keralanewspress release

സ്ത്രീപോരാട്ടങ്ങള്‍ക്ക് ദിശാബോധം നല്‍കുകയെന്ന ലക്ഷ്യവുമായി വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് പിറവിയെടുത്തു

കോഴിക്കോട് : കേരളത്തിലെ സ്ത്രീ പോരാട്ടങ്ങള്‍ക്ക് ദിശാബോധം നല്‍കാന്‍ പുതിയ വനിത സംഘടന വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് പിറവിയെടുത്തു. സ്ത്രീ സമൂഹം അനുഭവിക്കു രാഷ്ട്രീയ അരക്ഷിതാവസ്ഥക്കെതിരെയുള്ള ശക്തമായ പോരാട്ടമാണ് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് മുന്നോട്ടുവെക്കുന്നതെന്ന് സംഘടനയുടെ പ്രഖ്യാപനം നിര്‍വഹിച്ചുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം വ്യക്തമാക്കി. പുരുഷാധിപത്യ പൊതുബോധം തുടങ്ങിയത് സവര്‍ണ ഫാഷിസത്തില്‍നിന്നാണ്. ഈ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ വിപണികളില്‍ സ്ത്രീ ഉടലുകള്‍ ആഘോഷിക്കപ്പെടുകയും സ്ത്രീകളുടെ വ്യക്തിത്വം റദ്ദാക്കപ്പെടുകയും ചെയ്യുന്നു. സത്രീകള്‍ ദുര്‍ബലയാകുന്നിടത്ത് അവര്‍ക്കുവേണ്ടി എഴുേന്നറ്റ് നിന്ന്് തുല്യതക്കുവേണ്ടി ചോദ്യമുയര്‍ത്തുതിനാണ് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്.

സംഘ്പരിവാര്‍ രാജ്യത്തുടനീളം അഴിച്ചുവിട്ട സകല വംശഹത്യകളിലും കടുത്ത സ്ത്രീവിരുദ്ധതകൂടി ഉള്‍ചേര്‍ിട്ടുണ്ട്. ബില്‍ക്കീസ് ബാനുവിനേയും ശ്വേത ഭട്ടിനേയും പോലെ നീതിക്കായി പോരാടുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ പിന്‍ബലം നല്‍കേണ്ടത് ജനാധിപത്യ സംരക്ഷണത്തിന് അനിവാര്യമാണ്. കേരളത്തിലും സ്ത്രീപോരാട്ടങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കു മുഖ്യധാരയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീജ നെയ്യാറ്റിന്‍കര അധ്യക്ഷത വഹിച്ചു. ചന്ദ്രിക കൊയിലാണ്ടി എിവര്‍ സംസാരിച്ചു. വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ടായി ജബീന ഇര്‍ഷാദ് (കണ്ണൂര്‍), ജനറല്‍ സെക്രട്ടറിയായി മിനി വേണുഗോപാല്‍ (ആലപ്പുഴ) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാര്‍: സി.എ ഉഷാകുമാരി (തൃശൂര്‍), സുബൈദ കക്കോടി (കോഴിക്കോട്). സെക്രട്ടറിമാര്‍ : അസൂറ ടീച്ചര്‍ (എറണാകുളം), ചന്ദ്രിക കൊയിലാണ്ടി (കോഴിക്കോട്), സുഫീറ എരമംഗലം (മലപ്പുറം), മുംതാസ് ബീഗം (തിരുവനന്തപുരം).

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757