keralanews

വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു

09
കല്‍പ്പറ്റ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റേയും പ്രത്യേക ക്ഷണപ്രകാരം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, വൈസ് പ്രസിഡണ്ട് റസാഖ് പാലേരി തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു.
ദേശീയ തലത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയടക്കമുള്ള മതേതര പാര്‍ട്ടികളെ ഏകോപിപ്പിച്ചുകൊണ്ട് ഇനി വരുന്ന തിരഞ്ഞെടുപ്പുകളില്‍ പേപ്പര്‍ ബാലറ്റ് സമ്പ്രദായം തിരിച്ചു കൊണ്ടുവരുന്നതിന് ശക്തമായ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്ന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെട്ടു. ജില്ലയുടെ ജനപ്രതിനിധിയെന്ന നിലയില്‍ ആദിവാസികളുടേയും കാര്‍ഷിക മേഖലയുടെയും സമഗ്ര പൂരോഗതിക്ക് വേണ്ടി ശബ്ദമുയര്‍ത്തണമെന്നും ജില്ലയിലെ ജനങ്ങളുടെ ആരോഗ്യ ചികിത്സാ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ചിരകാലാഭിലാഷമായ റെയില്‍വേ എം.പിയുടെ മുന്‍ ഗണനയില്‍ വരുന്നതിന്ന് ഇടപെടണമെന്ന് പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡണ്ടുമായുള്ള കൂടിക്കാഴ്ചയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757