Opinion

കാരവന്‍ തുറന്നിട്ട അഴിമതി ഭൂതം – വിഷ്ണു ജെ

 
രാജ്യം പല തവണ ഇതിന് മുമ്പ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചിട്ടുാജ്യം പല തവണ ഇതിന് മുമ്പ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചിട്ടുണ്ട്. അതില്‍ നിന്നും തീര്‍ത്തും വിഭിന്നമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇക്കുറി നടക്കുന്ന തെരഞ്ഞെടുപ്പിലും ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഇനി തെരഞ്ഞെടുപ്പ് തന്നെ ഉണ്ടാവില്ലെന്നാണ് പ്രവചനങ്ങള്‍. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ഒരുങ്ങിക്കഴിഞ്ഞു. പ്രതിപക്ഷത്തിന് ജീവന്മരണ പോരാട്ടമാണിത്. പ്രതിപക്ഷ ഐക്യത്തില്‍ ചിലയിടത്തെല്ലാം വിള്ളലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നരേന്ദ്ര മോദിയേയും ബി.ജെ.പിയുടെ ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തെയും ഇനി അധികാരത്തിലെത്തിക്കരുതെന്ന ഉറച്ച സ്വരത്തിലാണവര്‍. 2014ല്‍ കോണ്‍ഗ്രസിനെതിരായ ബി.ജെ.പിയുടെ മുഖ്യ പ്രചാരണായുധം അഴിമതിയായിരുന്നു. 2ജി സ്‌പെക്ട്രവും കല്‍ക്കരി ഖനി ഇടപാടിലെ അഴിമതിയും ഉയര്‍ത്തിയായിരുന്നു മോദിയും കൂട്ടരും തെരഞ്ഞെടു പ്പില്‍ വോട്ട് പിടിച്ചത്. 2014ല്‍ നിന്ന് 2019ലേക്ക് എത്തുമ്പോള്‍ ചരിത്രത്തില്‍ ഒരു സര്‍ക്കാരും നടത്താത്ത അത്രയും അഴിമതിയാണ് മോദിയും കൂട്ടരും നടത്തിയിരിക്കുന്നത്. ഈ നിരയിലേക്ക് ഏറ്റവും അവസാനമെത്തിയിരിക്കുന്നത് യെദിയൂരപ്പ ബി.ജെ.പി നേതാക്കള്‍ക്ക് കൈക്കൂലി നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതിയാണ്. മറ്റ് അഴിമതി ആരോപണങ്ങളില്‍ നിന്ന് ഇതിനെ വേറിട്ട് നിര്‍ത്തുന്നത് അതിന്റെ വ്യാപ്തി തന്നെയാണ്. ബി.ജെ.പിയുടെ പ്രമുഖ നേതാക്കളെല്ലാം അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബി.ജെ.പി കേന്ദ്ര നേതൃത്വവും പ്രതികൂട്ടിലാണ്. ഏകദേശം 1800 കോടിയാണ് ഇടപാടില്‍ മറിഞ്ഞതെന്നാണ് കണക്കുകള്‍.

കാരവന്‍ തുറന്നിട്ട ഭൂതം
കാരവന്‍ മാഗസിനാണ് ബി.ജെ.പി ദേശീയ നേതൃത്വ െത്ത മുഴുവനായി പ്രതികൂട്ടിലാക്കുന്ന അഴിമതി കഥ പുറത്തുവിട്ടത്. 1800 കോടി രൂപ ബി.ജെ.പി നേതാക്കള്‍ക്ക് കൈക്കൂലിയായി യെദിയൂര പ്പ നല്‍കിയെന്നാണ് കാരവന്റെ ആരോപണം. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് 1000 കോടിയും നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ക്ക് 150 കോടിയും അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് 100 കോടിയും എല്‍.കെ അദ്വാനി, മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് 50 കോടി രൂപയും കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. ഇതിന് പുറമേ നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹ ത്തിനായി 10 കോടി രൂപ വേറെയും നല്‍കി. ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും യെദിയൂര പ്പ പണം നല്‍കിയതായി ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡയറിയിലെ ഓരോ പേജിന് താഴെയും യെദിയൂരപ്പ സ്വന്തം കൈപ്പടയില്‍ എഴുതി ഒപ്പിട്ടിട്ടുമുണ്ട്. 2009ലാണ് യെദിയൂരപ്പ ഡയറി എഴുതിയിരിക്കുന്നത്. കാരവന്‍ ആരോപണങ്ങള്‍ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലെ വാര്‍ത്ത സമ്മേളനം നടത്തി ആവര്‍ത്തിച്ചതോടെ രാഷ്ട്രീയമായി ബി.ജെ.പി പ്രതിരോധത്തിലായി.

