Opinion

ലോക്‌സഭ തെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയും സത്യസന്ധതയും ചോദ്യം ചെയ്യപ്പെടുന്നു

2019ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പിലുണ്ടായ ക്രമക്കേടുകളെക്കുറിച്ച് ഇന്ത്യയിലെ 64 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരടങ്ങിയ കോണ്‍സ്റ്റിറ്റിയൂഷണല്‍ കണ്‍ഡക്റ്റ് ഗ്രൂപ്പ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് അയച്ച കത്താണിത്. കൂടാതെ, ഇത് ഇന്ത്യയിലെ അക്കാദമിക രംഗത്തുള്ള പ്രമുഖരും പൊതു പ്രവര്‍ത്തകരുമായ 83 പേര്‍കൂടി സാക്ഷ്യെപ്പടുത്തിയിരിക്കുന്നു.

2019 ലെ പൊതു തെരഞ്ഞെടുപ്പിലെ ഗുരുതര ക്രമക്കേടുകള്‍
അപൂര്‍വ ദേശീയ താല്‍പര്യമുള്‍ക്കൊള്ളുന്ന കാര്യങ്ങളില്‍ നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ഉന്നതമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുവാന്‍ നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളെ സമയാസമയത്ത് ഓര്‍മിപ്പിക്കുന്ന ഒരുകൂട്ടം സിവില്‍ സര്‍വീസ് ആണ് ഞങ്ങള്‍. ഇപ്പോള്‍ ഞങ്ങളിതെഴുന്നത് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നടത്തിയ 2019ലെ പൊതുതെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ചുള്ള ആകുലപ്പെടുത്തുന്നതും ഇന്നും കൃത്യമായി വിശദീകരിക്കപ്പെടാത്തതുമായ പ്രശ്‌നങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധക്ഷണിക്കുന്നതിന് വേണ്ടിയാണ്.

2019ലെ പൊതുതെരഞ്ഞെടുപ്പ് നടത്തിപ്പിലെ നിരവധി ക്രമക്കേടുകള്‍ മാധ്യമങ്ങള്‍ സമയാസമയങ്ങളില്‍ റിേപ്പാര്‍ട്ട് ചെയ്തിട്ടുണ്ട്. ഓരോ മാധ്യമ റിപ്പോര്‍ട്ടുകളും കൃത്യമാണെന്നോ ശരിയാണെന്നോ ഞങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് കമീഷന്‍ ഖണ്ഡിക്കാത്ത ശരിയല്ലാത്തതും കൃത്യതയില്ലാ ത്തതുമായ കഥകളില്‍ ജനങ്ങള്‍ നിഗമനങ്ങള്‍, നിഷ്പക്ഷത പ്രാപ്തി, സത്യസന്ധത എന്നിവയെ സംബന്ധിച്ചുള്ള സംശയം അപൂര്‍വമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇപ്പോഴെത്ത തെരഞ്ഞെടുപ്പ് കമീഷനെയും അവ നടത്തിയ 2019 പൊതു തെരഞ്ഞെടുപ്പ് നടത്തിപ്പിനെപറ്റിയും അങ്ങിനെ പറയാനാവില്ല. മുന്‍ തെരഞ്ഞെടുപ്പു കമീഷനംഗങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും പോലും അവരുടെ പിന്‍ഗാമികളുടെ കുറ്റകരമായ തെറ്റായ പ്രവര്‍ത്തികളെ വൈമനസ്യത്തോടെയെങ്കിലും ചോദ്യം ചെയ്യതിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്റെ ഒരു പാര്‍ട്ടിയോടുള്ള വിവേചനപരമായ ചായ്‌വ് തെരഞ്ഞെടുപ്പ് വിജ്ഞാപന തിയ്യതി പ്രഖ്യാപനത്തില്‍ തന്നെ വ്യക്തമാണ്. 