keralanews

വെല്‍ഫെയർ പാർട്ടി നേതാവ് കെ.ജി മോഹനന്‍ ബി.ജെ.പിയില്‍ ചേർന്നു എന്ന വാർത്ത ദുരുദ്ദേശപരം 

വെല്‍ഫെയർ പാർട്ടി നേതാവ് കെ.ജി മോഹനന്‍ ബി.ജെ.പിയില്‍ ചേർന്നു എന്ന വാർത്ത ദുരുദ്ദേശപരമാണ്. കെ.ജി മോഹനന്‍ പാർട്ടിയുടെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ആറു മാസം മുമ്പ് രാജിവെച്ചിരുന്നു. പാർട്ടി ആ രാജി അംഗീകരിക്കുകയും ചെയ്തു. അതിനു ശേഷം പ്രാഥമിക അംഗം മാത്രമായിരുന്ന അദ്ദേഹം പാർട്ടിയുമായി ബന്ധപ്പെടുകയോ സഹകരിക്കുകയോ ചെയ്തിരുന്നില്ല. 2019 മാർച്ച് 21 ന് പാർട്ടിയുടെ തെരെഞ്ഞെടുപ്പ് നയം സംബന്ധിച്ച പത്രസമ്മളന വാർത്ത വന്നതോടെ അദ്ദേഹം പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെച്ചിരുന്നു. അത് അദ്ദേഹം തന്നെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പരസ്യപ്പെടുത്തിയിരുന്നു. ആറുമാസത്തിലധികമായി പാർട്ടിയുടെ നേതൃത്വത്തിലോ പാർട്ടിയുമായോ യാതൊരുവിധ ബന്ധവുമില്ലാത്ത വ്യക്തിയെ വെല്‍ഫെയർ പാർട്ടി നേതാവ് എന്ന നിലയിലില്‍ പ്രചരിപ്പിക്കുന്നത് തികച്ചും തെറ്റിദ്ധാരണ ജനകമാണ്. യാഥാർത്ഥ്യമിതായിരിക്കെ മറിച്ചുള്ള പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

ജനറല്‍ സെക്രട്ടറി
വെല്‍ഫെയർ പാർട്ടി , കേരള

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757