interview

രാജ്യം പ്രകടിപ്പിക്കുന്നത് ഫാഷിസത്തിന്റെ ലക്ഷണങ്ങള്‍ – മഹ്‌വ മോയിത്ര/ബര്‍ക്ക ദത്ത്

 

തന്റെ ആദ്യ പാര്‍ലമെന്റ് പ്രസംഗത്തില്‍ തന്നെ ആഗോള ശ്രദ്ധ പിടിച്ച് പറ്റിയ വെസ്റ്റ് ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സ് എംപിയായ മഹുവ മോയിത്ര പ്രശസ്ത ജേര്‍ണലിസ്റ്റ് ബര്‍ക്ക ദത്തിന്് നല്‍കിയ അഭിമുഖത്തില്‍ നിന്നുമുള്ള പ്രസക്ത ഭാഗങ്ങള്‍.
ബര്‍ക്ക: താങ്കള്‍ ഇപ്പോള്‍ രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ്, ആദ്യമായി പാര്‍ലമെന്റില്‍ പ്രസംഗിക്കാനൊരുങ്ങുമ്പോള്‍ ഇത്തരത്തിലൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നോ?
മഹുവ: തീര്‍ച്ചയായും അല്ല, എല്ലാവരും എന്നോട് ഈ ചോദ്യം ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. സത്യമന്താണെന്ന് വെച്ചാല്‍ സാമൂഹിക മാധ്യമങ്ങളിലൊന്നും തന്നെയില്ല. ഫേസ്ബുക്കിലൊ, ട്വിറ്ററിലൊ, ഇന്‍സ്റ്റഗ്രാമിലൊ ഞാനില്ല. അതുകൊണ്ട് തന്നെ ഈ പറഞ്ഞ ശ്രദ്ധയോ, ആളുകളുടെ വെറുപ്പോ ഒന്നുമെന്നെ ബാധിക്കുന്നില്ല. തീര്‍ച്ചയായും എനിക്ക് കോളുകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍, സത്യം പറയട്ടെ ഞാന്‍ ഇതൊന്നും വേണമെന്ന് വെച്ച് ചെയ്തതല്ല. തികച്ചും ആത്മാര്‍ഥമായി ഉള്ളില്‍ നിന്ന് വന്ന വാക്കുകളാണെല്ലാം. പലരും എന്നോട് അത്തരമൊരു പ്രസംഗം നടത്താന്‍ ഞാന്‍ കാണിച്ച ധൈര്യത്തെ കുറിച്ച് പറഞ്ഞു. എന്നാല്‍ ഞാന്‍ അങ്ങിനെ കരുതുന്നില്ല. നിങ്ങളുടെ ചോദ്യത്തിനുള്ള എന്റെ ഉത്തരം ‘ഇല്ല’ എന്ന് മാത്രമാണ്.

ബര്‍ക്ക: എത്ര സമയമെടുത്താണ് ആ പ്രസംഗം തയ്യാറാക്കിയത്?
മഹുവ: ആ യോഗത്തിന് ഒരു ദിവസം മുന്നേ മാത്രമാണ് എന്ത് സംസാരിക്കണമെന്ന് ഞാന്‍ എഴുതി വെച്ചത്. ഒരിക്കലും ഒരു മുഴുനീള പ്രസംഗം എഴുതി തയ്യാറാക്കി വായിച്ചതല്ല. എങ്ങിനെ സംസാരിക്കണമെന്ന സ്ട്രക്ച്ചര്‍ മാത്രമാണ് ഞാന്‍ പോയിന്റ് ചെയ്ത് വെച്ചത്. പിന്നെയുള്ളതെല്ലാം വളരെ സ്വാഭാവികമായി വന്നതാണ്.

ബര്‍ക്ക: പക്ഷേ, നിങ്ങള്‍ കൃത്യമായി ഫാഷിസത്തിന്റെ ഏഴ് ലക്ഷണങ്ങള്‍ എടുത്തുപറഞ്ഞ് സംസാരിച്ചു. മുന്‍പ് അമേരിക്കയിലെ ഹോളോകാസ്റ്റ് മ്യൂസിയത്തില്‍ താങ്കള്‍ പണ്ട് കണ്ട ആ ലക്ഷണങ്ങള്‍ ഒരിക്കള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഉപയോഗിക്കേണ്ടി വരുമെന്ന് കരുതിയിരുന്നോ?
മഹുവ: ഇല്ല, പേക്ഷ, അവിടെയുള്ള എന്റെ സുഹൃത്തുക്കള്‍ നിലവിലെ അമേരിക്കന്‍ സാഹചര്യവുമായി ബന്ധപെടുത്തി എനിക്കയച്ചവയാണത്. എന്നാല്‍, ഞാന്‍ കരുതുന്നത് ഇത്തരത്തിലുള്ള വലതുപക്ഷ ദേശീയതയുടെ അപകടം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആഗോളതലത്തിലുള്ള പ്രതിഭാസമാണ്. ഇത് ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെമ്പാടുമുള്ള ആളുകള്‍ ഇതിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. മാത്രമല്ല ആ ലിസ്റ്റില്‍ ഫാഷിസത്തിന്റെ പന്ത്രണ്ടോളം ലക്ഷണങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രധാനമാണെന്ന് തോന്നുന്നവ മാത്രമാണ് ഞാന്‍ പ്രസംഗത്തില്‍ ഉപയോഗിച്ചത്.

