keralanewspress release

നെടുങ്കണ്ടം കസ്റ്റഡി മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: നെടുങ്കണ്ടത്ത് രാജ്കുമാറെന്നയാള്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പ് തന്നെയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. അദ്ദേഹം എത്ര കൈകഴുകിയാലും ഉത്തരവാദിത്തത്തില്‍ നിന്ന് മാറി നില്‍ക്കാനാവില്ല. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന ശ്രീജിത്ത് വധമടക്കം നിരവധി കസ്റ്റഡി മരണങ്ങളിലും ലോക്കപ്പ് മര്‍ദനങ്ങളിലും കുറ്റവാളികളെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുകയാണ്. സര്‍ക്കാരിനെതിരെ ഉയരുന്ന ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ മര്‍ദ്ദനോപകരണമായി പോലീസിനെ നിലനിര്‍ത്താനാണ് പോലീസിലെ ക്രിമനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ കണ്ണടക്കേണ്ടി വരുന്നത്. പോലീസിന് മജിസ്റ്റീരിയല്‍ അധികാരമടക്കം നല്‍കി കേരളത്തെ പോലീസ് സ്റ്റേറ്റാക്കി മാറ്റുക എന്ന അജണ്ടയാണ് ആഭ്യന്തര വകുപ്പിനുള്ളത്. ഇത് അനുവദിക്കാന്‍ പാടില്ല. നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തെപ്പറ്റി സ്വതന്ത്ര അന്വേഷണം വേണം. കുറ്റവാളികളെ കര്‍ശനമായി ശിക്ഷ ലഭിക്കും വിധം പഴുതില്ലാതെ ശിക്ഷിക്കണം. ഇതിന് പോലീസിതര ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757