2004, 2005, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനങ്ങള്‍ യഥാക്രമം ഫെബ്രുവരി 29, മാര്‍ച്ച് 1, മാര്‍ച്ച് 5 തിയ്യതികളിലായിരുന്നു. ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കേണ്ട സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പ് വിഞ്ജാപനങ്ങളും മാര്‍ച്ച് ഒന്നിനും അഞ്ചിനുമിടയിലായിരുന്നു. എന്നാല്‍, ഈ കീഴ്‌വഴക്കം യാതൊരു ന്യായീകരണവും വിശദീകരണവും കൂടാതെ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലിക്കാതെ വിജ്ഞാപനം 2019 മാര്‍ച്ച് 10 വരെ വൈകിപ്പിച്ചു. ഫെബ്രുവരി എട്ട് മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ 157 ഓളം പദ്ധതികളുടെ ഉദ്ഘാടനം നടത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അവസരമുണ്ടാക്കുന്നതിന് വേണ്ടിയായിരുന്നു ഇതൊക്കെയെന്ന് ന്യായമായും സംശയത്തിനിടയാക്കുന്നു. തെരഞ്ഞെടുപ്പ് കമീഷന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപന ഷെഡ്യൂളുകള്‍ക്കനുസരിച്ച് സര്‍ക്കാരിന്റെ ഉദ്ഘാടന പരിപാടികള്‍ ക്രമീകരിക്കുന്നതിന് പകരം കമീഷന്‍ സര്‍ക്കാര്‍ പട്ടികക്കനുസരിച്ച് വിഞ്ജാപന ഷെഡ്യൂള്‍ ക്രമപ്പെടുത്തുന്നത് കമീഷന്റെ നിഷ്പക്ഷതയും സ്വതന്ത്ര സ്വാഭാവവും സംശയത്തിന്റെ നിഴലിലാക്കുന്നു.

തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒട്ടനവധി സംശയങ്ങള്‍ക്ക് വഴിവെക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കാലദൈര്‍ഘ്യമുള്ളതായിരുന്നു ഇത് എന്നുമാത്രമല്ല കേന്ദ്രത്തിലുള്ള ഭരണകക്ഷിയെ പലവിധത്തിലും പരസ്യമായും ലജ്ജിപ്പിക്കും വിധം സഹായിക്കുന്ന വിധത്തിലായിരുന്നു വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ പോളിംഗ് ദിനങ്ങളുടെ എണ്ണം. പ്രത്യക്ഷമായും യുക്തിരഹിതമായ നടപടിയായിരുന്നു ഇത്. ബി.ജെ.പിക്ക് പ്രായേണ വിജയ സാധ്യത കുറഞ്ഞ തമിഴ്‌നാട് (39 സീറ്റുകള്‍) കേരള (20) ആന്ധ്രപ്രദേശ് (25) തെലുങ്കാന(17) സംസ്ഥാനങ്ങളില്‍ പോളിംഗ് ഒറ്റഘട്ടമായിരുന്നു. കര്‍ണ്ണാടക (28), മദ്ധ്യപ്രദേശ് (29), രാജസ്ഥാന്‍ (25), ഒറീസ(21) എന്നീ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശക്തിയേറിയ മത്സരം നേരിടുമെന്ന് കരുതിയിരുന്നതിനാല്‍ പ്രധാനമന്ത്രിക്ക് പ്രചാരണത്തിന് കൂടുതല്‍ സമയം ലഭിക്കത്തക്ക വിധം വിവിധ ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തിയത്. പ്രധാനമന്ത്രി മത്സരിക്കുന്ന വാരണസിയില്‍ ഏറ്റവും അവസാനം മെയ് 19നാണ് നടത്തിയത്.

