keralanewspress release

ഭരണത്തുടര്‍ച്ചയെ കൂട്ടക്കുരുതിക്കുള്ള അനുമതിയായി സംഘ്പരിവാര്‍ മാറ്റുന്നു – വെല്‍ഫെയര്‍ പാര്‍ട്ടി

 

തിരുവനന്തപുരം: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ നേടിയ വിജയം ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും നേരെ നടത്തിവരുന്ന വംശഹത്യാ കൊലക്കുള്ള അനുമതിയായി സംഘ്പരിവാര്‍ മാറ്റുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ജാര്‍ഖണ്ഡിലെ തബ്‍രീസ് അന്‍സാരിയുടെ കൊലയും കാസര്‍കോട്ടെ പശുവിന്‍റെ പേരില്‍ യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പിച്ചതും ഇതിന്‍റെ ഭാഗമാണ്. തെരഞ്ഞെടുപ്പിന് ശേഷം മുസ്‍ലിംങ്ങൾക്കും ദലിതർക്കും നേരെയുള്ള ആക്രമണം രാജ്യ വ്യാപകമായി വർദ്ധിച്ചിരിക്കുകയാണ്. ജയ് ശ്രീറാം വിളിക്കാത്തവര്‍ ഇന്ത്യയില്‍ ജീവിക്കേണ്ടതില്ല എന്ന നിലപാടാണ് എല്ലായിടത്തും സംഘ്പരിവാര്‍ പുലര്‍ത്തുന്നത്. തീവ്രദേശീയത ഉല്‍പാദിപ്പിച്ച് സംഘ്പരിവാര്‍ കേഡറുകളെ ആയുധമണിയിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കാനാണ് ഈ അക്രമകാരികള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റം അനിവാര്യമാണ്. പൗരന്മാരെ വിവിധ തട്ടുകളാക്കി മാറ്റുന്ന വിഭാഗീയ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താതെ ഇന്ത്യക്ക് സമാധാനത്തോടെ മുന്നോട്ടുപോകാനാവില്ല. പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി അണിനിരന്ന് ദേശവ്യാപക പ്രക്ഷോഭത്തിന് സന്നദ്ധമാകണം. ജാര്‍ഖണ്ഡ്, കാസര്‍കോഡ്, സജ്ജീവ് ഭട്ട് വിഷയങ്ങള്‍ ഉയര്‍ത്തി പാര്‍ലമെന്‍റിനെ പ്രക്ഷോഭ വേദിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757