Opinion

വിവേചനം നേരിടുന്ന പാചകത്തൊഴിലാളികള്‍ – ജയദേവന്‍ കിമ്പുഴ

 

നമ്മുടെ ആഘോഷവേളകള്‍ രുചികരമാക്കുന്നതിലൂടെ നമ്മെളെയും നമുക്കു ചുറ്റുമുള്ളവരെയും സേന്താഷിപ്പിക്കുന്നവരാണ് പാചകെത്താഴിലാളികള്‍. കേരള ത്തില്‍ കൂടുതല്‍ ആളുകള്‍ തൊഴിലെടുക്കുന്ന ഒരു മേഖല കൂടിയാണിത്. എന്നാല്‍, ഈ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് തൊഴില്‍ ദാദാക്കളോ ബന്ധെപ്പട്ട സര്‍ക്കാരുകളോ കാര്യമായ ആനുകൂല്യങ്ങളും നല്‍കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കേരളത്തില്‍ െൈകത്താഴിലാളി വിദഗ്ദ ക്ഷേമനിധിയില്‍ പാചകെത്താഴിലാളികളെ ഉള്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍, സ്ഥിരമായി ഒരു സ്ഥാപന/തൊഴിലുടമ ഇല്ലാത്ത വിഭാഗം എന്നാണ് സര്‍ക്കാര്‍ പാചകത്തൊഴിലാളികളെ കാറ്റഗറൈസ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ക്ഷേമനിധിയില്‍ ഉടമയുടെ വിഹിതം കൂടി തൊഴിലാളികള്‍ അടയക്കേണ്ടിവരുന്നു. മറ്റു ക്ഷേമനിധികളെ അപേക്ഷിച്ച് തൊഴിലാളികള്‍ അടക്കേണ്ട അംശാദയം വളരെ കൂടുതലുമാണ്. നൂറു രൂപയാണ് ഓരോ തൊഴിലാളിയും മാസം തോറും ക്ഷേമനിധിയില്‍ അടക്കേണ്ടി വരുന്നത്.

ഈ മേഖലയിലെ ഒരു പ്രധാന തൊഴിലാളി യൂണിയനാണ് എഫ്.ഐ.ടി.യുവില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന കേറ്ററിംഗ് ആന്‍ഡ് ഹോട്ടല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍. നിലവിലുള്ള ക്ഷേമനിധിയുടെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് ഈ മേഖലയില്‍ സ്വന്തമായി ഒരു ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യം തൊഴില്‍ വകുപ്പ് മന്ത്രിയുടെ മുന്‍പില്‍ യൂണിയന്‍ നേതൃത്വം നിവേദനമായി സമര്‍പ്പിച്ചിട്ടുണ്ട്. പാചകെത്താഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുക, തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പ് വരുത്തുക, തൊഴിലാളികളെ ജനശ്രീ ഭീമയോജനയുടെ കീഴില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളും സര്‍ക്കാരുകള്‍ക്ക് മുന്‍പില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ മേഖലയിലെ പ്രധാനപ്പെട്ട വിഭാഗമാണ് സ്‌കൂള്‍ പാചകത്തൊഴിലാളികള്‍. കടു ത്ത അവഗണനയാണ് ഇവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. മറ്റു മേഖലകളില്‍ നല്‍കുന്ന ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നില്ല. വര്‍ഷം കണക്കാക്കിയുള്ള വേതനം സീറോ ബാലന്‍സ് അക്കൗണ്ടിലൂടെ വിതരണം ചെയ്യണമെന്നും, 180 ദിവസത്തെ വേതനത്തോടുകൂടിയ പ്രസവാവധി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഉച്ചക്കഞ്ഞി വിതരണം സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേയും ശക്തമായി രംഗത്തുണ്ട്.
(പാചകത്തൊഴിലാളി യൂണിയന്‍ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757