keralanewspress release

കേരളത്തിലെ യു.ഡി.എഫ് വിജയം വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ട് വെച്ച നിലപാടുകളുടെ അംഗീകാരം – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: കേരളത്തില്‍ യു.ഡി.എഫ് നേടിയ വിജയം വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ടുവെച്ച നിലപാടുകളുടെ അംഗീകാരമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. വര്‍ഗീയ ഫാഷിസ്റ്റുകള്‍ക്കെതിരെ കേരള ജനത തീര്‍ത്ത പ്രതിരോധമാണ് ഇത്തരമൊരു വിജയം നേടാന്‍ യു.ഡി.എഫിനായത്. മതന്യൂനപക്ഷങ്ങളുടെ മതേതര ജാഗ്രതയും മതേതര കൂട്ടായ്മയുമാണ് ബി.ജെ.പിയെ കേരളത്തില്‍ അക്കൗണ്ട് തുറക്കാനനുവദിക്കാത്തത്. കേരള ഭരണത്തോട് പൊതുവായ അതൃപ്തിയും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്.
ദേശീയ തലത്തില്‍ ബി.ജെ.പിയുടെ വിജയം ആശയങ്കാജനകമാണ്. ദേശീയ തലത്തില്‍ മതനിരപേക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സഖ്യം രൂപവത്കരിച്ചിരുന്നുവെങ്കില്‍ സ്ഥിതി മാറിയേനെ. കേരളവും തമിഴ്‌നാടും നല്‍കുന്ന സൂചന അതാണ്. സിപിഎം അടക്കമുള്ള ഇടതു പാര്‍ട്ടികള്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ അവരുടെ നിലനില്‍പ് തന്നെ ഇല്ലാതാകും എന്നും ഈ തെരഞ്ഞെടുപ്പ് സൂചന നല്‍കുന്നു.
രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനിന്ന് പോരാടണം. വെല്‍ഫെയര്‍ പാര്‍ട്ടി മതേതര പാര്‍ട്ടികളുടെ ഐക്യത്തെ നിരുപാധികം പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757