Indiakeralanewspress release

വിവരാവകാശ നിയമ ഭേദഗതി  സുതാര്യത ഇല്ലാതാക്കി  സമഗ്രാധിപത്യം ശക്തിപ്പെടുത്താൻ -ഡോ. എസ്.ക്യൂ.ആർ ഇല്യാസ്

ന്യൂഡൽഹി : സർക്കാരിന്റെ സമഗ്രാധിപത്യം ശക്തിപ്പെടുത്തുന്നതിനും സർക്കാർ വകുപ്പുകളിലെ സുതാര്യതയും ഉത്തരവാദിത്തവും നിരുത്സാഹപ്പെടുത്തുന്നതിനുമാണ് മോദി സർക്കാരിന്റെ വിവരാവകാശ ഭേദഗതിയെന്ന് വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ്.ക്യൂ.ആർ ഇല്യാസ് ആരോപിച്ചു. വിവരാവകാശ നിയമം മൂർച്ച കുറച്ച് ജനങ്ങളുടെ അറിയാനുള്ള അവകാശം തടയാനുള്ള ശ്രമമാണിത്.

മുഖ്യ വിവരാവകാശ കമ്മീഷണറുടെയും മറ്റ് വിവരാവകാശ കമ്മീഷണർമാരുടെയും കാലാവധിയും ശമ്പളവും മാറ്റാനുള്ള നിർദ്ദേശം സർക്കാരിന്റെ വരുതിയിൽ കമ്മീഷനെ നിർത്താനുള്ളതാണ്.
മോദി സർക്കാർ അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവിൽ ‘സർക്കാരിന് ഭരണകൂട താൽപര്യങ്ങൾ തടസപ്പെടുത്തുന്നതായി തോന്നുന്ന എത് രേഖകളും വിവരങ്ങളും പൊതുജനങ്ങൾക്ക് വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കപ്പെടണമെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് അവയെ നീക്കം ചെയ്യണമെന്നും ‘ പറഞ്ഞിരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സുതാര്യതയും ഉത്തരവാദിത്തവും ഇല്ലാതാക്കി വിവരാവകാശ നിയമത്തെ ഇതിനകം ദുർബലപ്പെടുത്തിയിട്ടുണ്ട്. ഈ നീക്കം മറ്റൊരു ഘട്ടമാണ്. വിവരാവകാശ കമ്മീഷന്റെ സ്വയംഭരണ സ്വഭാവം നശിപ്പിക്കാനും സർക്കാരിനു കീഴ്‌പെടാനും ഇത് വഴിതെളിക്കും. ജനാധിപത്യ സ്ഥാപനങ്ങളുടെ സംരക്ഷണത്തിന് രാജ്യത്തെ പൗരസമൂഹം ഐക്യത്തോടെ അണിനിരന്ന് ഭരണകൂടത്തിന്റെ സമഗ്രാധിപത്യത്തിനെതിരെ നിലകൊള്ളണമെന്ന് അദ്ദേഹം ആഹ്വാനം തെയ്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757