ബര്‍ക്ക: എന്നാല്‍, പലപ്പോഴും ഇന്ത്യയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഫാഷിസമെന്ന വാക്ക് തികച്ചും ലാഘവത്തോടെയാണ് ഉപയോഗിക്കാറ്. താങ്കള്‍ ഇപ്പോള്‍ പാര്‍ലമെന്റിന് പുറത്തിരിക്കുമ്പോള്‍ എങ്ങിനെയാണ് ആ വാക്കിനെ സമീപിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, ആളുകള്‍ക്ക് എല്ലാ കാര്യത്തിലും വ്യക്തമായ അഭിപ്രായമുണ്ടെന്ന് കരുതപെടുന്ന ഇന്ത്യ, ഫാഷിസത്തിലാണെന്ന് താങ്കള്‍ ശരിക്കും വിശ്വസിക്കുന്നുണ്ടൊ?

മഹുവ: ഇല്ല, ഞാനൊരിക്കലും നമ്മള്‍ ജീവിക്കുന്നത് ഒരു ഫാഷിസ്ററ് സമൂഹത്തിലാണെന്ന് പറഞ്ഞിട്ടില്ല. ഞാന്‍ ചൂണ്ടി കാണിക്കാന്‍ ശ്രമിച്ചത് ഇതിങ്ങനെയാണ് തുടങ്ങുന്നതെന്നാണ്. ഫാഷിസത്തിന്റെ ആരംഭഘട്ടം ഇങ്ങിനെയാണന്നാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. ശരിയാണ് ഈ തെരഞ്ഞെടുപ്പില്‍ വന്‍വിജയമാണ് അവര്‍ക്കുണ്ടായത്. എന്നാല്‍, അതിനര്‍ഥം അച്ചെ ദിന്‍ വന്നു എന്നല്ല. വേറെയാരും പരിഗണിക്കപ്പെടേണ്ടവരല്ല എന്നല്ല. അതാണ് യഥാര്‍ഥ ഫാഷിസമെന്നാല്‍. വേറെ ആരും പ്രധാനമല്ലെന്ന വാദം. അതില്‍ നമ്മള്‍ കബളിക്കപെടാനും പാടില്ല.
ഞാനൊരിക്കലും ഇന്ത്യന്‍ സമൂഹം ഒരു ഓര്‍വേലിയന്‍ സൊസൈറ്റിയായി പരിണമിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, ഇത്തരത്തില്‍ മാധ്യമങ്ങള്‍ നിയന്ത്രിക്കപെടുമ്പോള്‍ സംഭവിക്കുന്നത് അതാണ്. എല്ലാത്തരത്തിലുള്ള മാധ്യമങ്ങളും മനുഷ്യരുടെ മനസ്സുകളെ കബളിപ്പിക്കാനുപയോഗിക്കുകയാണ്. ഇന്ത്യയിലെ ജനങ്ങള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ, വാട്സ് ആപ് ഉപയോഗിക്കുന്നവരാണ്. ഇത് ഞാന്‍ സ്വയം മത്സരിച്ച തെരഞ്ഞെടുപ്പില്‍ അനുഭവിച്ചറിഞ്ഞതാണ്. നിങ്ങല്‍ അവരോട് വികസനത്തിന്റെ പേരിലാണൊ വോട്ട് ചെയ്യുന്നെന്ന് ചോദിച്ചാല്‍ അവര്‍ക്ക് വികസനവുമായി ഒരു ബന്ധവുമില്ലെന്ന് മനസ്സിലാവും. എന്നാല്‍, അവര്‍ ഇതെല്ലാം ചെയ്യുന്നത് തികച്ചും വിലകുറഞ്ഞ ഒരു ദേശീയതവാദം ഉണ്ടാക്കിയെടുക്കുന്നതിലൂടെയാണ്. നിങ്ങള്‍ അത് പറയരുത്, ഇത് ചെയ്യരുത് എന്നൊക്കെയുള്ള ഭയം ഉണ്ടാക്കികൊണ്ടാണ്.

ബര്‍ക്ക: നിങ്ങള്‍ക്ക് ‘ദേശദ്രോഹി’എന്ന പട്ടം കിട്ടുന്നതിലുള്ള ഭയമില്ലേ?
മഹുവ: ഇല്ല, ഓരിക്കലുമില്ല. കാരണം, എനിക്കറിയാം ഞാനതല്ലെന്ന്. മാത്രമല്ല ഞാനിതാര്‍ക്കും തെളിയിച്ച് കൊടുക്കാന്‍ ബാധ്യസ്ഥയുമല്ല. ഇത്തരത്തിലുള്ള ട്രാപുകളില്‍ നമ്മള്‍ ഒരിക്കലും വീണുപോകരുതെന്നാണ് എനിക്ക് പറയാനുള്ളത്.

