keralanewspress release

ജാതി വിവേചനങ്ങള്‍ക്കെതിരിലുള്ള ടീച്ചേഴ്‌സ് മൂവ്‌മെന്റിന്റെ പോരാട്ടം ഐതിഹാസികം – അസെറ്റ്

കോഴിക്കോട് : ജാതീയത കാരണം വര്‍ഷങ്ങളായി എല്ലാവരും പുറം തിരിഞ്ഞുനില്‍ക്കുകയും സാംബവ സമുദായത്തിലുള്ള കുട്ടികള്‍ മാത്രം പഠിക്കുകയും ചെയ്തിരുന്ന പേരാമ്പ്ര ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ സ്വന്തം കുട്ടികളെ ചേര്‍ത്തുകൊണ്ട് ജാതീയതക്കെതിരെ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് മുവ്‌മെന്റ് ( ഗടഠങ) നടത്തിയ പോരാട്ടം ഐതിഹാസിക സംഭവമാണെന്ന് അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് അഭിപ്രായപ്പെട്ടു.

സര്‍ക്കാറും ചില സാമൂഹ്യ സംഘടനകളും നേരത്തെ ഈ തൊട്ടുകൂടായ്മക്കെതിരില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. അധ്യാപകര്‍ക്കിടയില്‍ അനവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം മാത്രം രൂപീകരിക്കപ്പെട്ട ടീച്ചേഴ്‌സ് മൂവ്‌മെന്റാണ് ചരിത്രപരമായ ഈ ഇടപെടല്‍ നടത്തിയിട്ടുള്ളത്. പൊതു വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന വിവേചനങ്ങള്‍ക്കെതിരായ സര്‍ഗാത്മക പ്രതിരോധമാണ് ടീച്ചേഴ്‌സ് മൂവ്‌മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.

അബ്ദുല്‍ റഷീദ് മാസ്റ്റര്‍, സക്കീന ടീച്ചര്‍, അബ്ദുല്‍ സലീം, സാറ ടീച്ചര്‍, സഹീദ് മാസ്റ്റര്‍ എലങ്കമല്‍, റഹീന, കാവുന്തറ ഷഫീഖ്, ശുര്‍ഫ, കാവുന്തറ ആസാദ് മാസ്റ്റര്‍, ലബീബ ടീച്ചര്‍, നൈന മുഹമ്മദ്, റുഷ്ദ ടീച്ചര്‍ എന്നിവരാണ് സ്വന്തം കുട്ടികളെ ഈ സ്‌കൂളില്‍ ചേര്‍ത്ത് മാതൃകയായത്. ഈ അധ്യാപകരെല്ലാം കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റ് അംഗങ്ങളാണ്. അനുമോദന യോഗത്തില്‍ കെ. ബിലാല്‍ ബാബു അധ്യക്ഷത വഹിച്ചു. ഡോ. സതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. നൂഹ് കെ, മുഹമ്മദ് ബഷീര്‍ കെ.കെ എന്നിവര്‍ സംസാരിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757