keralanews

പി.സി ഹംസ; ബദല്‍ രാഷ്ട്രീയത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച നേതാവ് – അനുസ്മരണ സമ്മേളനം

മണ്ണാര്‍ക്കാട് : വര്‍ത്തമാനകാല ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ മുന്‍കൂട്ടി കാണുകയും ബദല്‍ രാഷ്ട്രീയത്തിനുവേണ്ടി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത നേതാവായിരുന്നു പി.സി ഹംസയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പി.സി ഹംസ അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. ചടങ്ങ് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു.

ജനാധിപത്യവും സുതാര്യതയും എന്ന വിഷയത്തില്‍ ടി.ടി ശ്രീകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പാലക്കാട് ജില്ലാ പ്രസിഡണ്ട് കെ.സി നാസര്‍ അധ്യക്ഷത വഹിച്ചു. കെ.പി.എസ് പയ്യനടം, അഡ്വ. സിദ്ധീഖ്, എം. ജോസഫ് ജോണ്‍, പി. ലുഖ്മാന്‍, ഡോ. എന്‍.എന്‍ കുറുപ്പ് എന്നിവര്‍ സംസാരിച്ചു. എം സുലൈമാന്‍ സ്വാഗതവും സഈദ് മണണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757