keralanews

ഇടിമുറികളെ അതിജീവിച്ചവര്‍ ഒത്തുചേര്‍ന്നു.

തിരുവനന്തപുരം: എസ്.എഫ്.ഐയുടെ കാമ്പസ് ജനാധിപത്യ വിരുദ്ധതക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജനാധിപത്യ സംഗമം സംഘടിപ്പിച്ചു. ‘ എന്താണ് എസ്.എഫ്.ഐയുടെ കാമ്പസ് ജനാധിപത്യം: ഇടിമുറികളെ അതിജീവിച്ചവര്‍ സംസാരിക്കുന്നു’ എന്ന തലക്കെട്ടില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന സംഗമത്തില്‍ കാമ്പസുകളില്‍ മര്‍ധനത്തിനിരയായ വിദ്യാര്‍ഥികള്‍ സംസാരിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡണ്ട് ഷംസീര്‍ ഇബ്രാഹം ഉദ്ഘാടനം ചെയ്തു. കാമ്പസുകളില്‍ എസ്.എഫ്.ഐയും എ.ബി.വി.പിയും നടപ്പാക്കുന്ന പൗരാവകാശ-മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര ജുഡീഷ്യല്‍ കമീഷനെ നിയമിക്കണമെന്ന് സംഗമം അഭിപ്രായപ്പെട്ടു. യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന അഖില്‍ വധശ്രമ സംഭവം ഒറ്റപ്പെട്ടതല്ലെന്നും കേരളത്തിലങ്ങോളം എസ്.എഫ്.ഐ ആധിപത്യമുള്ള കാമ്പസുകളില്‍ നടന്നുവരുന്ന വ്യവസ്ഥാപിത ഏകാധിപത്യമാണെന്നും സംഗമം അഭിപ്രായപ്പെട്ടു. കാമ്പസ് ജനാധിപത്യം സംരക്ഷിക്കാനും ആരോഗ്യകരമായ വിദ്യാര്‍ഥി രാഷ്ട്രീയം നിലനിര്‍ത്താനും ജനാധിപത്യപക്ഷത്തുള്ള വിദ്യാര്‍ഥി സംഘടനകളെ പൊതുസമൂഹം പിന്തുണക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി മഹേഷ് തോന്നക്കല്‍ അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്, ജില്ല പ്രസിഡണ്ട് എന്‍.എം അന്‍സാരി, ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം ശഫ്രിന്‍, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ നജ്ദ റൈഹാന്‍, അനീഷ് പാറമ്പുഴ, ജില്ല പ്രസിഡണ്ട് ആദില്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കാമ്പസുകളില്‍നിന്ന് ആഖില്‍, ബിബിത വാഴച്ചാല്‍, സുന്തൂസ്, റസീം ഷാജഹാന്‍, ഫഹദ്, ഫുആദ്, മുഹ്‌സിന ത്വാഹ, അഫ്‌സല്‍, ഫൈറൂസ് ജലാല്‍ തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757