Opinion

ഭൂരഹിതരെ വഞ്ചിക്കുന്ന ഇടതുസര്‍ക്കാരിന്റെ ലൈഫ് എന്ന മോഹന സുന്ദര വാഗ്ദാനം – ശഫീഖ് ചോഴിയോക്കോട്

 

സ്വപ്നം കാണാം സ്വന്തം മണ്ണില്‍, മനം നിറയ്ക്കാം സ്വന്തം മണ്ണില്‍, തല ചായ്ക്കാം സ്വന്തം മണ്ണില്‍ എന്ന മനോഹര തലവാചകം നല്‍കികൊണ്ടാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭൂരഹിതരില്ലാത്ത കേരളം 2015 എന്ന പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതി പ്രകാരം അര്‍ഹരായി കണ്ടെത്തിയ മൂന്നര ലക്ഷം കുടുംബങ്ങളില്‍ നാല്‍പ്പതിനായിരം കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ സാധിച്ചുവെന്നാണ് ഭരണമവസാനിക്കുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍, ഈ അവകാശവാദങ്ങള്‍ക്ക് മങ്ങലേല്‍പിക്കുന്ന കാഴ്ചകളാണ് കേരളം കണ്ടത്. സര്‍ക്കാര്‍ നല്‍കിയ മൂന്ന് സെന്റ് ഭൂമിയിലേക്ക് കടന്നുചെല്ലാന്‍പോലും സാധിക്കാത്ത തരത്തിലുള്ള ഭൂമിയാണ് പലര്‍ക്കു ലഭിച്ചത്. മലകളും, പാറകളും കേസുകള്‍ ഉള്ളതുമായ ഭൂമിയാണ് അന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് പട്ടയ മേളകള്‍ നടത്തി വിതരണം ചെയ്തത്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും അതിനെ ചോദ്യം ചെയ്യുകയും ചെയ്ത ഇടത് പക്ഷ മുന്നണിയുടെ സര്‍ക്കാറാണ് തുടര്‍ന്ന് കേരളത്തില്‍ അധികാരത്തില്‍ വന്നത്. മിച്ചഭൂമി സമരത്തിന്റെ വീരവാദങ്ങള്‍ പറഞ്ഞുനടക്കുന്ന സി.പി.എമ്മിന്റ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഭൂരഹിതര്ല്ലാത്ത കേരളം പദ്ധതി തുടരേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. പകരം അവതരിപ്പിച്ച പദ്ധതിയാണ് ലൈഫ് (Livelihood Inclusion, financial empowerment)

കേരളത്തിലെ ഭൂരഹിതരില്‍ അധികം പേരും ഇടതുപക്ഷം നടപ്പിലാക്കിയ ലക്ഷം വീട് പദ്ധതിയുടെ സന്ദതികളാണ്. അശാസ്ത്രീയമായി നടപ്പാക്കിയ, ഭൂപരിഷ്‌കരണത്തിന്റെ ബാക്കിപത്രമാണ് മുപ്പതിനായിരത്തോളവരുന്ന കോളനികളിലും റോഡ്, തോട് പുറമ്പോക്ക് കളിലും ചേരികളിലുമായി വീര്‍പ്പ് മുട്ടി കഴിയുന്ന കുടുംബങ്ങള്‍. യഥാര്‍ഥത്തില്‍ ഭൂപരിഷ്‌കരണത്തിലൂടെ സംഭവിച്ചത് പാവപ്പെട്ട് ദലിത് -പിന്നാക്ക ജനവിഭാഘങ്ങളുടെ കോളനിവല്‍കരണമായിരുന്നു. ഈ ജനതയേയാണ് ഇപ്പോള്‍ വീണ്ടും ലൈഫ് എന്ന മോഹനവാഗ്ദാനത്തിലൂടെ വഞ്ചിക്കുന്നത്. 400 സ്‌ക്വയര്‍ഫീറ്റ് ഒറ്റമുറി ഫ്‌ലാറ്റ് നല്‍കി സ്വന്തമായി ഭൂമിയെന്ന പാവപ്പെട്ടവന്റെ അവകാശത്തെ നിഷേധിക്കുകയാണ് ലൈഫ് പദ്ധതി. വീണ്ടും കുറച്ച് കോണ്‍ക്രീറ്റ് കോളനികള്‍ സൃഷ്ടിക്കുമെന്നതിനപ്പുറം കേരളത്തിലെ ഭൂരാഹിത്യത്തിനോ ഭവനരാഹിത്യത്തിനോ ശാശ്വതമായ ഒരു പരിഹാരമായി മാറആന്‍ ലൈഫ് പദ്ധതിയിലൂടെ കഴിയില്ല. ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് നല്‍കും എന്ന പറയപ്പെടുന്ന ഈ ഫ്‌ലാറ്റുകള്‍ അവര്‍ക്ക് സ്വന്തമാകണമെങ്കില്‍ 15-20 വര്‍ഷം നിശ്ചിത തുക സര്‍ക്കാരിലേക്ക് നല്‍കണം. അല്ലാത്തപക്ഷം ഉടമസ്ഖആവകാശമില്ലാത്തവരായി അവിടെ കാലാകാലം കഴിയേണ്ടിവരും.