ബര്‍ക്ക: നിങ്ങള്‍ക്കെതിരെ പലരും ഉന്നയിക്കുന്ന പ്രധാന ആരോപണം ഏലിറ്റിസമാണ്. പല മാധ്യമങ്ങളും എതിര്‍ കക്ഷി എം.പിമാരും വരെ നിങ്ങളെ മേംസാബ് എന്നൊക്കെ അഭിസംബോധന ചെയ്തതാതയി കാണാം. ഇതിനെ നിങ്ങള്‍ നോക്കികാണുന്നതെങ്ങിനെയാണ്?
മഹുവ: അതൊരിക്കലും തന്നെ എന്നെ ബാധിച്ചിട്ടില്ലയെന്നതാണ് സത്യം. ഞാന്‍ വളരെ ഗ്രാസ്‌റൂട്ട് ലെവലില്‍ വര്‍ക്ക് ചെയ്തയാളാണ്. ഞാന്‍ വര്‍ക്ക് ചെയ്ത ഇടങ്ങളൊന്നും തന്നെ നഗരങ്ങളല്ല. ആദ്യമായി ഞാന്‍ മത്സരിച്ച് ജയിച്ചത് എനിക്ക് ഒരിക്കലും സാധ്യത കല്‍പ്പിക്കപെടാത്ത ഗ്രാമപ്രദേശത്താണ്. ഇത്തവണ ഞാന്‍ ജയിച്ച കിഷന്‍നഗര്‍ മണ്ഡലത്തെ പറ്റിയും എല്ലാവരും പറഞ്ഞത് അങ്ങിനെ തന്നെയാണ്. അത് ബി.ജെ.പിക്ക് സാധ്യത കല്‍പ്പിക്കപെട്ട സീറ്റാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയമായി നുഴഞ്ഞ് കയറിയ ഒരാളല്ല ഞാന്‍. എനിക്ക് സൗത്ത് കൊല്‍ക്കത്തയിലൊക്കെ മത്സരിച്ച് വളരെ എളുപ്പം ജയിക്കാമായിരുന്നു. എന്നാല്‍, ഞാന്‍ ഒരിക്കലും നഗര രാഷട്രീയത്തില്‍ പ്രവര്‍ത്തിച്ച ആളല്ല. എന്റെ നേതാവ് മമതാ ബാനര്‍ജി എനിക്ക് അത്തരത്തിലുള്ള അവസരങ്ങള്‍ തരാന്‍ ധൈര്യവും കാണിച്ചുവെന്നതാണ്. പറഞ്ഞുവന്നത് ജനങ്ങളെ അതൊരിക്കലും ബാധിച്ചിട്ടില്ലയെന്നാണ്. അവര്‍ എന്നെ സ്വീകരിച്ചിരുന്നുവെന്നതാണ്. മറ്റുള്ളവര്‍ പറയുന്നത് ഒന്നും തന്നെ ഞാന്‍ ശ്രദ്ധിക്കാറുമില്ല.

ബര്‍ക്ക: ഒരു ഇന്‍വെസ്റ്റ് ബാങ്കറില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്. എന്തിനാണ് നിങ്ങള്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്്? തുടക്കത്തില്‍ നിങ്ങല്‍ രാഹുല്‍ ഗാന്ധിയുടെ ഒപ്പമാണ് പ്രവര്‍ത്തിച്ചത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ്സ് വിട്ടത്? രാഹഗുല്‍ ഗാന്ധിയെ കുറിച്ച് നിങ്ങള്‍ എന്ത് കരുതുന്നു?
മഹുവ: അതെ ഞാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. അദ്ദേഹം മറ്റൊരു പാര്‍ട്ടിയുടെ നേതാവാണ്.

ബര്‍ക്ക: പക്ഷേ, നിങ്ങള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് നിങ്ങള്‍ കോണ്‍ഗ്രസ്സ് വിട്ടത്?
മഹുവ: രാഹുല്‍ ഗാന്ധിക്കൊപ്പം പ്രവര്‍ത്തിക്കുകയെന്നാല്‍ ഞാന്‍ ദിവസേന അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുയായിരുന്നുവെന്നല്ല. അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നു. ഞാന്‍ ആ സമയത്തെ ബംഗാളിലെ കോഡിനേറ്റര്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു മാത്രം. പിന്നീട് ഒരു സാഹചര്യത്തില്‍ കോണ്‍ഗ്രസ്സില്‍ തുടരുന്നതല്ല ബംഗാളിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വേണ്ടതെന്ന തിരിച്ചറിവില്‍ എത്തിയപ്പോഴാണ് ഞാന്‍ കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേരാന്‍ തീരുമാനിച്ചത്. ഞാന്‍ ഒരുപാട് കാര്യങ്ങള്‍ ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. അതിന് ഞാന്‍ നല്‍കിയ വില വളരെ വലുതാണ്. ജോലി, കുടുംബം എന്നിവയെല്ലാം. അതുകൊണ്ട് തന്നെ അതിന് തക്കതായ അവസരങ്ങള്‍ എനിക്കാവശ്യമായിരുന്നു.

ബര്‍ക്ക: എന്തിനാണ് നിങ്ങളത് ചെയ്തത്? ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കണമെന്ന് എന്തുകൊണ്ട് തോന്നി?
മഹുവ: എന്റെ ഉള്ളില്‍ തോന്നി മാത്രമാണ് ഞാന്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. എന്റെ അമ്മ എപ്പോഴും എന്നെ കളിയാക്കുന്ന ഒര കാര്യമുണ്ട്. ചെറുപ്പത്തില്‍, വലുതായാല്‍ നിങ്ങള്‍ക്ക് എന്താകണമെന്ന് ചോദിക്കുമ്പോള്‍ മറ്റ് കുട്ടികള്‍ ഡോക്ടര്‍ എഞ്ചിനീയര്‍ എന്നുള്ള മറുപടികളാണ് സാധാരണ നല്‍കുക, ഞാന്‍ എനിക്ക് ഇന്ധിരാഗാന്ദിയാകണമെന്നാണ് മറുപടി പറയാറ്. എനിക്കെന്റൈ ജോലി ഇഷ്ടമായിരുന്നു. പക്ഷേ, പിന്നീട് ഞാനിതല്ല ചെയ്യേണ്ടതെന്ന് തിരിച്ചറിയുകയാണ് ഉണ്ടായത്.

