Opinion

ഫ്രറ്റേണിറ്റി സാഹോദര്യ രാഷ്ട്രീയ ജാഥക്കുനേരെയുള്ള അക്രമം സി.പി.എം ഗൂഢാലോചന – ഹമീദ് വാണിയമ്പലം

അപര ശബ്ദങ്ങളെ തലപൊക്കാന്‍ അനുവദിക്കാതെ അടിച്ചൊതുക്കുന്ന എസ്.എഫ്.ഐ രാഷ്ട്രീയം ഫസിസിത്തിന്റെ വിദ്യാര്‍ഥി മുഖമാണ്. ആരെത്ര വിറളി പൂണ്ടാലും ഫ്രറ്റേണിറ്റി അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കും.

കാമ്പസുകളിലെ എസ്.എഫ്.ഐ ആധിപത്യം തകരുന്നതില്‍ വിറളിപൂണ്ട് സാഹോദര്യ രാഷ്ട്രീയ ജാഥയെ പോലീസിനെ ഉപയോഗിച്ച് തടയാനുള്ള ഗൂഢാലോചനകളാണ് നടക്കുന്നത്. യാതൊരു പ്രകോപനവുമില്ലാതെ നടന്ന ഫ്രറ്റേണിറ്റി ജാഥക്കുനേരെ തിരുവനന്തപുരം ലോ കോളേജ് പരിസരത്തുവെച്ച് എസ്.എഫ്.ഐ ്പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. എന്നാല്‍, അക്രമം കാണിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ ഫ്രറ്റേണിറ്റി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ലാത്തിവീശുകയായിരുന്നു പോലീസ് ചെയ്തത്. ഫ്രറ്റേണിറ്റി നേതാക്കളേയും പ്രവര്‍ത്തകരേയും അതിക്രൂരമായാണ് പോലീസ് മര്‍ദിച്ചത്. പോലീസ് മര്‍ദനത്തില്‍ ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ടിന് നട്ടെല്ലിന് ക്ഷതം സംഭവിച്ചു. ലാത്തികൊണ്ടുള്ള അടിയേറ്റ് നിരവധിപേര്‍ക്ക് തലക്ക് പരിക്കു സംഭവിച്ചിട്ടുണ്ട്. അധികാരികളില്‍നിന്ന് മുന്‍കൂട്ടി പെര്‍മിഷന്‍ വാങ്ങിക്കൊണ്ടാണ് ജാഥ കാമ്പസുകളില്‍ പ്രവേശിക്കുന്നത്. മുകളില്‍ നിന്നുള്ള കൃത്യമായ നിര്‍ദേശ പ്രകാരമാണ് ഫ്രറ്റേണിറ്റി വിദ്യാര്‍ഥി ജാഥക്കുനേരെ പോലീസ് മര്‍ദനം അഴിച്ചുവിട്ടത്.

കാമ്പസുകളെ ഏകാധിപത്യ ചെങ്കോട്ടകളാക്കി അപരശബ്ദങ്ങളെ തലപൊക്കാനനുവദിക്കാതെ അടിച്ചൊതുക്കുന്ന എസ്.എഫ്.ഐ രാഷ്ട്രീയം ഫാഷിസത്തിന്റെ വിദ്യാര്‍ഥി മുഖമാണ്. എസ്.എഫ്.ഐ മൃഗീയ ഭൂരിപക്ഷത്തോടെ വിജയിച്ചുവരുന്ന ഏകാധിപത്യ കാമ്പസുകളിലൊന്നും പ്രതിപക്ഷമുണ്ടാകാറില്ല. അതിന് സമ്മതിക്കാറില്ലെന്നതാണ് ശരി. പ്രതിപക്ഷമില്ലാത്തിടത്ത് ജനാധിപത്യവും ഉണ്ടാകില്ല. മറ്റു വിദ്യാര്‍ഥി സംഘടനകളെ നോമിനേഷന്‍ സമര്‍പ്പിക്കാന്‍ പോലും ജനാധിപത്യം കൊടിയിലെഴുതിവെച്ചവര്‍ സമ്മതിക്കാറില്ല. എസ്.എഫ്.ഐ കുറച്ച് കാലമായി കാമ്പസുകളില്‍ ഇങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതര ആശയങ്ങളോട് സംവദിക്കാനുള്ള കരുത്തില്ലാത്തതുകൊണ്ടാണ് എസ്.എഫ്.ഐ കൈക്കരുത്തില്‍ അഭയം തേടുന്നത്. എല്ലാ വിഭാഗം വിദ്യാര്‍ഥികളെയും അണിനിരത്തി ഫ്രറ്റേണിറ്റി ഉയര്‍ത്തുന്ന സാഹോദര്യ രാഷ്ട്രീയത്തിലൂടെ എസ്.എഫ്.ഐയുടെ അക്രമ രാഷ്ട്രീയത്തെ ചെറുത്ത് തോല്‍പ്പിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആശയപരമായും ജനാധിപത്യപരമായും എസ്.എഫ്.ഐക്ക് ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തിയത് ഫ്രറ്റേണിറ്റിയായിരുന്നു. എസ്.എഫ്.ഐ കേന്ദ്രങ്ങളില്‍ പോലും കഴിഞ്ഞ വര്‍ഷം ഫ്രറ്റേണിറ്റി നേടിയ വിജയങ്ങളും വോട്ടുകളും ആ മാറ്റത്തിന്റെ തുടക്കമായിരുന്നു. പുതുതലമുറയിലെ വിദ്യാര്‍ഥികള്‍ ഫ്രറ്റേണിറ്റിയെ പ്രതീക്ഷാപൂര്‍വം സ്വീകരിച്ച് കൊണ്ടിരിക്കുകയാണ്. ഇതില്‍ വിറളി പൂണ്ടാണ് സി.പി.എമ്മിന്റെ ഭരണസൗകര്യങ്ങള്‍ കൂടി ഉപയോഗപ്പെടുത്തി ഫ്രറ്റേണിറ്റിക്കുനേരെ എസ്.എഫ്.ഐയും പോലീസും ഒരേ സമയം അക്രമം അഴിച്ചുവിടുന്നത്. ജാഥാംഗങ്ങളെ ക്രൂരമായി മര്‍ദിച്ച് ജാഥ തുടങ്ങിയ ദിവസം തന്നെ അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയാണ് സി.പിഎമ്മും എസ്.എഫ്.ഐയും പോലീസിന് ഉപയോഗിച്ച് ആസൂത്രണം ചെയ്തത്. ഇത്തരം ഫാഷിസ്റ്റ് പ്രവണതകളെ അംഗീകരിച്ചുക്കൊടുക്കാന്‍ ജനാധിപത്യ വ്യവസ്ഥയില്‍ ജീവിക്കുന്നവര്‍ക്ക് സാധിക്കില്ല. ജാഥ ശക്തമായി മുന്നോട്ടുപോകും. ആരെത്ര വിറളി പൂണ്ടാലും അത് അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കും. സാഹോദര്യ ജാഥയില്‍ അണിനിരക്കുന്ന മുഴുവന്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങള്‍.

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757