keralanewspress release

പശുക്കൊലകള്‍ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്നത് – വെല്‍ഫെയര്‍ പാര്‍ട്ടി

രാജ്യത്ത് പശുവിന്റെ പേരില്‍ സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ആസൂത്രിതമായ ആള്‍കൂട്ടക്കൊലകള്‍ ഭരണകൂടം തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്നവയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ബീഹാറില്‍ സരണ്‍ ജില്ലയില്‍ മൂന്നുപേരെ തല്ലിക്കൊന്നത് അവസാനത്തെ ഉദാഹരണമാണ്. കൊല ചെയ്യുന്നവര്‍ക്കെതിരെ ദുര്‍ബലമായ കുറ്റം മാത്രം ചുമത്തി രക്ഷപ്പെടുത്തുകയാണ് നിയമ പാലകര്‍. പൊലിസ് സേനയിലെ അംഗങ്ങളും സംഘ്പരിവാറിനൊ്പംകൂട്ടക്കൊലകളില്‍ പങ്കാളിത്തം വഹിക്കുന്നു. കൊല ചെയ്യപ്പെട്ടവരുടെ ബന്ധുക്കള്‍ക്കെതിരെ ഗുരുതരമായ കേസുകള്‍ ചാര്‍ജ് ചെയ്യുന്നു. വംശീയതയില്‍ മാത്രം നിലനില്‍ക്കുന്ന സംഘ്പരിവാര്‍ സര്‍ക്കാര്‍ തങ്ങളുടെ ആധിപത്യമുറപ്പിക്കാന്‍ മുസ്‌ലിംകളേയും ദലിതുകളേയും ഭയപ്പെടുത്തി നിര്‍ത്താനാണ് ഇത്തരം കൊലകള്‍ ആസൂത്രണം ചെയ്യുന്നത്. രാജ്യത്തെ മതേതര പാര്‍ട്ടികള്‍ പുലര്‍ത്തുന്ന മൗനം കൂടുതല്‍ ഭയപ്പെടുത്തുന്നതാണ്. പശുക്കൊലകള്‍ നടത്തുന്നവരെ പഴുതടച്ച് നിയമപരമായി ശിക്ഷിക്കാന്‍ ശക്തമായ നിയമ നിര്‍മാണം അനിവാര്യമാണ്. അതിനായി ജനകീയ ശബ്ദം ഉയര്‍ന്നുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757