ഞാന്‍ കോണ്‍ഗ്രസ് വിട്ട സമയത്ത് കുറെയധികം കോണ്‍ഗ്രസ് കേഡേഴ്സ് അതില്‍ നിന്നും വിട്ട് പോരുന്നുണ്ടായിരുന്നു. ബംഗാളില്‍ ഞങ്ങള്‍ ഇടതുപക്ഷത്തിനെതിരെയാണ് പ്രപര്‍ത്തിക്കേണ്ടത്. എന്നാല്‍, അതേ സമയം കോണ്‍ഗ്രസ് കേന്ദ്രത്തില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് ഭരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസില്‍ നിന്ന് ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് പരിധിയുണ്ടായിരുന്നു. അതേസമയം മമത ബാനര്‍ജിയായിരുന്നു ബംഗാളിലെ ആന്റിലെഫ്റ്റ് മുന്നേറ്റങ്ങളുടെ മുഖം. മാത്രമല്ല, കോണ്‍ഗ്രസിന് ആ സമയത്ത് അത്തരത്തില്‍ ബംഗാളില്‍ ഉയര്‍ത്തികാണിക്കാന്‍ നേതാക്കളൊന്നും തന്നെയില്ലായിരുന്നു. ഞാന്‍ കോണ്‍ഗ്രസുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അതൊന്നുംതന്നെ ഫലം കണ്ടില്ല. ഞാന്‍ ഹേമന്ത ബിശ്വാസിന്റെ ‘എന്തുകൊണ്ട് കോണ്‍ഗ്രസ്സ്് വിട്ടു’വെന്ന കോളം വായിച്ചപ്പോള്‍ മുഴുവനായും തന്നെ റിലേറ്റ് ചെയ്യാന്‍ സാധിച്ചുവെന്നതാണ് സത്യം. കോണ്‍ഗ്രസ് എന്നെ ഞാന്‍ തികച്ചും അപ്രസ്‌കതമാണെന്ന് തന്നെ തോന്നിപ്പിച്ചു. എനിക്കൊരിക്കലും തന്നെ കോണ്‍ഗ്രസ്സ് വിടണമെന്നുണ്ടായിരുന്നില്ല. എന്തിനേറെ മമത ബാനര്‍ജിക്ക് പോലുമുണ്ടായിരുന്നില്ല. ഞാന്‍ കോണ്‍ഗ്രസ് വിട്ടതിന് ശേഷം ജിതേന്ദ്രസിങ് അല്‍വാറിനോട് ഏതോ പത്രപ്രവര്‍ത്തകന്‍ അതിനെ കുറിച്ച് ചോദിക്കുകയുണ്ടായി. ഞാനാരാണെന്ന് അറിയുകയില്ലെന്നാണ് അദ്ദേഹം അതിന് മറുപടി പറഞ്ഞത്. എന്നെയിതൊന്നും ബാധിക്കുന്നില്ലെന്നതാണ് സത്യം. ഞാന്‍ തെരഞ്ഞെടുക്കപെട്ട് പാര്‍ലിമെന്റില്‍ ഇരിക്കുന്നു; അദ്ദേഹം പുറത്തും.

ബര്‍ക്ക: ഫാഷിസത്തിന്റെ ലക്ഷണങ്ങള്‍ എടുത്ത് പറഞ്ഞ് കേന്ദ്ര സര്‍ക്കാരിന് നേരെ നിങ്ങള്‍ ആരോപണമുന്നയിക്കുമ്പോള്‍ ബി.ജെ.പി നിങ്ങള്‍ക്ക് നേരെയുന്നയിക്കുന്ന പ്രധാന ആരോപണം ബംഗാളിലെ മമതയുടെ അതോറിറ്റോറിയന്‍ ഭരണത്തെ കുറിച്ചാണ്. തുടക്കക്കാരിയായ എം.പി എന്ന നിലക്ക്് സ്വന്തം പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിക്കുന്നതിലുള്ള പരിമിതി മനസ്സിലാക്കികൊണ്ട് തന്നെ ചോദിക്കട്ടെ, ഇതിനെ മഹുവ എങ്ങിനെയാണ് കാണുന്നത്? പ്രധാനമായും ഈ അടുത്തുണ്ടായ കുറെ സംഭവങ്ങള്‍. ജാദ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ഒരു പ്രോഫസറിന് മമതയുടെ ഒരു കാര്‍ട്ടൂണിന്റെ പേരില്‍ ക്രിമിനല്‍ കേസുണ്ടാകുന്നു. ട്രോളിന്റെ പേരില്‍ ആളുകള്‍ ജയിലാക്കപെടുന്നു. പ്രത്യേകിച്ച,് മാധ്യമങ്ങളെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നതിനെ ഇത്രയധികം വിമര്‍ശിക്കുന്ന വ്യക്തിയായ മഹുവക്ക് ഇതിനോടുളള നിലപാടെന്താണ്?
മഹുവ: ഞാന്‍ ഈചോദ്യം വളരെയധികം തവണ നേരിട്ടതാണ്. എനിക്ക് ഈ കാര്യത്തില്‍ വ്യക്തമായ നിലപാടുമുണ്ട്. എനിക്ക് തോന്നുന്നത്് ആളുകള്‍ പ്രധാനപെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലയെന്നാണ്. നമ്മള്‍ ഫാഷിസത്തിന്റെ ആദ്യഘട്ടത്തിലെ ഏഴ് ലക്ഷണങ്ങള്‍ പരിശോധിച്ചാല്‍ വെറുപ്പ് വളര്‍ത്തുന്ന ദേശീയതയോ, മതത്തിന്റെ അടിസ്ഥാനത്തിലുള്ള സര്‍ക്കാരോ, മാധ്യമങ്ങളുടെ നിയന്ത്രണമോ ബംഗാളിലില്ല. അടുത്തിടെയായി നടന്ന ഈ സംഭവങ്ങളെല്ലാം തന്നെ ഐ.ടി ആക്ടിന്റെ ദുരുപയോഗം മാത്രമാണ്. അതിനോട് ഞാന്‍ ഒരു തരത്തിലും യോജിക്കുന്നുമില്ല. ഇത് ബംഗാളില്‍ മാത്രം നടക്കുന്ന ഒരു സംഭവമാണെന്ന് കരുതുന്നുമില്ല. മമത ബാനര്‍ജി ഒരിക്കലും മാധ്യമങ്ങളെ നിയന്ത്രിക്കുകയോ, പ്രത്യേക തരത്തിലുള്ള ദേശീയത പ്രാക്ടീസ് ചെയ്യാനും തെളിയിക്കാനും ആരുടെ മേലും ബലം ചെലുത്തുന്നുമില്ല.