ഏറെ കെട്ടിഘോഷിക്കപ്പെച്ചാണ് പിണറായി സര്‍്ക്കാര്‍ ലൈഫ് പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ അര്‍ഹരായി കണ്ടെത്തിയ ലക്ഷം കുടുംബങ്ങള്‍ക്ക് പൊതുജന പങ്കാളിതത്തോടെ ഫ്‌ലാറ്റ് നിര്‍മിച്ച് നല്‍കുക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ നിലവില്‍ സര്‍ക്കാര്‍ നടപ്പാക്കികൊണ്ടിരിക്കുന്ന ഇ.എം.എസ്.ഭവന പദ്ധതി, ഇന്ദിര ആവാസ് യോജന (IYA), പ്രധാനമന്ത്രി ആവാസ് യോജന നഗരം (PMAY (U) ), പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍ (PMAY (G) , പ്രധാനമന്ത്രി ആവാസ് യോജന (PMAY), സരാജീവ് ഗാന്ധി ആവാസ് യോജന (Ray), ബേസിക് സര്‍വ്വീസസ് ഫോര്‍ അര്‍ബണ്‍ പുവര്‍ (BSUP) സംയോജിത പാര്‍പ്പിട ചേരി വികസന പരിപാടി (IHSDP) തുടങ്ങിയ എട്ടോളം വരുിന്ന പദ്ധതികളെ സംയോജിപ്പിച്ചാണ്
ലൈഫ് പദ്ധതി നടപ്പാക്കുന്നത്. അതുകൊണ്ട് തന്നെ ഇത് ഒരു പുതിയ പദ്ധതിയാണെ്ന്ന് പറയാന്‍ കഴിയില്ല. മേല്‍ പറഞ്ഞ പദ്ധതികള്‍ എല്ലാം തന്നെ വര്‍ഷങ്ങളായി സംസ്ഥാനത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്നവയായിരുന്നു. ഇവയെല്ലാം ചേര്‍ത്ത് ഒരു പേരിടുക മാത്രമാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്.

2017 മെയ് 22 ന് കൊല്ലം ജില്ലയിലെ പുനലൂരിലാണ് ലൈഫ് പദ്ധതിയുടെ നിര്‍മാണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നടത്തിയത്. നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി 2018 നവംബര്‍ ഒന്നിന് കേരള പിറവി ദിനത്തില്‍ ഭൂരഹിത കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കലിട്ട 46 സെന്റിലായി 64 കുടുംബങ്ങള്‍ക്ക് വേണ്ടി നാല് നിലകളുള്ള ഫ്‌ലാറ്റ് പദ്ധതിക്ക് തറക്കല്ലിട്ടുകൊണ്ടാണ് ആ കര്‍മ്മെ നിര്‍വഹിച്ചത്. എന്നാല്‍ തറ്ക്കല്ലിട്ടതല്ലാതെ നിര്‍മാണത്തിന്റെ കാര്യത്തില്‍ ഒരുപുരോഗതിയും ഉണ്ടായിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ കരിമഠം കോളനിയിലെ 80 കുടുംബങ്ങള്‍ക്ക് കേന്ദ്ര പദ്ധതിയായ ആടഡജ യില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് ഫ്‌ലാറ്റ് നിര്‍മ്മിച്ചത്. ഇടുക്കി ജില്ലയിലെ അടിമാലി മച്ചിപ്ലാവില്‍ ജനനി പദ്ധതി പ്രകാരമാണ് ഫ്‌ലാറ്റ് നിര്‍മിച്ചത്. അസംഘടിത തൊഴിലാളികള്‍ക്ക് പാര്‍പ്പിടം നിര്‍മിച്ച് നല്‍കുന്നതാണ് ജനനി പദ്ധതി. ഇതാവട്ടെ ലൈഫ് പദ്ധതിയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയെന്ന് പറഞ്ഞ പദ്ധതികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുമില്ല. കേരളത്തിലെ 14 ജില്ലകളിലായി ലൈഫ് പദ്ധതിയുടെ അര്‍ഹതാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭൂഹിതരുടെ എണ്ണം 3,37,416 ലക്ഷമാണ്.

