keralanews

ദേശസുരക്ഷയുടെ പേരില്‍ പൗരസ്വാതന്ത്ര്യം ഹനിക്കരുത് -ലായിഖ് അഹ്മദ് ഖാന്‍

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സാഹോദര്യ ജാഥക്ക് അത്യുജ്വല സമാപനം. 

തൃശൂര്‍: ദേശസുരക്ഷയുടെ പേരില്‍ പൗരന്മാരുടെ പ്രാഥമികാവകാശങ്ങളും സ്വാതന്ത്ര്യവും ഹനിക്കരുതെ് ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ലായിഖ് അഹ്മദ് ഖാന്‍. ‘വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക’ എ തലക്കെട്ടില്‍ ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡണ്ട് ഷംസീര്‍ ഇബ്രാഹിം നേതൃത്വം നല്‍കിയ, ജൂലൈ 1 മുതല്‍ 20 വരെ നടത്തിയ സാഹോദര്യ രാഷട്രീയജാഥയുടെ ഡോ. പായല്‍ തദ്‌വി നഗറില്‍ നട സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്യുകയായിരുു അദ്ദേഹം. ദേശം, ദേശസുരക്ഷ തുടങ്ങി ദേശവുമായി ബന്ധപ്പെട്ട എന്ത് വ്യവഹാരവും പൗരന്മാര്‍ക്കെതിരായ ഹിംസകള്‍ക്ക് ഉപയോഗപ്പെടുത്തപ്പെടുമെന്നതാണ് ഉന്മാദ ദേശീയതയുടെ പ്രത്യേകത. തങ്ങളുടെ ഹിംസകള്‍ക്കും അക്രമങ്ങള്‍ക്കും ഭരണഘടനാ സ്ഥാപനങ്ങളെയും കേന്ദ്ര ഏജന്‍സികളെയും ദുരുപയോഗം ചെയ്തു കൊണ്ടിരിക്കുകയാണ് സംഘ്ശക്തികള്‍. രണ്ടാം മോദി സര്‍ക്കാറില്‍ അഭ്യന്തര മന്ത്രിയായി അമിത് ഷാ എത്തിയതോടെ നിയമനിര്‍മാണ സഭയെ തന്നെ ഉപയോഗപ്പെടുത്തി ബില്ലുകള്‍ ചുട്ടെടുക്കുന്നതാണ് കാണാനാകുന്നത്. പ്രവര്‍ത്തനങ്ങളില്‍ വിവേചനം കാണിക്കുകയും ചില ജനവിഭാഗങ്ങളെ ടാര്‍ഗറ്റ് ചെയ്ത് കേസുകള്‍ പടച്ചുണ്ടാക്കുകയും ചെയ്യാന്‍ വിദഗ്ധരുമായ എന്‍.ഐ.എക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും കാര്യമായൊരെതിര്‍പ്പുമില്ലാതെയാണ് പാസായത്. ഭീകര നിയമങ്ങളില്‍ നിയമപാലകര്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്ന യു.എ.പി.എ വിപുലീകരിക്കുതായിരുന്നു അമിത് ഷാ ലോക്‌സഭ കടത്തിയ മറ്റൊരു ബില്‍. ഈ രണ്ടു ബില്ലുകളും ദേശസുരക്ഷയുടെ പേരില്‍ പൗരന്റെ മൗലികാവകാശങ്ങളെ നിഷേധിക്കുന്നവയാണ്.

പൗരന്മാരെ പ്രദേശത്തിന്റെയും വംശത്തിന്റെയും പേരില്‍ പുറംതള്ളുന്ന ദേശീയ പൗരത്വ രജിസ്റ്റര്‍ അസമിന് പുറമെ രാജ്യത്തുടനീളം നടപ്പാക്കുമൊയിരുന്നു സംഘ് മന്ത്രിയുടെ മറ്റൊരു പ്രഖ്യാപനം. അഭയാര്‍ഥികളില്‍ മുസ്‌ലിംകളെ മാത്രം പുറംതള്ളാനുള്ള പൗരത്വ ഭേദഗതി ബില്ലും നടപ്പാക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടു. ഇത്തരത്തില്‍ ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശങ്ങളെ നിഷേധിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് വിവിധ തരത്തിലുള്ള വിവേചനങ്ങള്‍ ആധിപത്യം നേടിക്കൊണ്ടിരിക്കുകയാണ്. ഏത് പ്രതിരോധത്തെയും വിധേയപ്പെടുത്തുന്ന തരത്തിലാണ് ഫാഷിസം കടന്നു കയറുന്നത്. അതിനാല്‍, വിവേചനങ്ങളെ വിചാരണ ചെയ്ത്, വിധേയത്വങ്ങളെ വിസമ്മതിച്ച് നാം പുതിയ സാഹോദര്യ രാഷ്ട്രീയമുയര്‍ത്തേണ്ട അനിവാര്യ ഘട്ടമാണിതെന്് പ്രത്യഭിവാദ്യ പ്രഭാഷണം നടത്തിയ ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡണ്ടും ജാഥാ ക്യാപ്റ്റനുമായ ഷംസീര്‍ ഇബ്രാഹിം പറഞ്ഞു. കേരളത്തിലെ വിവിധ സാമൂഹിക പ്രശ്നങ്ങള്‍, ജനകീയ സമരങ്ങള്‍, വിദ്യാഭ്യാസ പ്രശ്നങ്ങള്‍ എന്നിവ ഉയിച്ചാണ് തെരുവിലും കാമ്പസുകളിലും സാഹോദര്യ ജാഥ പ്രയാണം നടത്തിയത്. അധികാരം ഉപയോഗിച്ചും നിയമപാലകരെ ഉപയോഗിച്ചും അക്രമങ്ങളഴിച്ച് വിട്ടും ജാഥയെ തടയാന്‍ ശ്രമങ്ങള്‍ നടങ്കെിലും അതിനെയെല്ലാം അതിജീവിച്ചാണ് ജാഥ പൂര്‍ത്തീകരിച്ചത്. ജാഥയുയര്‍ത്തിയ ആശയങ്ങളെ പൊതു ജനം ഏറ്റെടുത്തൊണ് ജാഥക്ക് ലഭിച്ച സ്വീകരണങ്ങള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഭജന രാഷ്ട്രീയമാണ് സംഘ്പരിവാര്‍ ഉയര്‍ത്തുന്നത്. അതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും വലിയ ആയുധമാണ് സാഹോദര്യം. അതാണ് ഫ്രറ്റേണിറ്റി ഉയര്‍ത്തുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ് പറഞ്ഞു. ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ് നിസാര്‍ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തില്‍ ശ്രുതീഷ് കണ്ണാടി മുഖ്യാതിഥിയായിരുന്നു. ജാഥാ വൈസ് ക്യാപ്റ്റന്‍ മഹേഷ് തോന്നക്കല്‍ മറുപടി പ്രസംഗം നടത്തി. സംസ്ഥാന സെക്രട്ടറി തമന്ന സുല്‍ത്താന സ്വാഗതവും തൃശൂര്‍ ജില്ലാ പ്രസിഡണ്ട് പി.ബി ആഖില്‍ നന്ദിയും പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി തൃശൂര്‍ ജില്ല പ്രസിഡണ്ട്് എം.കെ അസ്ലം സംസാരിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757