ബര്‍ക്ക: അടുത്തിടെയായി മമതാ ബാനര്‍ജി പല മാധ്യമങ്ങളുമായി പ്രശ്ന്ങ്ങളുണ്ടായല്ലോ?
മഹുവ: അതെ, കാരണം, ഞങ്ങള്‍ മാധ്യമങ്ങളെ നിയന്ത്രിക്കാത്തത് കൊണ്ടാണത്. ഞങ്ങളാണ് അവരെ നിയന്ത്രിക്കുന്നതെങ്കില്‍ അവരുമായി ഞങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടാവില്ല. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ബി.ജെ.പിക്ക് ഇന്ത്യയിലെ പ്രധാനപെട്ട അഞ്ച് മാധ്യമ സ്ഥാപനങ്ങളുമായി പ്രശ്നങ്ങളൊന്നും തന്നെയില്ല. കാരണം അവരാണ് അവയെ നിയന്ത്രിക്കുന്നത്.

ബര്‍ക്ക: ഫാഷിസത്തിന്റെ ലക്ഷണങ്ങള്‍ എടുത്ത് പറഞ്ഞ് കേന്ദ്ര സര്‍ക്കാരിന് നേരെ നിങ്ങള്‍ ആരോപണമുന്നയിക്കുമ്പോള്‍,ബിജെപി് നിങ്ങള്‍ക്ക് നേരെയുന്നയിക്കുന്ന പ്രധാന ആരോപണം ബംഗാളിലെ മംമ്തയുടെ ഒൂതോറിറ്റോറിയന്‍ ഭരണത്തെ കുറിച്ചാണ്. തുടക്കക്കാരിയായ എംപി എന്ന നിലക്ക് സ്വന്തം പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിക്കുന്നതിലുള്ള പരിമിതി മനസ്സിലാകക്കികൊണ്ട് തന്നെ ചോദിക്കട്ടെ, ഇതിനെ മൗഹ എങ്ങിനെയാണ് കാണുന്നത്?
പ്രധാനമായും ഈ അടുത്തുണ്ടായ കുറെ സംഭവങ്ങള്‍ , ജാദ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ഒരു പ്രോഫസറിന് മംമ്തയുടെ ഒരു കാര്‍ട്ടൂണിന്റെ പേരില്‍ ക്രിമിനല്‍ കേസുണ്ടാകുന്നു, ട്രോളിന്റെ പേരില്‍ ആളുകള്‍ ജയിലാക്കപെടുന്നു, പ്രത്യേകിച്ച് മാധ്യമങ്ങളെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നതിനെ ഇത്രയധികം വിമര്‍ശിക്കുന്ന വ്യക്തിയായ മൗഹ്യ്ക്ക് ഇതിനോടുളള നിലപാടെന്താണ്?
മൗഹ: ഞാനി ചോദ്യം വളരെയധികം തവണ നേരി്ട്ടതാണ്,എനിക്കീ കാര്യത്തില്‍ വ്യക്തമായ നിലപാടുമുണ്ട്..എനിക്ക് തോന്നുന്നത് ആളുകള്‍ പ്രധാനപെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലയെന്നാണ്, നമ്മള്‍ ഫാഷിസത്തിന്റെ ആദ്യഘട്ടത്തിലെ 7 ലക്ഷണങ്ങള്‍ പരിശോധിച്ചാല്‍, വെറുപ്പ് വളര്‍ത്തുന്ന ദേശീയതയോ, മതത്തിന്റെ അടിസ്ഥാനത്തിലുള്ള സര്‍ക്കാരൊ,മാധ്യമങ്ങളുടെ നിയന്ത്രണമൊ ബംഗാളിലില്ല. അടുത്തിടെയായി നടന്ന ഈ സംഭവങ്ങളെല്ലാം തന്നെ ഐടി ആക്ടിന്റെ ദുരുപയോഗം മാത്രമാണ്, അതിനോട് ഞാന്‍ ഒരു തരത്തിലും യോജിക്കുന്നുമില്ല.ഇത് ബംഗാളില്‍ മാത്രം നടക്കുന്ന ഒരു സംഭവമാണെന്ന കരുതുന്നുമില്ല. മംമ്താ ബാനര്‍ജി ഒരിക്കലും മാധ്യമങ്ങളെ നിയന്ത്രിക്കുകയോ, പ്രത്യേക തരത്തിലുള്ള ദേശീയത പ്രാക്ടീസ് ചെയ്യാനും തെളിയിക്കാനും ആരുടെ മേലും ബലം ചെലുത്തുന്നുമില്ല. പൂര്‍ണമായും ഈ തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ പിന്നില്‍ കുത്തുകയായിരുന്നു.

ബര്‍ക്ക: മതവുമായി ബന്ധപെട്ട സ്വത്ത രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍, നിങ്ങളുടെ പാര്‍ട്ടിക്കെതിരായ പ്രധാന ആരോപണങ്ങളിലൊന്ന് ന്യൂനപക്ഷ പ്രീണനമാണ്, മുസ് ലിം കാര്‍ഡാണ് നിങ്ങള്‍ പ്രയോഗിക്കുന്നതെന്ന് ആരോപണങ്ങളുണ്ട്.
മംമ്താ ബാനര്‍ജി ജയ്ശ്രീരാം എന്ന സ്ലോഗന്‍ കേള്‍ക്കുമ്പോള്‍ കാറില്‍ നിന്ന് ചാടിയിറങ്ങി പ്രശ്നമുണ്ടാക്കുന്നു, ആളുകളോട് പ്രശ്നങ്ങളുണ്ടാക്കുന്നു, എന്താണ് ആ സ്ലോഗനുള്ള പ്രശ്നം. പാര്‍ലമെന്റില്‍ മത-സ്വത്വ രാഷ്ട്രീയത്തെ കുറിച്ച് സംസാരക്കുമ്പോള്‍ ഇതിനെയെല്ലാം നിങ്ങള്‍ മറുപടി പറയേണ്ടി വരില്ലെ?

