keralanews

ഭീകര നിയമഭേദഗതികൾ രാജ്യത്തിന്റെ ഭരണഘടന  അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗം – ചർച്ചാ സംഗമം

കൊച്ചി: എൻ.ഐ.എ, യു.എ.പി.എ തുടങ്ങിയ നിയമ ഭേദഗതികളും വിവരാവകാശ നിയമത്തിലെ കൈകടത്തലും രാജ്യത്തെ ജനാധിപത്യ സംവിധാനത്തെയും ഭരണഘടനയെയും അട്ടിമറിക്കാനുള്ള സംഘ് പരിവാർ ശക്തികളുടെ ശ്രമത്തിന്റെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു. ആലുവ മഹനാമി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ഉൽഘാടനം ചെയ്തു.
മനുഷ്യാവകാശ പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, എൻ.എച്ച് 17 സമര സമിതി കൺവീനർ ഹാഷിം ചേന്ദംമ്പിള്ളി, പുതുവൈപ്പ് ഐ.ഒ.സി സമര നായകൻ ജയഘോഷ്, വെൽഫെയർ പാർട്ടി സംസ്ഥാന സമിതിയംഗം സമദ് നെടുമ്പാശ്ശേരി, ജില്ലാ വൈസ് പ്രസിഡന്റുമാരായ സദഖത്ത് കെ എച്ച്, സദീഖ് വെണ്ണല, വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന സമിതിയംഗം ആബിദ, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ജമാൽ പാനായിക്കുളം, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് മുസ്തഫ പള്ളുരുത്തി, ഫ്രറ്റേണിറ്റി മണ്ഡലം കൺവീനർ ഫർഹാന എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ജ്യോതിവാസ് പറവൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ധീൻ എടയാർ സ്വാഗതവും ആലുവ മണ്ഡലം പ്രസിഡന്റ് ടി.കെ. സുധീർ സമാപനവും നടത്തി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757