keralanews

കശ്മീര്‍ : വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ പ്രകടനം

പാലക്കാട് : ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. വലിയങ്ങാടിയില്‍നിന്ന് ആരംഭിച്ച പ്രകടനം ശകുന്തള ജംങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ജില്ല വൈസ് പ്രസിഡണ്ട് പി. ലുഖ്മാന്‍ ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല സെക്രട്ടറി സാബിര്‍ പുലാപറ്റ അധ്യക്ഷത വഹിച്ചു. ബാബു തരൂര്‍, കെ. സലാം, ഷഫീഖ് അജ്മല്‍, എം. സമദ് എന്നിവര്‍ നേതൃത്വം നല്‍കി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757