മഹ്വ: ഞാനിതിനെ കുറിച്ച് കുറെയധികം സംസാരിച്ചിട്ടുണ്ട്. എഴുതിയിട്ടുമുണ്ട്. നോക്കു, ബി.ജെ.പി തികച്ചും പൊള്ളയായ ഒരു വിഷയം കൊണ്ടുവരികയും, അത് സത്യമാണെന്ന് സ്ഥാപിക്കപെടുന്നതുവരെ അതില്‍ പ്രചരണങ്ങള്‍ നടത്തുകയും ചെയ്യുന്നു. ന്യൂനപക്ഷ ക്ഷേമത്തിനെന്ന ഭാവേന കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ പറ്റി ഞാന്‍ നന്നായി തന്നെ പഠിച്ചിട്ടുണ്ട്. അവയൊന്നും തന്നെ അതിന് സഹായിക്കുന്നവയല്ല. എല്ലാം തന്നെ സാമ്പത്തിക നിലവാരത്തിനെ അടിസഥാനമാക്കിയോ അല്ലെങ്കില്‍ മറ്റ് പലതും അടിസ്ഥാനമാക്കിയൊ ആണ്. പിന്നെ ജയ് ശ്രീറാം എന്ന സ്ലോഗനെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍ നിങ്ങള്‍ രാവിലെ പാര്‍ലമെന്റിലേക്ക് വരുമ്പോള്‍ ബെഞ്ചിലിരിക്കുന്ന എല്ലാവരും എഴുന്നേറ്റ് നിന്ന് ഈ സ്ലോഗന്‍ പറയുന്നു, ഒന്നാലോചിച്ച് നോക്കു ഇത് പാല്‍ലമെന്റില്‍ സംഭവിക്കേണ്ട ഒന്നാണൈാ? മാത്രമല്ല അവര്‍ 303 പേരുണ്ട്. ഞങ്ങള്‍ 22 പേരെയുള്ളു. തീര്‍ച്ചയായും ഞങ്ങള്‍ പറയുന്നത് ഒന്നും തന്നെ ശ്രദ്ധിക്കപെടുകയില്ല. എല്ലാ ദിവസവും രാവിലെ ഗവര്‍ണര്‍ വരുമ്പോഴും, സ്പീക്കര്‍ വരുമ്പോഴും ഇതാവര്‍ത്തിക്കപെടുകയാണ്. എനിക്ക് മനസ്സിലാവത്തത് , എന്ന് മുതലാണ് ഇന്ത്യക്കാരനാവുക എന്നത് ജയ്ശ്രീറാം വിളിക്കലാണ് എന്നതായി മാറിയതെന്നതാണ്.

ബര്‍ക്ക: നിയമ പ്രകാരം ഒന്നും തന്നെ നിര്‍ബന്ധിക്കപെടാന്‍ പാടില്ലല്ലോ.പക്ഷെ, ആളുകള്‍ക്ക് അവര്‍ക്കിഷ്ടമുള്ള സ്ലോഗന്‍ വിളിക്കാമല്ലൊ, അത് ജയ് ശ്രീറാം ആവട്ടെ മറ്റെന്തിങ്കിലുമാവട്ടെ.
മഹ്വ : ബര്‍ക്ക എന്റെ പോയിന്റിതാണ്, ഞാന്‍ ഒരു വിമാനത്തിലിരിക്കുകയാണ്. പെട്ടെന്ന് എയര്‍ ടര്‍ബുലന്‍സുണ്ടായി എന്റെയടുത്തുണ്ടായ ഒരു അങ്കിള്‍ തന്റെ സീറ്റ് ബെല്‍റ്റ് അഴിച്ച് എഴുനേറ്റ് നിന്ന് പറയുകയാണ് ”സോര്‍ സെ ബോലോ, ജയ് മാതാജി. അപ്പോള്‍ തന്നെ പുറകിലിരിക്കുകയും അത് ഏറ്റ് പറയുകയാണ്. അപ്പോള്‍ എയര്‍ഹോസ്റ്റസ് വിനയത്തോടെ അയാളോട് പറയുന്നു അങ്കിള്‍ജി ദയവായി ഇരിക്കു.
ആ സമയത്ത് ഞാന്‍ ആലോചിച്ചത് എന്റെ അടുത്തിരിക്കുന്ന ആ വൃദ്ധന്‍ ഒരു തൊപ്പി ധരിച്ചിരുന്ന ആളായിരുന്നുവെന്ന് വെക്കുക, അദ്ദേഹം എഴുനേറ്റ് നിന്ന് അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞിരുന്നുവെങ്കില്‍ ആളുകളുടെ പ്രതികരണം ഇതാവുമായിരുന്നോ. ചിലപ്പോള്‍ ഞാന്‍ പറയുന്നത് തെറ്റാണെന്ന് തോന്നിയേക്കാം. എന്നാല്‍, എനിക്ക് തോന്നുന്നില്ല അത് അങ്ങിനെയാണെന്ന് . ആളുകളുടെ പ്രതികരണം തികച്ചും വ്യത്യസ്തമായിരിക്കും. അതുതന്നൊയാണ് ഞാന്‍ ചൂണ്ടി കാണിക്കാന്‍ ശ്രമിക്കുന്ന പ്രശ്നവും. അത് തികച്ചും എനിക്ക് വേദനാജനകമാണ്.