ഒട്ടനവധി സമ്മതിദായകര്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍നിന്ന് നീക്കം ചെയ്യപ്പെട്ടതായി ധാരാളം മാധ്യമവാര്‍ത്തകള്‍ ഉണ്ടായിരുന്നു. ചില പ്രത്യേക ന്യൂനപക്ഷ വിഭാഗങ്ങളെ ഇത് ബാധിച്ചതായും മാധ്യമ റിേപ്പാര്‍ട്ടുകളുണ്ടായിരുന്നു. ഇത് പൂര്‍ണമായും വസ്തുതാപരമാണെന്ന് കരുതുന്നില്ലെങ്കിലും ഇത് അന്വേഷിക്കുകയും യഥാസമയം പ്രതികരിക്കുകയും ചെയ്യേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയായി കാണുന്നു. ഞങ്ങളുടെ അഭിപ്രായെത്ത ഭരണഘടനയുടെ …….. എടുക്കുമ്പോഴും കമ്മീഷന് വ്യക്തമായ വിശദീകരണങ്ങളില്ല. ആരോപണങ്ങള്‍ എന്തുകൊണ്ട്……. അങ്ങിനെസംഭവി ച്ചുകൂടാ…… എന്ന വിശദീകരണങ്ങളില്ലാത്ത അടിസ്ഥാനരഹിതമെന്ന കേവല നിഷേധം തൃപ്തികരമല്ല. ജനാധിപത്യത്തിലെ അമൂല്യ വസ്തുവിന്റെ ജനങ്ങളുടെ മാന്‍സേറ്റ്-സൂക്ഷിപ്പുകാരെനെന്ന നിലയില്‍ സുതാര്യമായിരിക്കേണ്ടതും ഭരണഘടനയോടും ഇന്ത്യയിലെ ജനങ്ങളോടും കണക്കുപറയേണ്ടതുമാണ്. 2019ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ മൂന്ന് ദശകങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്താല്‍ ഏറ്റവും കുറഞ്ഞ തോതില്‍ സ്വതന്ത്രവും നീതിയുക്തവുമായി നടന്ന തോന്നുന്നു. തത്വദീക്ഷയില്ലാത്ത രാഷ്ട്രീയക്കാരുടെയും ക്രിമിനലുകളുടേയും ഗുണ്ടകളുടേയും പ്രവര്‍ത്തനങ്ങള്‍ക്കിടയിലും മുന്‍കാലങ്ങളില്‍ തെരഞ്ഞെടു പ്പ് കമീഷനിലിരുന്നവര്‍ സാധ്യമായിടേത്താളം സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പുകള്‍ നടത്തിയിരുന്നു. ഈ പൊതുതെരഞ്ഞെടുപ്പില്‍ എന്തായാലും ജനാധിപത്യ പ്രക്രിയ അവയുടെ പരിശുദ്ധി സംരക്ഷിക്കുവാന്‍ അധികാരപ്പെടുത്തിയ ഭരണഘടനാ സംവിധാനം തന്നെ ധ്വംസിക്കുകയും അട്ടിമറിക്കുകയും ചെയ്തു എന്ന ധാരണ പൊതുസമൂഹത്തിലുണ്ടാക്കിയിരിക്കുന്നു.

മുന്‍കാല തെരഞ്ഞെടുപ്പ് കമീഷനുകളുടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത അനവധി ആളുകള്‍ സമ്മതിദാന പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നതായി കണ്ടു. ഇതിന് ഫലപ്രദമായ മറുപടി നല്‍കുവാന്‍ കഴിയാത്തത് കമീഷന്റെ യശസ്സിനെ കളങ്കപ്പെടുത്തി. വര്‍ഗീയ വിദ്വേഷം പരത്തുന്നതടക്കമുള്ള സ്ഥാനാര്‍ഥികളുടെ പ്രസംഗങ്ങള്‍ വിശിഷ്യ, ബി.ജെ.