keralanewspress release

സഞ്ജീവ് ഭട്ട് : ഭരണകൂട വേട്ടയുടെ ഇര- വെല്‍ഫെയര്‍ പാര്‍ട്ടി

 

തിരുവനന്തപുരം : ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്രമോദിക്കെതിരെ മൊഴികൊടുത്തു എന്ന കാരണത്താല്‍ മുന്‍ ഐ.പി.എസുകാരനായ സഞ്ജീവ ഭട്ട് ഭരണകൂട വേട്ടയാടലിന്‍റെ ഇരയായതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. 1990 നടന്ന ജാംനഗര്‍ കലാപത്തില്‍ പങ്കടുത്തതിന്‍റെ പേരില്‍ കസ്റ്റഡിയിലെടുത്ത് വിട്ടയക്കപ്പെട്ട വ്യക്തി പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചതിന്‍റെ പേരിലാണ് സംഭവം നടന്ന് 28 വര്‍ഷത്തിന് ശേഷം അന്ന് എ.എസ്.പി ആയിരുന്ന സഞ്ജീവ് ഭട്ടിനെ കസ്റ്റഡിലെടുക്കുന്നത്. നീതി പൂര്‍വമായ വിചാരണയല്ല കോടതിയില്‍ നടന്നത്. സഞ്ജീവ് ഭട്ട് ആവശ്യപ്പെട്ട 11 സാക്ഷികളെ വിസ്തരിക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. മോദിയുടെ ജനവിരുദ്ധവും നിയമവിരുദ്ധവുമാ നടപടിയെ തുറന്ന് കാട്ടുന്നു എന്നതാണ് യഥാര്‍ത്ഥത്തില്‍ സഞ്ജീവ് ഭട്ട് ചെയ്ത പാതകം. ഭരണഘടനപരമായി പൌരന് ലഭിക്കേണ്ടുന്ന നീതിയും മനുഷ്യാവകാശങ്ങളും സംഘ്പരിവാര്‍ ഭരണകാലത്ത് രാജ്യത്തുണ്ടാകുകയില്ല എന്ന വ്യക്തമായ സൂചനയാണ് സഞ്ജീവ് ഭട്ടിനെതിരെ കള്ളക്കേസും അതിന്‍റെ വിചാരണ നടത്തിയ രീതിയും സൂചിപ്പിക്കുന്നത്. രാജ്യത്തെ ജനാധിപത്യ വിശ്വാസികളും പൌരസമൂഹവും സഞ്ജീവ് ഭട്ടിന് നീതി ലഭിക്കുന്നതിനായി രംഗത്തിറങ്ങണം. കേസിന്‍റെ അപ്പീലിനും തുടര്‍നടപടികള്‍ക്കും അദ്ദേഹത്തിന്‍റെ കുടുംബത്തെ പിന്തുണക്കണമെന്നും ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു,

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757