ബര്‍ക്ക: പാര്‍ലമെന്റില്‍ ഉവൈസി സംസാരിക്കുമ്പോള്‍ തടസ്സപെടുത്തിയത് പോലെയാണൊ?
മഹ്വ : തീര്‍ച്ചയായും, ഒരു മുദ്രവാക്യങ്ങള്‍ക്കും ഒരു പ്രശ്നവുമില്ല, എന്നാല്‍ സ്ലോഗനുകള്‍ മുഴക്കുന്നത് തെളിവുകളാകുന്നതും അതിലൂടെ പലതും തെളിയിക്കാന്‍ ആവശ്യപെടുന്നതുമാണ് പ്രശ്നം.

 
ഇന്ത്യ ആരുടെയും അച്ഛന്റെ സ്വകാര്യ സ്വത്തല്ല

മഹുവ മോയിത്ര പാരലമെന്റില്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍

നമ്മുടെ രാജ്യഘടനക്കു തന്നെ ഭീഷണിയാകുന്ന തരത്തില്‍ അതിദേശീയത ഇവിടെ ശക്തമായിക്കൊണ്ടിരിക്കുന്നു. അത് ഉപരിപ്ലവും, അപരവിദ്വേഷം നിറഞ്ഞതും ഇടുങ്ങിയതുമാണ്.
വിഭജനം ആഗ്രഹിക്കുന്ന ഒന്നാണത്, ഒന്നിപ്പിക്കാന്‍ ആഗ്രഹിക്കാത്തതും. പൗരന്മാരെ അവരുടെ വാസസ്ഥലങ്ങളില്‍ നിന്ന് പുറത്തെറിയുകയും അനധികൃത കുടിയേറ്റക്കാരനായി മുദ്രകുത്തുന്നു.

അന്‍പത് വര്‍ഷക്കാലമായി ഈ രാജ്യത്ത് സ്ഥിര താമസക്കാരായവരോട് ഇന്ത്യാക്കാരാണെന്നതിനുള്ള രേഖ കാണിക്കേണ്ടി വരുന്നു. ഏതു കോളേജില്‍ നിന്നാണ് തങ്ങള്‍ക്ക് ബിരുദമുള്ളതെന്ന് രേഖ കൊണ്ടുവരാന്‍ കഴിയാത്ത് മന്ത്രിമാരുള്ള രാജ്യത്താണ്, ദരിദ്ര ജനവിഭാഗങ്ങള്‍ ഇന്ത്യക്കാരാണെന്നതിനുള്ള രേഖ കൊണ്ടുവരണമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്.
മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും മതം തിരിച്ചറിയാനായി ഉപയോഗിക്കുകയാണ്. ഒരു ഇന്ത്യക്കാരന്‍ ദേശസ്നേഹി അണെന്നതിനുള്ള് ഒരു അടയാളവും, മാര്‍ഗവും നിലവിലില്ല.

ഭരണത്തിന്റെ എല്ലാതലത്തിലും മനുഷ്യാവകാശങ്ങള്‍ക്ക് അവഗണിക്കപ്പെടുന്നു.
2014 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ വിദ്വേഷത്തിന്റെയും വംശവെറുപ്പിന്റെയും പേരിലുള്ള ആക്രമണങ്ങള്‍ പത്തിരട്ടിവരെ വര്‍ധിച്ചു. കൊലപാതകികള്‍ കുറ്റവിമുക്തരാക്കപ്പെടുന്നു. രാജസ്ഥാനിലെ പെഹ്ലു ഖാന്റേയും, കഴിഞ്ഞദിവസം ജാര്‍ഖണ്ഡിലെ തബ് രീസ് അന്‍സാരിയുടെയും കൊലകള്‍ ഉദാഹരണങ്ങളാണ്. ഈ പട്ടിക അവസാനിക്കുന്നില്ല.

ഒരിക്കലും ആലോചിക്കാന്‍ കഴിയാത്ത തരത്തില്‍ മാധ്യമങ്ങളെ വരുതിയിലാക്കാനും നിയന്ത്രിക്കാനും ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ അഞ്ചു മാധ്യമസ്ഥാപനങ്ങള്‍ നേരിട്ടോ അല്ലാതെയോ നിയന്ത്രിക്കുന്നത് ഒരു വ്യക്തിയാണ്. ഭരണകക്ഷിയുടെ പ്രചാരണങ്ങള്‍ക്കു വേണ്ടിയാണ് ടെലിവിഷന്‍ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതിപക്ഷകക്ഷികളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഒഴിവാക്കപ്പെടുന്നു. മാധ്യമങ്ങളില്‍ പരസ്യത്തിനുവേണ്ടി ചെലവാക്കിയ പണത്തിന്റെ കണക്ക് സര്‍ക്കാര്‍ പുറത്തുവിടട്ടെ. ദൃശ്യ മാധ്യമങ്ങളില്‍ വരുന്ന സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാണ് 120ഓളം പേരെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ജോലി ചെയ്യിപ്പിക്കുന്നതു തന്നെ. വ്യാജ വാര്‍ത്തകള്‍ സര്‍വ്വസാധാരണമായിക്കഴിഞ്ഞു.

ഈ തെരഞ്ഞെടുപ്പ് നടന്നത് കര്‍ഷകരുടെ ദുരിതം പറഞ്ഞുകൊണ്ടായിരുന്നില്ല, തൊഴിലില്ലാഴ്മ പറഞ്ഞുകൊണ്ടായിരുന്നില്ല; വ്യാജവാര്‍ത്തകളാലും കൃത്രിമത്വങ്ങളും കൊണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പ് നടന്നത് വാട്സ്ആപ്പിലാണ്, സോഷ്യല്‍ മീഡിയകളിലാണ്. ഈ സര്‍ക്കാര്‍ ഗീബല്‍സിയന്‍ തന്ത്രം ഉപയോഗിച്ച് നുണകള്‍ തന്നെ വീണ്ടും വീണ്ടും പറഞ്ഞ് അവ സത്യമാണെന്നു വരുത്തിത്തീര്‍ക്കുകയാണ്.

