keralanews

നവ ഫാഷിസത്തിൻ്റെയും കോർപ്പറേറ്റുകളുടെയും അധിനിവേശത്തെ തോൽപ്പിക്കാൻ ട്രേഡ് യൂണിയനുകൾ ഐക്യപ്പെടണം- ഹമീദ് വാണിയമ്പലം

നവീകരിച്ച എഫ്.ഐ. ടി. യു. സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം:നവ ഫാഷിസവും കോർപ്പറേറ്റുകളും ചേർന്ന് രൂപപ്പെടുത്തിയ അധിനിവേശത്തെ പ്രതിരോധിക്കുന്നതാവണം തൊഴിലാളി സംഘടനകളുടെ പ്രവർത്തനങ്ങൾ. എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം കാലങ്ങളായ് തൊഴിലാളി സംഘടനകൾ സമരം ചെയ്ത് നേടിയെടുത്ത തൊഴിലവകാശങ്ങൾ കോർപ്പറേറ്റ് ചങ്ങാത്ത കാലത്ത് വെട്ടി തിരുത്തി കോർപ്പറേറ്റുകൾക്ക് അനുകൂലമാക്കുന്ന സാഹചര്യമാണുള്ളത്.അതിനെ രാഷ്ട്രീയമായ് അഭിമുഖീകരിക്കാതെ ഒരിക്കലും തൊഴിലാളിയെ സംരക്ഷിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ എല്ലാ തൊഴിലാളി സംഘടനകളും ഐക്യപ്പെട്ട് രംഗത്തിറങ്ങണം.പാളയം വി.ജെ.ടി. ഹാളിന് സമീപം നവീകരിച്ച എഫ്.ഐ. ടി. യു. സംസ്ഥാന കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഫ്.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് ജോൺ സ്വാഗതവും സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി അധ്യക്ഷതയും വഹിച്ചു.ആശംസകളർപ്പിച്ചു കൊണ്ട് എസ്.ടി.യു തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് മാഹീൻ അബൂബക്കർ, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് എൻ.എം അൻസാരി, എഫ്.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സാജിത ഷജീർ, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡൻ്റ് മധു കല്ലറ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് ആദിൽ എന്നിവർ സംസാരിച്ചു.എഫ്.ഐ.ടി.യു സംസ്ഥാന ട്രഷറർ പി. ലുഖ്മാൻ നന്ദിയർപ്പിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757