keralanewspress release

എന്‍.ഐ.എ- യു.എ.പി.എ നിയമ ഭേദഗതി ജനാധിപത്യ പ്രതിരോധങ്ങളെ ഭീകരവല്‍ക്കരിക്കാനുള്ള ഭരണഘടനാ വിരുദ്ധ നടപടി – ഹമീദ് വാണിയമ്പലം

 

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച എന്‍.ഐ.എ-യു.എ.പി.എ നിയമ ഭേദഗതി ജനാധിപത്യ ശബ്ദങ്ങളെ നിശബ്ദമാക്കാനും ഭീകരവല്‍ക്കരിക്കാനുമുള്ള ഭരണഘടനാ വിരുദ്ധ നീക്കമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. പുതിയ ഭേദഗതി വഴി ഏതൊരു പൗരനേയും ഭീകരനായി പ്രഖ്യാപിക്കാനുള്ള അധികാരം എന്‍.ഐ.എ എന്ന അന്വേഷണ ഏജന്‍സിക്ക് ലഭിക്കും. നിലവില്‍ തന്നെ പക്ഷപാതപരമായ നിലപാടുകളെടുക്കുന്ന എന്‍.ഐ.എക്ക് ഇത്തരമൊരു അധികാരം കൂടി ലഭിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാകും ഉണ്ടാകുക. അകാരണമായി അറസ്റ്റ് ചെയ്യുന്നത് തടയുന്ന ഭരണഘടന അനുച്ഛേദം 22ന്റെ നഗ്‌നമായ ലംഘനമാണ് ഭേദഗതി. സര്‍ക്കാരിനെതിരെ പ്രതികരിക്കുന്ന വ്യക്തികളെ തെരഞ്ഞുപിടിച്ച് ഭീകരമുദ്ര ചാര്‍ത്താനായിരിക്കും ഈ അവസരം ഉപയോഗിക്കുക. ജനാധിപത്യ വിശ്വാസികളും മതേതര ബോധമുള്ളവരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ ഭീകര നിയമത്തിനെതിരെ പ്രതികരിക്കണമെന്നും യു.എ.പി.എ നിയമം റദ്ദാക്കാനും ഭരണകൂടത്തിന്റെ മര്‍ദ്ദക ഉപകരണമായി മാത്രം പ്രവര്‍ത്തിക്കുന്ന എന്‍.ഐ.എയെ പിരിച്ചുവിടാനും യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757