keralanewspress release

വൈദ്യുതി നിരക്ക് വര്‍ധന-പിണറായി സര്‍ക്കാരിന്റെ ഇരുട്ടടി – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധന പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ നടത്തിയ ഇരുട്ടടിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിമ്പലം. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റ് വന്നതിന് മുകളില്‍ ഇരട്ട പ്രഹരമാണ് വര്‍ധനവ് വഴി കേരള സര്‍ക്കാരും കെ.എസ്.ഇ.ബിയും ചേര്‍ന്ന് നടത്തിയത്. കെടുകാര്യസ്ഥതയും ആഡംബരവും വന്‍കിടക്കാരുടെ കിട്ടാക്കടം പിരിക്കാത്തതുമെല്ലാണ് കേരളത്തിലെ വൈദ്യുതി മേഖല അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ പ്രധാനകാരണം. ഇതിനൊന്നും പരിഹാരം കാണാതെ ചാര്‍ജ് വര്‍ധിപ്പിച്ച് ജനങ്ങളുടെ മേല്‍ കുതിര കയറുന്നത് സര്‍ക്കാര്‍ പുനഃപരിശോധിക്കണം. ഇപ്പോള്‍തന്നെ കേരളത്തില്‍ അസഹ്യമായ വിലക്കയറ്റമാണ്. വൈദ്യുത ചാര്‍ജ് വര്‍ധന എല്ലാ മേഖലയിലും വിലക്കയറ്റം ഇനിയും ശക്തമാകാനിടയാക്കും. വൈദ്യുതി നിരക്കു വര്‍ധനക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757