ഇതെല്ലാം രാഷ്ട്രഘടനയെ അപകടത്തിലാക്കുകയാണ്. അദൃശ്യ ശത്രുവിനെ മുന്‍നിര്‍ത്തി രാജ്യസുരക്ഷയുടെ പേരില്‍ പൗരന്‍മാരെ ഉപദ്രവിക്കുന്നു. ഭയം രാജ്യമൊട്ടാകെ വ്യപിക്കുകയും ചെയ്യുന്നു. സൈനികനേട്ടങ്ങള്‍
പോലും പലപ്പോഴും ഒരുവ്യക്തിയുടെ നേട്ടമായി പ്രചരിപ്പിക്കുന്നു. ഒരോ ദിവസവും പുതിയ ശത്രുക്കളെ സൃഷ്ടിക്കുന്നു, അതേസമയം ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു.

ഇപ്പോള്‍ രാജ്യത്ത് സര്‍ക്കാരും മതവും കൂടിപിണഞ്ഞ് കിടക്കുകയാണ്. ഇതേകുറിച്ചൊക്കെ ഞാന്‍ പറഞ്ഞു തരണോ? പൗരത്വം എന്താണെന്നു ഞാന്‍ ഒരിക്കലൂടെ വിശദീകരണം നല്‍കണോ? അസമിലെ പൗരത്വ രജിസ്റ്ററും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന പൗരത്വബില്ലുമെല്ലാം ഒരൊറ്റ സമുദായത്തെ ലക്ഷ്യം വെച്ചുള്ളതാണ്

അയോധ്യയിലെ രണ്ടേമുക്കാല്‍ ഏക്കര്‍വരുന്ന സ്ഥലത്തെച്ചൊല്ലിയാണ് പാര്‍ലമെന്റ് അംഗങ്ങളുടെ ആധി. അതിനപ്പുറത്ത് ഇന്ത്യയുടെ ബാക്കി 812 ദശലക്ഷം ഏക്കറും നിങ്ങളുടെ പരിഗണനയില്‍ വരണം. കശ്മീരിലെ ജവാന്മാരുടെ മരണത്തില്‍ 106 % വര്‍ധനയാണുണ്ടായി.

ഏറ്റവും അപകടകരമായത് ബുദ്ധീജിവികളോടും കലാകാരന്‍മാരോടും കാണിക്കുന്ന അപമാനമാണ്.
എല്ലാ എതിര്‍ശബ്ദങ്ങളെയും അടിച്ചമര്‍ത്തുന്നു.
വിദ്യാഭ്യാസം,ശാസ്ത്രചിന്ത എന്നിവക്കുള്ള ഫണ്ട് വെട്ടിക്കുറക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം ഇന്ത്യയെ പിന്നോട്ട് നയിക്കുന്നതാണ്. പാഠപുസ്തകങ്ങളിള്‍ കൃത്രിമത്വവും, കൈകടത്തലുകളും നടത്തുന്നു.

ചോദ്യം ചെയ്യലുകളെ നിങ്ങള്‍ക്ക് സഹിക്കാനാവുന്നില്ല. ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നത് വിയോജിപ്പിന്റെ സ്വരമുയര്‍ത്തല്‍ ഇന്ത്യയുടെ ആത്മാവിന്റെ ഭാഗമാണ്.

നമ്മുടെ ഇലക്ട്രല്‍ സംവിധാനത്തിന്റെ സ്വാതന്ത്യം ചോര്‍ന്നുപോയിരിക്കുന്നു. പ്രധാന ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലംമാറ്റി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആകെ ചെലവാക്കിയ 60,000 കോടി രൂപയില്‍ 27,000 ഉം ചെലവഴിച്ചത് ഒരൊറ്റ പാര്‍ട്ടിയാണ്; ബി.ജെ.പി.

അവസാനമായി, ഞാന്‍
കവി റാഹത് ഇന്ദേരിയെ ഉദ്ധരിക്കുന്നു.
‘എല്ലാ വിഭാഗം ജനങ്ങളുടേയും രക്തം ഈ മണ്ണിലുണ്ട്.. ആരുടേയും അച്ഛന്റെ സ്വത്തല്ല ഹിന്ദുസ്ഥാന്‍’

അമേരിക്കയിലെ ഹോളോകോസ്റ്റ് സ്മാരകത്തിന്റെ ഇടനാഴിയിലെ ഒരു പോസ്റ്ററില്‍ ഫാസിസത്തിന്റെ സൂചകള്‍ അടങ്ങിയിട്ടുണ്ട്. ഞാന്‍ ഇവിടെ പറഞ്ഞ എട് സൂചനകളും അതില്‍ ഉള്‍പ്പെട്ടതാണ്. ഫാസിസത്തിന്റെ അപകടം ഇന്ത്യയില്‍ വര്‍ധിച്ചുകരികയാണ്. അതിനെതിരെ പോരാടുക എന്നത് നമ്മെളെല്ലാവരുടേയും കടമയാണ്.

നിങ്ങള്‍ക്ക് ലഭിച്ച മൃഗീയ ഭൂരിപക്ഷത്തെ അംഗീകരിച്ചുകൊണ്ട് ‘നിങ്ങള്‍ക്ക് ശേഷം പ്രളയം’ എന്ന നിങ്ങളുടെ ആശയത്തെ എതിര്‍ക്കുക എന്നത് എന്റെ കര്‍ത്തവ്യമാണ്. 17ാം ലോക്സഭയിലെ അംഗങ്ങളായ നമ്മളാണ് തീരുമാനിക്കേണ്ടതാണ്, ചരിത്രത്തിന്റെ നാം ഏതുഭാഗത്താണുള്ളതെന്ന്?
ഭഗണഘടനയുടെ വാഹകരാകണോ അതോ അതിന്റെ അന്തകരോ?

വിവര്‍ത്തനം: പി.കെ ജാസ്മി

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757