പിയുടെ ഭാഗത്തുനിന്നുള്ള സ്പഷ്ടമായ മാതൃകാ പെരുമാറ്റചട്ട ലംഘനങ്ങള്‍ ആദ്യഘട്ടത്തില്‍ കമീഷന്‍ തങ്ങള്‍ക്കധികാരമില്ലെന്ന രീതിയില്‍ അവഗണിക്കുകയായിരുന്നു. ഉദാഹരണത്തിന് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ അനധികൃത കുടിയേറ്റക്കാരെ ബംഗാള്‍ ഉള്‍ക്കടലിലെറിയുമെന്ന റിേപ്പാര്‍ട്ട് ചെയ്യപ്പെട്ട പ്രസ്താവന ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും പ്രാതിനിധ്യ നിയമപ്രകാരവും ശിക്ഷാര്‍ഹവുമാണ്. സുപ്രീം കോടതിയുടെ പൊടുന്നനെയുള്ള ഇടപെടലുകള്‍ ഉണ്ടായപ്പോള്‍ കമ്മീഷന്‍ തങ്ങളുടെ അധികാരം തിരിച്ചറിയുകയും പ്രധാനമന്ത്രിയുടെയും അമിത്ഷായുടെയും കേസുകള്‍ ഒഴിവാക്കി പ്രായേണ ചെറിയ പരാമര്‍ശങ്ങളില്‍ ഇടപെടുകയും ചെയ്തു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പു പ്രചാരണം വെട്ടിക്കുറച്ചുകൊണ്ടുള്ള കമീഷന്റെ ഏറ്റവും ശക്തമായ നടപടിപോലും പ്രധാനമന്ത്രിയുടെ ബംഗാളിലെ പ്രചാരണം അവസാനിക്കും വരെ സാവകാശം നല്‍കിയാണ് നടപ്പിലാക്കിയത്. ഇലക്ഷന്‍ കമ്മീഷന്റെ ഇത്തരം പക്ഷപാതപരമായ നടപടികള്‍ പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും അവരുടെ പ്രതിനിധികള്‍ക്കും കൂടുതല്‍ ധൈര്യം പകര്‍ന്നു. പുല്‍വാമ, ബാല്‍കോട്ട് സംഭവങ്ങളെ ബി.ജെ.പിക്കനുകൂലമായി ദുരുപയോഗിക്കുന്നതിനും സങ്കുചിത ദേശീയ സ്വഭാവമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവങ്ങള്‍ മാതൃകാ പെരുമാറ്റചട്ടങ്ങളുടെ നഗ്നലംഘനമായിരുന്നു. സംസ്ഥാനതെരഞ്ഞെടുപ്പ് കമീഷനുകള്‍ റിേപ്പാര്‍ട്ട് ചെയ്തിട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തന്നെ ഭിന്നാഭിപ്രായമുണ്ടായിരുന്നിട്ടും ആവര്‍ത്തിച്ചുള്ള പ്രധാനമന്ത്രിയുടെ ചട്ടലംഘനങ്ങളുടെ പേരില്‍ ഒരു കാരണം കാണിക്കല്‍ നോട്ടീസ് പോലും അയച്ചില്ലെന്നതാണ് വിചിത്രം.

തെരഞ്ഞെടുപ്പ് കമീഷനിലെ ഭിന്നാഭിപ്രായം അവഗണിക്കുകയും സംഭവം തള്ളിക്കളയുകയുമാണ് ഉണ്ടായത്. കമീഷന്‍ അംഗം അശോക് ലവാസയുടെ ഭിന്നാഭിപ്രായം ജുഡീഷ്യറിയിലേതുപോലെ പരസ്യപ്പെടുത്തേണ്ടതായിരുന്നു. ഞങ്ങളുടെ അഭിപ്രായത്തില്‍ ഭരണഘടനയുടെ 19ാം വകുപ്പും പൗരന്റെ അറിയുവാനുള്ള അവകാശവും ലംഘിക്കെപ്പട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പു കമീഷന്റെ വിവേചനം മൊഹമ്മദ് മൊഹ്‌സിന്‍ കഅടനെ പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷകനായി ഒഡീഷയിലേക്ക് അയച്ചത് വിവേചനപരമാണ്. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ അനുവദനീയമല്ലാത്ത എന്തെങ്കിലും ചരക്കുണ്ടോ എന്ന് പരിശോധിച്ചതിന് മൊഹ്‌സിനെ കമീഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ടജഏ സംരക്ഷണമുള്ളവരുടെ ചരക്കുകള്‍ പരിശോധിക്കരുത് എന്ന കമീഷന്‍ നിര്‍ദേശം ലംഘിച്ചു എന്നാണ് കമീഷന്റെ വിശദീകരണം. ഭരണപരമായ നിര്‍ദേശങ്ങള്‍ വഴി ഭരണഘടനാ ാധ്യതകളുടെ അന്ത്യകാഹളം ഉയരുകുയാണ്. ഒഡിഷാ മുഖ്യമന്ത്രി നവീന്‍ പട്‌നായിക, പെട്രോളിയം വകുപ്പു മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവരുടെ വാഹനങ്ങള്‍ യാതൊരു എതിര്‍ പ്പുകളും ഇല്ലാതെ സമാനമായ പരിശോധനകള്‍ നടത്തിയിരുന്നതായും റിേപ്പാര്‍ട്ടുണ്ട്. എന്തായാലും തെരഞ്ഞെടുപ്പ് കമീഷന് ഈ രണ്ടുതരം നിലപാട് വിശദീകരിക്കുവാന്‍ സാധിക്കുന്നില്ല. സര്‍ക്കാര്‍ സംവിധാനങ്ങളുടെ വ്യാപകമായ തോതിലുള്ള ദുരുപയോഗം ഉണ്ടായെങ്കിലും കമീഷന്‍ അവരെ കുറ്റവിമുക്തമായി കണ്ടതാണ് ഗൗരവതരമായ കാര്യം. നീതി ആയോഗ് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ചില ജില്ലകള്‍ക്ക് പ്രധാനമന്ത്രി സന്ദര്‍ശിക്കുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി ആരായുകയുണ്ടായി. ഈ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പുകള്‍ക്കായി ഉപയോഗിക്കുന്നതിന് വേണ്ടിയായിരുന്നു. മാതൃകാപെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച പരാതി കമീഷന്‍ നിസ്സാരമായി തള്ളിക്കളയുകയാണുണ്ടായത്. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികളും ആവശ്യപ്പെട്ടിരുന്നു.

മാധ്യമ മേഖലയിലെ നിരവധിയായ ലംഘനങ്ങളെ പ്രത്യേകിച്ച് ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ളവയെ സംബന്ധിച്ച ജനങ്ങളുടെ ഉത്കണ്ഠ കമീഷന്‍ നിരാകരിച്ചു. ഇതില്‍ പ്രധാനപ്പെട്ട ലഘനം നമോ ടി.വി എന്ന പുതിയൊരു ചാനലിന്റെ തുടക്കമായിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും നമോ ടി.വി തുടരെ തുടരെ പ്രക്ഷേപണം ചെയ്തു. നമോ ടി.വി വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പിന്റെ അനുമതി വാങ്ങുകയോ ഒരു പുതിയ ചാനല്‍ തുടങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ പാലിക്കുകയോ ചെയ്തിരുന്നില്ല എന്നതാണ് ഏറെ വിചിത്രം. പ്രക്ഷേപണം നിര്‍ത്തുന്നതിന് കമീഷന്‍ നിര്‍ദേശി ച്ചിട്ടും ഏകദേശം പ്രചാരണകാലാവസാനം വരെ പ്രക്ഷേപണം തുടരുകയുണ്ടായി. നിഷ്‌ക്രിയത്വവും നിസ്സാരവല്‍കരണവും നിശബ്ദതയും നിരവധി കാര്യങ്ങളിലുള്ള കമീഷന്റെ പ്രതികരണ സ്വഭാവമായിരുന്നു. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങളുമുണ്ടായി. പല ടി.