press release

കോര്‍പ്പറേറ്റുകളെ സന്തോഷിപ്പിക്കുകയും ജനങ്ങളെ പിടിച്ചു പറിക്കുകയും ചെയ്യുന്ന കേന്ദ്രബജറ്റ് – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: ജനങ്ങളുടെ ഭാരം വര്‍ധിപ്പിച്ച് ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന ബജറ്റാണ് രണ്ടാം മോദി സര്‍ക്കാരിന്റേതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. പെട്രോള്‍, ഡീസല്‍ വിലകളില്‍ വര്‍ധനവ് വരുത്തി സെസ് ഏര്‍പ്പെടുത്തിയത് വിലക്കയറ്റം വര്‍ധിപ്പിക്കും. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ തൊഴിലില്ലായ്മ പരിഹരിക്കാനോ യാതൊരു നിര്‍ദേശവും ബജറ്റിലില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രഖ്യാപിച്ച ഇടക്കാല ബജറ്റിലെ വാഗ്ദാനങ്ങളെല്ലാം വിഴുങ്ങിയിരിക്കുകയാണ്. തൊഴില്‍ നിയമങ്ങളില്‍ വരുത്താന്‍ നിര്‍ദേശിക്കപ്പെട്ട മാറ്റങ്ങള്‍ തൊഴിലവകാശങ്ങള്‍ ഇല്ലാതാക്കുന്നതാണ്. സാധാരണക്കാരെ കൊള്ളയടിക്കുമ്പോഴും കോര്‍പ്പറേറ്റ് നികുതിയുടെ പരിധി 250 കോടിയില്‍ നിന്ന് 400 കോടിയാക്കി ഉയര്‍ത്തി ഇളവ് നല്‍കിയിരിക്കുകയാണ്. മന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലെമ്പാടും പൊള്ളയായ അവകാശ വാദങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. കേരളത്തിനെ സംബന്ധിച്ചിടത്തോളം സമ്പൂര്‍ണ നിരാശയാണ് നല്‍കുന്നത്. പ്രളയം കണക്കിലെടുത്ത് നല്‍കേണ്ട ഇളവുകള്‍ പോലും നല്‍കാതെ കേരളത്തോട് വലിയ അവഗണനയാണ് കാട്ടിയത്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള ഭാവനയോ പരിഹാരമോ ഇല്ലാതെ ജനങ്ങളുടെ അധ്വാനത്തില്‍ കൈയിടുക എന്ന പതിവ് രീതി തന്നെ തുടര്‍ന്ന ബി.ജെ.പി സര്‍ക്കാരിന്റെ ബജറ്റ് രാജ്യത്തെ ഭാവി ആശങ്കാജനകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757