കേരളത്തിലെ ഭൂരഹിതരുടെ എണ്ണം ജില്ല തിരിച്ച്
തിരുവനന്തപുരം – 55888,
കൊല്ലം- 39367
പത്തനംത്തിട്ട – 7616
കോട്ടയം – 16720
ആലപ്പുഴ-
ഇടുക്കി – 23687
എറണാകുളം- 37739
തൃശൂര്‍ – 35435
പാലക്കാട് – 32330
മലപ്പുറം
കോഴിക്കോട്- 17465
വയനാട്- 15060
കണ്ണൂര്‍
കാസര്‍ഗോഡ് – 12127

പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുമെന്ന് പറഞ്ഞ പദ്ധതിക്ക് നാളിതുവരെ ഒരാള്‍ പോലും സാമ്പത്തികമായി ഒരു രൂപ സംഭാവന നല്‍കിയിട്ടില്ല മലപ്പുറം ജില്ലയിലെ നല്‍കിയ 50 സെന്റ് സ്ഥലമാണ് മൂന്നര ലക്ഷത്തോളം ഭൂരഹിതരുടെ ഭൂ പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാരിന് സംഭാവനയായി ലഭിച്ചത്. പതിനാല് ജില്ലകളിലും ഭൂരഹിതര്‍ക്ക് നല്‍കുന്നതിന് വേണ്ടി ആദ്യ ഘട്ടത്തില്‍ ഒരു ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് വരുന്നതായാണ് ലൈഫ് മിഷന്‍ അവകാശപ്പെടുന്നത്. ആയിരം ദിവസത്തെ ഭരണ നേട്ടങ്ങള്‍ പരസ്യപ്പെടുത്തുന്നതിന് കോടികള്‍ ചിലവഴിച്ച സര്‍ക്കാര്‍ ഫ്‌ളാറ്റുകളുടെ നിര്‍മ്മാണത്തിന് സമ്പത്തിക സഹായങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളില്‍നിന്ന് വ്യക്തമാകുന്നത്. ടാറ്റ, ഹാരിസണ്‍, എ.വി.റ്റി ഉള്‍പ്പെടെയുള്ള വന്‍കിട ഭൂമാഫിയകളുമായി ഒത്തുകളിച്ച് സംസ്ഥാന സര്‍ക്കാരിന് വന്നു ചേരണ്ട അഞ്ചര ലക്ഷം ഏക്കര്‍ ഭൂമിയുടെ നികുതി സ്വീകരിക്കുന്നതിന് മൗനാനുവാദം നല്‍കുകയും അതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും ചെയ്യുന്ന ഇടതുസര്‍ക്കാര്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കി ഭൂരഹിത കുടുംബങ്ങളെ വഞ്ചിക്കുകയാണ്. പിണറായി വിജയന്റേത് ആര്‍ജവമുള്ള ഒരു സര്‍ക്കാരായിരുന്നെങ്കില്‍ ഭൂരഹിതര്‍ക്ക് വേണ്ടി നാട്ടിലിറങ്ങി ഭിക്ഷയാചിക്കാന്‍ ഉദ്യോഗസ്ഥരോട് കല്‍പ്പിക്കുന്നതിന് പകരം കയ്യേറ്റക്കാര്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുകയാണ് വേണ്ടത്. അതിന് പകരം കേരളത്തിലെ ഭൂരഹിതതരുടെ പോരാട്ടങ്ങളേയും, അവകാശ സമരങ്ങളേയും മുനയൊടിക്കാന്‍ വേണ്ടി മാത്രം പ്രഖ്യാപിച്ച ലൈഫ് പദ്ധതിയുടെ ഫ്‌ളാറ്റെന്ന വഞ്ചനയുടെ വാഗ്ദാനം സ്വപ്നം കണ്ട് ഇരിക്കുമെന്നും അതിലൂടെ ഭൂരഹിതരുടെ അവകാശ പോരാട്ടങ്ങളെ റദ്ദ് ചെയ്യാമെന്നും കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്ന് കാലം തെളിയിക്കും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757