വി ചാനലുകള്‍ പ്രക്ഷേപണം ചെയ്ത പ്രധാനമന്ത്രിയുടെ വ്യക്തിമഹാത്മ്യെത്ത പ്രകീര്‍ത്തിച്ചുകൊണ്ട് നടന്‍ അക്ഷയ്കുമാര്‍ നടത്തിയ അഭിമുഖം, പ്രധാനമന്ത്രിയുടെ കേദാര്‍നാഥിലെ ധ്യാനം എന്നിവ തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുന്നതിനിടയാക്കിയ ചട്ടലംഘനങ്ങളില്‍ പെടുന്നു. ഇവയൊന്നും തന്നെ പ്രധാനമന്ത്രിയുടെ ചെലവിലുള്‍െപ്പടുത്തിയിട്ടില്ലെന്ന് ഞങ്ങള്‍ കരുതുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിംഗ് സുതാര്യത കണക്കിലെടുക്കുമ്പോള്‍ ഏറ്റം ദുര്‍ഗ്രാഹ്യമായിരുന്നു. വ്യാപകമായ ഇലക്ടറല്‍ ബോഡിന്റെ ഉപയോഗം, തെരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്ത 3456 കോടി രൂപയുടെ പണം, സ്വര്‍ണം, ലഹരിവസ്തുക്കള്‍ എന്നതിനുള്ള തെളിവാണ്. തമിഴ്‌നാട്ടില്‍ പിടിച്ചെടുത്ത പണത്തിന്റെ വിഷയത്തില്‍ ഒരുനിയോജക മണ്ഡലത്തിലെ തരഞ്ഞെടുപ്പ് പോലും മാറ്റിവെച്ച കമീഷന്‍ മറ്റു പലയിടത്തും സമാനരീതിയില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ല. അരുണാചല്‍ മുഖ്യമന്ത്രിയുടെ ദൂതനില്‍ നിന്നും 1.86 കോടി രൂപ പിടിച്ചെടുത്തെങ്കിലും കൃത്യമായ നിയമ ലംഘനമുണ്ടായിട്ടും എന്തു നടപടിയെടുത്തെന്നത് സംബന്ധിച്ച യാതൊരുവിവിരവുമില്ല.

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഋഢങ) വിവാദങ്ങളുടെ മുഖ്യവിഷയമായിരുന്നു ഈ തെരഞ്ഞെടുപ്പില്‍. ഇന്ത്യയിലുപയോഗിക്കുന്ന വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമമം കാണിക്കുക അസാദ്ധ്യമെന്ന് കമ്മീഷന്‍ ആവര്‍ത്തിക്കുമ്പോഴും കമ്മീഷന്റെ സുതാര്യതയില്‍ അവ്യക്തത നിലനില്‍ക്കുന്നു. ഇന്ത്യയിലെ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങള്‍ നിര്‍മിച്ചുനല്‍കിയ മെഷീനുകളുടെ എണ്ണവും കമീഷന്റെ കൈവശമുള്ളവയുടെ കണക്കിലും അന്തരം നിലനില്‍ക്കുന്നു. വിവരവാകാശ രേഖപ്രകാരം ശശശ20 ലക്ഷം ഇ.വി.എം നിര്‍മാതാക്കള്‍ നല്‍കിയപ്പോള്‍ കമീഷന്റെ കൈവശമുള്ളതിലും കുറവാണ്. ഈ പൊരുത്തക്കേടുകള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ കമീഷന്‍ നിസാര ഭാവേന നിഷേധിക്കുക മാത്രമാണ് എല്ലാ വസ്തുക്കള്‍ സംബന്ധിച്ചും വിശദമായ ഒരു പൊതുപരിശോധന അനിവാര്യമാണ്. ഇ.വി.എമ്മിലെ ഫലവും വി.