keralanewspress release

സമ്പത്തിനെ ചീഫ്‌സെക്രട്ടറി റാങ്കില്‍ നിയമിച്ചത് ഭരണ ധൂര്‍ത്തിന്റെ തുടര്‍ച്ച – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭരണ ധൂര്‍ത്തിന്റെ തുടര്‍ച്ചയാണ് എ.സമ്പത്തിനെ ചീഫ് സെക്രട്ടറിക്ക് തുല്യമായ റാങ്കില്‍ ഡല്‍ഹിയില്‍ ഓഫീസും പേഴ്‌സണല്‍ സ്റ്റാഫുകളുമായി ലെയ്‌സണ്‍ ഓഫീസര്‍ എന്ന തസ്തിക സൃഷ്ടിച്ച് നിയമിച്ചതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരെയും സ്ഥാനമാനങ്ങള്‍ ലഭിക്കാത്ത നേതാക്കളേയും തൃപ്തിപ്പെടുത്താനായി കേരളത്തിലെ ഖജനാവിലെ പണമെടുത്ത് ധൂര്‍ത്തടിക്കുകയാണ് സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട ലെയ്‌സണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം വര്‍ഷങ്ങളായി കേരളാ ഹൗസ് റെസിഷന്‍ഷ്യല്‍ കമീഷണറും അതിനോടനുബന്ധിച്ച ഉദ്യോഗസ്ഥ വൃന്ദവുമുണ്ട്. എന്നിരിക്കെ ഇത്തരമൊരു പോസ്റ്റിന്റെ യാതൊരു ആവശ്യവുമില്ല. രാജ്യത്തെ പൊതുവായ സാമ്പത്തിക പ്രതിസന്ധിക്ക് പുറമേ പ്രളയം കൂടി തകര്‍ത്ത കേരളത്തിലെ സമ്പത്ത് വ്യവസ്ഥ വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തിലും തുടരുന്ന ഈ സാമ്പത്തിക അരാജകത്വം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ജനങ്ങളുടെ പിരടിയില്‍ പ്രളയസെസ് എന്ന അധിക ബാധ്യത ചുമത്തിയ അതേ ദിനത്തിലാണ് ജനങ്ങള്‍ പരാജയപ്പെടുത്തിയ വ്യക്തിയെ പുതിയ പദവിയില്‍ നിയമിച്ചത്. വി.എസ് അച്യുതാനന്ദനെ പരിഗണിക്കാനായി സൃഷ്ടിച്ച ഭരണ പരിഷ്‌കാര കമീഷന്‍ ഇതിനകം അഞ്ച് കോടിയില്‍ അധികം തുക ഒരു ഉപകാരവുമില്ലാതെ ചിലവഴിച്ച് കഴിഞ്ഞു; ഖജനാവിലെ പണം തിന്നുന്ന വെള്ളാനയാണത്. യാതൊരു ആവശ്യവുമില്ലാത്ത ഭരണകക്ഷി ചീഫ് വിപ്പ് എന്ന പദവിയില്‍ ക്യാബിനറ്റ് റാങ്കോടെ പേഴ്‌സണല്‍ സ്റ്റാഫുകളും വാഹനങ്ങളും ഓഫീസുമായി ഒരാളെ കുടിയിരുത്തിയതും അധികമായി ഒരു മന്ത്രിയെ നിയമിച്ചതും പ്രളയശേഷമാണെന്നത് എത്രമാത്രം ദുര്‍വ്യയമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നത് എന്നതിന് തെളിവാണ്. ചിലവd ചുരുക്കലും ഒരു ധനസമാഹരണ മാര്‍ഗമാണ് എന്ന സാമാന്യബോധം പോലും നഷ്ടപ്പെട്ട് ഭരണ പാര്‍ട്ടികളിലെ സ്ഥാനമാന വീതം വെപ്പിന് ഖജനാവ് ചോര്‍ത്തുന്ന പിണറായി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ജനങ്ങളെ വെല്ലുവിളിക്കുന്ന ഈ ഭരണ ധൂര്‍ത്ത് എത്രയും വേഗം അവസാനിപ്പിക്കണം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757