cultural

ബാധ (കഥ) ബാധ – രാജു സമഞ്ജസ

കഥ

അശ്വനിക്ക് വലിവിന്റെ അസുഖം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പല ചികിത്സയും നോക്കി. ഫലിച്ചില്ല.

‘ഇരുപത്തൊന്നാം നൂറ്റാണ്ടിലാണോ..?’
മന്ത്രവാദിയെ കൊണ്ടുവരാന്‍ തീരുമാനിച്ചപ്പോ ആങ്ങളയുടെ പ്രതികരണമിതായിരുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ദൈവം അവന്റെ പ്രവൃത്തിയാണെന്ന് വിശ്വസിക്കുന്ന യുവാവായിരുന്നയാള്‍. വെടിക്കെട്ട് ആസ്വദിക്കും; പക്ഷേ അമ്പലത്തില്‍ കയറില്ല. പിന്നെ എങ്ങിനെ മന്ത്രവാദിയെ അംഗീകരിക്കും..? പിന്നെ പെങ്ങളെ പെറ്റത് അവനല്ലല്ലോ..? തള്ള തന്തമാരെ ചില കാര്യങ്ങളില്‍ അംഗീകരിച്ചേ പറ്റൂ. അവര്‍ തീരുമാനിച്ചു. താങ്ങുവില പതിനായിരം ആണെന്നറിഞ്ഞിട്ടും ഉറപ്പിച്ചു.

പൂജയ്‌ക്കൊരുക്കമായി. ചുട്ട കോഴിയെ പറപ്പിക്കുന്നയാളാ മന്ത്രവാദി. എങ്കില്‍ നമ്മള്‍ ചുട്ട കോഴിയെ തിന്നവരാണെന്ന് ആങ്ങളയുടെ സുഹൃത്തുക്കള്‍.
പൂജാപുഷ്പങ്ങള്‍ നിലവിളക്കിന്‍ ചാരെ നിരന്നു. കളം വരയും മണിക്കിലുക്കവും തുടങ്ങി. ചൊല്ലുന്നത് മന്ത്രങ്ങള്‍ തന്നെയാണോന്ന് ആര്‍ക്കറിയാം.? എന്തായാലും ഇതിന്‍ മുമ്പിലായ് തല കുനിച്ച് സാമ്പ്രാണി പുകയും ശ്വസിച്ച് ചമ്രം പടിഞ്ഞിരുന്നു അശ്വനി.

നല്ല വിദ്യാഭ്യാസമുളളവളായിട്ടും ഈ വക തലതിരിപ്പന്‍ ഏര്‍പ്പാടുകള്‍ക്കൊപ്പം അവള്‍ നിന്നത് അസുഖം സഹിക്കുന്നത് അവളായതുകൊണ്ടാ. മനുഷ്യന്‍ അങ്ങിനെയാണ്, മറ്റു മാര്‍ഗങ്ങളില്ലാതെയാവുമ്പോ അന്ധവിശ്വാസത്തിന്റെ അങ്ങേത്തലയ്ക്കലേക്കു നടന്നു തുടങ്ങും.

പൂജാവിധികള്‍ ഒരുവിധമായപ്പോ വീട്ടുകാരോടും കൂടെയുള്ളവരോടും പുറത്തിറങ്ങാന്‍ കല്‍പ്പിച്ചു മന്ത്രവാദി. ഇല്ലെങ്കില്‍ ബാധ മറ്റുള്ളവരിലേക്ക് പകരുമെത്രെ..! പകരാനിത് പകര്‍ച്ചവ്യാധിയാണോ എന്നു ചോദിച്ചില്ലയാരും. കഷ്ടം.

ഒരിറക്കത്തിന് ഒരു കയറ്റമാകാലോ… പിശാചിനും ഉണ്ടാകുമല്ലോ ഒരാളില്‍ തന്നെ സ്ഥിരമായാല്‍ ഒരു മടുപ്പൊക്കെ. അത് മാറ്റാനും നല്ലതാ.
കേട്ട പാടെ ‘ബാധേ എന്നിലേക്ക് വരല്ലേ’ എന്നുള്ളില്‍ പറഞ്ഞ് ഏവരും പുറത്തിറങ്ങി. ബാധയുടെ മുമ്പിലെങ്കിലും അനുസരണ കാട്ടിയല്ലോ… ഭാഗ്യം..!
‘ബാധ ഒഴിഞ്ഞു പോകുമ്പോ ചില കരച്ചിലുകളും ഒച്ചകളും ഒക്കെ കേട്ടേക്കാം…. പേടിക്കണ്ടാട്ടോ…’
അശ്വനിയുടെ അമ്മ ‘കാത്തോളണമേ’ എന്ന രൂപത്തില്‍ ഭഗവതിയെ വിളിച്ചു. എല്ലാവരും ബാധയെ പേടിച്ചിരിക്കുന്നു; അശ്വനി ഒഴിച്ച്. മന്ത്രവാദി വാതില്‍ സാക്ഷിയിട്ടു.
‘മൂക്കിലേക്ക് ആഞ്ഞു വലിച്ചോളൂ. ശ്വാസഗതിക്ക് നല്ല ആയാസണ്ടാവും’
മടിയോടെയാണെങ്കിലും അവളത് അനുസരിച്ചു. ബോധം മറഞ്ഞ അശ്വനി വാടിയ മടലു വീഴും പോലെ പിന്നിലേക്ക് കുഴഞ്ഞുമറിഞ്ഞു വീണു.

