keralanewspress release

സൗമ്യ കൊലപാതകം; കേരളത്തിലെ സ്ത്രീ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തി വെല്‍ഫെയര്‍ പാര്‍ട്ടി വനിതാ വിഭാഗം

 

തൃശൂര്‍ : കായംകുളത്ത് സിവില്‍പോലീസ് ഓഫീസര്‍ സൗമ്യ അതിദാരുണമായി കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കേരളത്തില്‍ സ്ത്രീ സുരക്ഷയില്‍ കടുത്ത ആശങ്കയുണ്ടെന്നും വെല്‍ഫയര്‍ പാര്‍ട്ടി വനിതാ വിഭാഗം പ്രസ്താവിച്ചു. ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി അരങ്ങേറുന്നതിനെതിരെ പ്രബുദ്ധ കേരളം ജാഗ്രത പാലിക്കേണ്ടതുണ്ട്. പൊതു ഇടങ്ങളില്‍ പോലും ജീവന് ഭീഷണി നേരിടുന്ന സാഹചര്യമാണുള്ളത്. നിയമപാലകര്‍ പോലും ക്രിമിനലുകളാകുന്ന കാലത്ത് നീതിയുടെ സംരക്ഷണം സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുകയാണ്. തിരുവല്ലയിലും തൃശൂരും ഏതാനും ദിവസം മുന്‍പ് വിദ്യാര്‍ഥിനികളെ തീ കൊളുത്തിക്കൊന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം അക്രമണങ്ങളിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് അപൂര്‍വമാണ് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. അക്രമിക്കെതിരെ കേരളം ഒറ്റക്കെട്ടാകുമെന്നും പ്രതിക്ക് പരമാവധി ശിക്ഷ അധികൃതര്‍ ഉറപ്പാക്കേണ്ടതുണ്ടെന്നും തൃശൂരില്‍ ചേര്‍ന്ന വനിതാ വിഭാഗം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ.സി ആയിഷ അധ്യക്ഷത വഹിച്ചു. കെ. ക റഹീന, സുബൈദ കക്കോടി, സീനത്ത് കോക്കൂര്‍, അസൂറ, സുഭദ്രാമ്മ, മിനി വേണുഗോപാല്‍, സുഫീറ എരമംഗലം, ഖുമൈറ എന്നിവര്‍ സംസാരിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757