Opinion

ജീവിതം തുന്നിച്ചേര്‍ക്കുന്ന തയ്യല്‍ തൊഴിലാളികള്‍ – ഖാദര്‍ അങ്ങാടിപ്പുറം

 

പഴയ കാല തുന്നല്‍ കേന്ദ്രങ്ങള്‍ ഗാര്‍മെന്റ്‌സ് മേഖലയിലേക്ക് വഴിമാറുമ്പോള്‍ അതിന്റെ സാധ്യതകളെ കുറിച്ചുള്ള അന്വേഷണമാണ് ഈ ഹൈടക്ക് യുഗത്തില്‍ തയ്യല്‍ തൊഴിലാളികള്‍ ചിന്തിക്കേണ്ടത്. എന്തുകൊണ്ട് ഈ മേഖലയില്‍ നിന്നുള്ള പഴയ കാല തയ്യല്‍ തൊഴിലാളികള്‍ മാറി നില്‍ക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ ഈ തൊഴില്‍ മേഖലയെ മാറ്റാന്‍ കഴിയാത്തതുകൊണ്ടാണ് മനസ്സിലാക്കാന്‍ കഴിയും. ഇത് ഒരു സീസണ്‍ബെയ്‌സിഡ് തൊഴിലായി മാറുന്നത് കൊണ്ടും ആളുകള്‍ ഈ മേഖലയില്‍ നിന്നും മാറി നില്‍ക്കുന്നു എന്നാണ് ഒരു കാരണം. പക്ഷേ, പുതിയ ടെക്‌നോളജിയും റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ഉപയോഗവും കൂടിവരുന്ന കാലഘട്ടത്തില്‍ എന്തുകൊണ്ട് ചെറിയ ഗാര്‍മെന്റ്‌സ് യൂണിറ്റുകളെ കുറിച്ച് തയ്യല്‍ തൊഴിലാളികള്‍ ചിന്തിക്കുന്നില്ല.
പുതിയ രീതിയിലുള്ള നിര്‍മാണ സാഹചര്യങ്ങളും മിഷനറികളും വര്‍ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ വസ്ത്രങ്ങളുടെ ഉല്‍പാദനം നാട്ടിന്‍പുറങ്ങളില്‍ അടക്കം വര്‍ധിപ്പിക്കുവാന്‍ കഴിയും.

ത്രിതല പഞ്ചായത്തുകള്‍ കുടുംബശ്രീ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുപോലെ ഇത്തരം ചെറിയ യൂണിറ്റുകള്‍ പ്രോത്സാഹിപ്പിക്കുകയാമെങ്കില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വസ്ത്രങ്ങളുടെ കടന്നുവരവിനെ നിയന്ത്രിക്കാന്‍ കഴിയുകയും ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം ലഭിക്കുകയും ചെയ്യും. പുതിയ രീതിയിലുള്ള മിഷനറികള്‍ പരിചയപ്പെടുത്താനും പരിശീലനം നല്‍കാനും സര്‍ക്കാര്‍ സംവിധാനം കൊണ്ടുവരണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ആളുകള്‍ക്ക് പരിശീലന ക്ലാസുകള്‍ നല്‍കുകയാണെങ്കില്‍ വലിയ രീതിയിലുള്ള ഒരു കുതിച്ചുചാട്ടം ഈ മേഖലയില്‍ നടത്താന്‍ കഴിയും. ഇത്തരം ചെറിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആവശ്യമായിട്ടുള്ള സഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്. പ്രവാസികള്‍ ആയിട്ടുള്ള ആളുകള്‍ക്ക് വലിയ സാധ്യത ഈ മേഖലയില്‍ തുറന്നിരിക്കുന്നുണ്ട്. സ്ത്രീ തൊഴിലാളികള്‍ക്ക് എപ്പോഴും സുരക്ഷിതമായി ചെയ്യാവുന്ന ഒരു തൊഴില്‍ മേഖലയാണിത്.

ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണം. ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ വളരെ തുച്ഛമാണ്. മിനിമം വേതനം 8,000 രൂപയാക്കി വര്‍ധിപ്പിച്ച് തകര്‍ന്നുകൊണ്ടിരിക്കുന്ന ഈ തൊഴില്‍ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, ചികിത്സാ സഹായങ്ങള്‍ അപകടാവസ്ഥയിലുള്ള സഹായങ്ങള്‍ ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പോലുള്ള പോളിസികള്‍ പരീക്ഷകള്‍ നല്‍കേണ്ടതുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡുകളില്‍ ബി.പി.എല്‍ കാര്‍ഡ് നല്‍കണം തുടങ്ങിയ ധാരാളം ആവശ്യങ്ങള്‍ ഈ മേഖലയില്‍ ഉയര്‍ത്തി കൊണ്ടിരിക്കുന്ന സംഘടനയാണ് എഫ്.ഐ.ടി.യു വില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ടൈലറിംഗ് ആന്‍ഡ് ഗാര്‍മെന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍.

(ടൈലറിംഗ് ആന്‍ഡ് ഗാര്‍മെന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757