പെട്ടെന്ന് വാതില്‍ വലിയ ശബ്ദത്തില്‍ തുറന്നു. ഒരു മിന്നല്‍ പോലെ എന്തോ പുറത്തേക്ക് പോയി. അരണ്ട വെട്ടത്തില്‍ പുറത്തു പേടിയോടെ കാത്തു നിന്നവര്‍ക്ക് ഒന്നും മനസ്സിലായില്ല. വാ പൊളിച്ചു നിന്ന അമ്മയുടെ വായ ബാധ കേറരുതെന്ന് കരുതി ആരോ അടച്ചു പൂട്ടി.

ആട്ടിയോടിച്ചത് ചിലപ്പോ ഭൂതത്തെയാവാം. അല്ലെങ്കില്‍ പ്രേതത്തെ, അതുമല്ലെങ്കില്‍ പിശാചിനെ. മുഖം വ്യക്തമാകാത്തതിനാല്‍ മിന്നായം പോലെ മറഞ്ഞത് ആരാണെന്നറിയാനായില്ല. ബാധയെ നേരിട്ടുകണ്ടു കുശലം ചോദിച്ചവരില്ലല്ലോ അക്കൂട്ടത്തില്‍. അപ്പോ തിരിച്ചറിയുക പ്രയാസം തന്നെ.

എന്നാലും….
ഓടിയത് ബാധയെ ആട്ടിപ്പായിക്കാന്‍ വന്നയാളാണോ..? അതോ ബാധ അയാളെ തിരിച്ച് ആട്ടിയോ..? ആരോ ഓടി എന്നറിയാം.
ചര്‍ച്ചയില്‍ സംശയം….
പിന്നെ കേട്ടു മന്ത്രവാദിയാ ഓടിയതെന്ന്. ഭൂതം പോയോന്നറിയില്ല. പക്ഷേ, ഭാവി പോയ മട്ടാണ്.
‘തൃകാലജ്ഞാനമുള്ളയാള്‍ ഒരിക്കലും ഓടേണ്ടതില്ലല്ലോ…?’ ആരോ പറഞ്ഞു.
‘അതില്ലാത്തവരോ…?’ എന്നായി മറു ചോദ്യം.
അച്ഛന്‍ മകന്റെ ധാര്‍ഷ്ട്യത്തെപ്പറ്റി പറയാന്‍ നാക്കെടുക്കും നേരമാണ് മറഞ്ഞു നിന്നിരുന്ന ആങ്ങള പൂജാമുറിയില്‍ നിന്നും, സുഹൃത്തുക്കള്‍ ഒളിക്യാമറയിലെ ദൃശ്യങ്ങളുമായി പുറത്തു നിന്നും വന്നത്.

മന്ത്രവാദിയിലെ രതിമാന്ത്രികന്‍ മായാജാല കാഴ്ചകള്‍ക്കായ് ഒരുങ്ങുന്നതും അശ്വനിയുടെ വസ്ത്രങ്ങള്‍ക്കുള്ളിലേക്ക് പ്രവേശിക്കാന്‍ തിടുക്കം കൂട്ടുന്നതും ആങ്ങള ചാടി വീഴുന്നതും മന്ത്രവാദി പൂജാമണി കൊണ്ട് തലയ്ക്ക് കിട്ടിയ പെരുക്കവുമായി റോക്കറ്റ് വേഗതയില്‍ പുറത്തേക്ക് കുതിക്കുന്നതുമായ ദൃശ്യങ്ങള്‍ കണ്ടവരെല്ലാം ബാധയേറ്റ പോലെ നിന്നു. പിന്നെ തല താഴ്ത്തി. നെറ്റി ചുളിച്ചു; ചിലര്‍ പല്ലിറുമ്മി.

ചില ബാധകളെ ഒഴിപ്പിച്ചു കളയാന്‍ നോക്കരുത് എന്നവരുടെ മുഖങ്ങള്‍ പറഞ്ഞു. ശരിയാണ്. കാരണം നമ്മുടെയെല്ലാം ഉള്ളില്‍ നൂറായിരം ബാധകള്‍ ദിനംപ്രതി ഉണ്ടായികൊണ്ടിരിക്കുന്നില്ലേ..? അതില്‍ ചില ബാധകളുമായി നമ്മള്‍ ഒത്തു പോകുന്നു. ചിലതുമായി അടുത്ത ചങ്ങാത്തത്തിലാകുന്നു, മറ്റ് ചിലതിനെ ദൂരെ മാറ്റി നിര്‍ത്തുന്നു. നമ്മുടെ മനസ്സിനൊളം നല്ല ഒരു മന്ത്രവാദി വേറെയുണ്ടോ? മനുഷ്യന്റെ ഏറ്റവും വലിയ ബാധ മനുഷ്യന്‍ തന്നെയാണ്. അത് മനസ്സിലാക്കിയവരില്‍ ബാധയ്ക്ക് പാഞ്ഞു കയറാനും ഇത്തിരി പാടാ. പലതും തിരിച്ചറിയാനായപ്പോ പരസ്പരം നോക്കാന്‍ പലര്‍ക്കും മടി തോന്നി. ഒരുമാതിരി ജാള്യതയും ദേഷ്യവും വിഷമവും എല്ലാം കൂടി ചേരുന്ന ഒരു മിശ്രണമാര്‍ന്ന പ്രതികരണം അവരിലുയര്‍ന്നു.

എന്നിരുന്നാലും, പുതിയ ബാധകളെ ഒഴിപ്പിക്കലും പിടിച്ചുകെട്ടലുമായി മന്ത്രവാദികള്‍ ഇപ്പോഴും യാത്ര തുടരുന്നുണ്ടാവണം.
അല്ലാ, നമ്മളാഗ്രഹിക്കുന്നതെന്നും തീരെ വല്ലായ്മകളില്ലാത്ത ഭാവി
രാജു സമഞ്ജസ

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757