വി പാറ്റില്‍ രേഖപ്പെടുത്തിയ ഫലവും തമ്മില്‍ തുലനം ചെയ്യുന്നതിന് ആദ്യം മുതലെ കമീഷന്‍ വൈമനസ്യം പ്രകടിപ്പിച്ചിരുന്നു. ഒരു അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നും ഒരു ഢഢജഅഠ പരിശോധന എന്ന കമ്മീഷന്‍ നിലപാട് സുപ്രീംകോടതി ഇടപെടല്‍ വഴിയാണ് അഞ്ചായി വര്‍ധിപ്പിച്ചത്. ആഗോള തലത്തിലുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ സങ്കേതങ്ങള്‍ ഉപയോഗിച്ച് ഋഢങ ഫലവും ഢഢജഅഠ ഫലവും പരിശോധിക്കുന്നതിനുള്ള ആവശ്യം കേള്‍ക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള കമീഷന്റെ വിമുഖത സമ്മതിദായകരുടെ മനസ്സില്‍ സംശയ ത്തിന്റെ പുകമറ സൃഷ്ടിക്കുന്നതിനിടയാക്കിയിട്ടുണ്ട്. അവസാന പോളിംഗ് ദിനത്തിനും വോട്ടെണ്ണല്‍ ദിവസത്തിനുമിടയില്‍ വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമുകളില്‍ നിന്നും പല സ്ഥലത്തേക്ക് മാറ്റിയതായ റിേപ്പാര്‍ട്ടുകളുണ്ടായിരുന്നു. പല സംസ്ഥാനങ്ങളിലും ഈ സ്ഥലം മാറ്റം റിപ്പോര്‍ട്ടുകള്‍ കമീഷന്‍ വ്യക്തമായി വിശദീകരിച്ചിട്ടില്ല. എങ്ങോട്ട്, എന്തിന് എന്ന് വിശദീകരിക്കുന്നതിന് പകരം കേവല നിഷേധം മാത്രമാണുണ്ടായത്. വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ ഋഢങ ഢഢജഅഠ വോട്ടുകള്‍ പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഒട്ടനവധി രാഷ്ട്രീയ പാര്‍ട്ടികളുടേയും ആവശ്യവും വ്യക്തമായ കാരണം കാണിക്കാതെ കമീഷന്‍ നിഷേധിക്കുകയാണുണ്ടായത്. സുപ്രീം കോടതി നിര്‍ദേശിച്ചതുപ്രകാരമുള്ള 5 ഢഢജഅഠ ഫലം താരതമ്യം ചെയ്യല്‍ വോട്ടെണ്ണലിന്റെ അവസാനഭാഗേത്തക്കു മാറ്റുകയായിരുന്നു. ഈ നടപടിയുടെ ഫലം വേണ്ടത്ര വ്യക്തവുമല്ല എന്ന റിേപ്പാര്‍ട്ടുകളുണ്ട്. പോള്‍ ചെയ്ത വോട്ടും ഋഢങ ഫലവും ഢഢജഅഠ ഫലവും തമ്മില്‍ നിരവധി സ്ഥലത്ത് വ്യത്യാസമുള്ളതായി കണ്ടു. ചില മാധ്യമ റിേപ്പാര്‍ട്ടുകള്‍ പ്രകാരം 370 മണ്ഡലങ്ങളില്‍ ദൃശ്യമായ പൊരുത്തക്കേടുകളുണ്ട്. ഋഢങ ഢഢജഅഠ ഫലത്തിലെ പൊരുത്തക്കേട് നാമമാത്രമാണെന്നാണ് വിശദീകരിക്കപ്പെട്ടത്. നേടിയ ഭൂരിപക്ഷം ഈ പൊരുത്തക്കേടിലെതിനേക്കാള്‍ എത്രയോ കൂടുതലാണ് (ബി.ജെ.പി യുടെയും കൂട്ടുകക്ഷികളുടെയും ) പേപ്പര്‍ ബാലറ്റായിരുന്ന കാലത്ത് നാമമാത്രമായ പൊരുത്തക്കേടുകള്‍ അന്തിമഫലെത്ത ബാധിക്കാറില്ല. എന്നാല്‍, ഈ യുക്തി ഋഢങ ഢഢജഅഠ വിഷയത്തില്‍ പരിശോധിച്ച സാമ്പിളിലെ നേരിയ വ്യത്യാസം പോലും അന്തിമഫലെത്ത സാരമായി ബാധിക്കും. പോളിംഗ് ഓഫീസര്‍ ഫോം 17ല്‍ നല്‍കിയ വോട്ടുകളുടെ എണ്ണവും ഋഢങ കണക്കും തമ്മിലെ പൊരുത്തക്കേട് അതീവ ഗൗരവതരവും കൂടുതല്‍ ക്രമക്കേടുകളുടെ സൂചന നല്‍കുന്നതുമാണ്. റിട്ടേണിംഗ് ഓഫീസര്‍മാരും വോട്ടെണ്ണല്‍ ഏജന്റുമാരും സ്റ്റാറ്റിസ്റ്റിക്കല്‍ സാംപിളിന്റെ കാര്യത്തിലുള്ള അറിവിന്റെ പരിമിതിമൂലം ഈ പൊരുത്തക്കേട് ലഘുവായി കണ്ടാലും ഇലക്ഷന്‍ കമീഷന് ഇതിന്റെ ഗൗരവം വ്യക്തമായ അറിവുള്ളതാണ്. ശതകോടികളുടെ ബാലന്‍സ് ഷീറ്റില്‍ ഏതാനും ആളുകളുടെ പൊരുത്തക്കേട് നിസാരമെന്നും കണക്ക് അംഗീകരിക്കാമെന്നും ഒരു അക്കൗണ്ടന്റ് പറയുന്നതിന് സമാനമാണ് ഇലക്ഷന്‍ കമ്മമീഷന്‍ അനുവര്‍ത്തിക്കുന്ന ഈ നിസാരവല്‍ക്കരണം. ഒരു പ്രശസ്ത എഴുത്തുകാരന്‍ അടുത്തകാലത്ത് എഴുതി… നമുക്ക് ലഭിക്കുന്ന ചിതറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലെ ചോദ്യങ്ങളുന്നയിക്കാനാവൂ. രാജ്യെത്ത ഉന്നത സ്ഥാനത്തുള്ള ഒരു സ്ഥാപനം ദുരാഗ്രഹമായ രീതിയില്‍ നിലനില്‍ക്കുമ്പോള്‍ അവരുടെ ദുഷ് ചെയ്തികള്‍ സംബന്ധിച്ചുള്ള തെളിവുകള്‍ നല്‍കുവാന്‍ സാധാരണ പൗരന്‍ എന്ന നിലക്ക് നമുക്കാവില്ല. ദൃശ്യമായ ക്രമക്കേടുകളെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാനേ ആവൂ. ക്രമക്കേടുകള്‍ വിശദീകരിക്കേണ്ടത് കമീഷന്റെ ഉത്തരവാദിത്തമാണ്.

കോടിക്കണക്കിന് സമ്മതിദായകരും, ഭൗതിക സൗകര്യങ്ങളുടെ പരിമിതിയിലും സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് നടത്തുന്ന കഴിവിന്റെ കാര്യത്തില്‍ വികസിത രാജ്യങ്ങള്‍ ഉള്‍െപ്പടെയുള്ള ലോകത്തിന്റെ അസൂയയായിരുന്നു. സര്‍, നിങ്ങളാ പാരമ്പര്യത്തിന് ചരമം കുറിച്ചിരിക്കുന്നു. അങ്ങിനെ ഇന്ത്യന്‍ ജനതയുടെ അന്തസുറ്റ പ്രമാണരേഖ-ഭരണഘടനയുടെ ഹൃദയത്തില്‍ തന്നെ ആഞ്ഞടിച്ചിരിക്കുന്നു; ഒപ്പം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിസ്ഥാനമായ ജനാധിപത്യ വിശ്വാസത്തിനും. സമഗ്രമായി നോക്കുമ്പോള്‍, 2019ലെ വിധിയെഴുത്ത് ഗുരുതരമായ സംശയങ്ങളുയര്‍ത്തുന്നു എന്നതില്‍ തര്‍ക്കമില്ല. ഉന്നയിച്ചിരിക്കുന്ന ആശങ്കകള്‍ നമ്മുടെ ജനാധിപത്യത്തിന്റെ നല്ല നിലനില്‍പിനെ കരുതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കേണ്ടതാണ്. ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല എന്നുറപ്പുവരുത്താന്‍ കമീഷന്‍ റിേപ്പാര്‍ട്ട് ചെയ്യപ്പെട്ട ഓരോ ക്രമക്കേടുകള്‍ക്കും പൊതുവിശദീകരണം നല്‍കുകയും, ഭാവിയില്‍ സംഭവിക്കാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തുന്നതിന് അനുപേക്ഷണീയമാണ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757