കൈക്കൂലി കസേര നിലനിര്‍ത്താന്‍
മുഖ്യമന്ത്രി കസേര സംരക്ഷിക്കാനാണ് യെദിയൂരപ്പ വന്‍തോതില്‍ നേതാക്കള്‍ക്ക് കൈക്കൂലി നല്‍കിയത്. ഇതിനായി കര്‍ണാടകത്തിലെ ചില സ്വതന്ത്ര എം.എല്‍.എമാര്‍ക്കും യെദിയൂരപ്പ വന്‍ താതില്‍ പണം നല്‍കി. വന്‍തുക കൈക്കൂലി നല്‍കിയതിന്റെ ഫലമായാണ് യെദിയൂരപ്പക്ക് മുഖ്യമന്ത്രി കസേര ലഭിച്ചതെന്നാണ് ഡയറികളിലെ രേഖകള്‍ വ്യക്തമാക്കുന്നത്. ഒരു സംസ്ഥാന ത്തിന്റെ മുഖ്യമന്ത്രി പദത്തിലെത്താന്‍ കോടികള്‍ ബി.ജെ.പി നേതാവ് കൈക്കൂലി നല്‍കിയെന്ന ആരോപണം ബി.ജെ.പിയെ തെരഞ്ഞെടുപ്പ് കാലത്ത് കടുത്ത പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. ബി.ജെ.പി എന്ന ദേശീയ പാര്‍ട്ടിയുടെ നേതൃത്വത്തിന്റൈ വിശ്വാസ്യതയെ കൂടി ചോദ്യം ചെയ്യുന്നതാണ് ആരോപണങ്ങള്‍.

പണമൊഴുക്കിയത് റെഢ്ഡി സഹോദരങ്ങള്‍
കോടികളുടെ അഴിമതിയുടെ കഥ പുറത്ത് വന്നതിന് പിന്നാലെ യെദിയൂരപ്പയുടെ മുഖ്യമന്ത്രി കസേരക്കായി വന്‍ തുക ചെലവഴിച്ചതാരാണെന്ന ചോദ്യമാണ് പ്രധാനമായും ഉയര്‍ന്നത്. കര്‍ണാടകയില്‍ ബി.ജെ.പിയെ നയിക്കുന്നതില്‍ ദേശീയ നേതൃത്വത്തിന് വലിയ റോളൊന്നുമില്ല. ഖനി വ്യവസായികളായ റെഢ്ഡി സഹോദരങ്ങളാണ് സംസ്ഥാനത്ത് ബി.ജെ.പിയുടെ ജാതകം കുറിക്കുന്നത്. കര്‍ണാടക ബി.ജെ.പിയില്‍ എന്ത് നടക്കണമെന്ന് തീരുമാനിക്കുന്നത് ഇവരാണ്. ബെല്ലാരി ഉള്‍പ്പെടുന്ന മേഖലയില്‍ ബി.ജെ.പിക്ക് സ്വാധീനം ഉണ്ടാക്കി കൊടുത്തത് റെഡ്ഢി സഹോദരന്‍മാരുടെ പണമാണ്. അതുകൊണ്ട് റെഢ്ഡി സഹോദരന്‍മാരെ തള്ളിക്കളയാന്‍ ബി.ജെ.പി നേതൃത്വത്തിനാവില്ല. റെഢ്ഡി സഹോദരന്‍മാരുടെ വിശ്വസ്തനാണ് എക്കാലത്തും യെദിയൂരപ്പ. ഇവരുടെ അനധികൃത ഇടപാടുകള്‍ക്കെല്ലാം കുടപിടിച്ച് യെദിയൂരപ്പയും രംഗത്തുണ്ടായിരുന്നു. അതുകൊണ്ട് യെദിയൂരപ്പ ബി.ജെ.പി മുഖ്യമന്ത്രിയായി വരേണ്ടത് ജനാര്‍ദ്ദന്‍ റെഢ്ഡി പോലുള്ള വന്‍ ഖനി മുതലാളിമാരുടെ ആവശ്യമാണ്. ബി.ജെ.പി നേതൃത്വത്തിനും എം.എല്‍.എമാര്‍ക്കും കൈക്കൂലി നല്‍കി ബെല്ലാരിയിലെ ഖനി മാഫിയ യെദിയൂരപ്പയുടെ മുഖ്യമന്ത്രി കസേര ഉറപ്പിച്ച് നിര്‍ത്തുകയായിരുന്നു. പിന്നീട് യെദിയൂരപ്പയും റെഢ്ഡി സഹോദരന്‍മാരും അഴിമതി കേസില്‍ ഒരേ പോലെ പ്രതികളാക്കപ്പെട്ടത് അവിശുദ്ധമാണ് ഇവരുടെ വഴികളെന്ന് തെളിയിക്കുന്നതാണ്.

ആദായ നികുതി വകുപ്പിന്റെ കുറ്റകരമായ അനാസ്ഥ
2017ല്‍ തന്നെ യെദിയൂരപ്പയുടെ ഡയറിക്കുറി പ്പുകള്‍ ആദായ നികുതി വകുപ്പിന് ലഭിച്ചതായി കാരവന്‍ മാഗസിന്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഡയറിക്കുറിപ്പുകള്‍ കിട്ടി രണ്ട് വര്‍ഷക്കാലമായിട്ടും ഇത്രയും വലിയ അഴിമതി ആരോപണത്തില്‍ ചെറുവിരലനക്കാന്‍ പോലും ആദായ നികുതി വകുപ്പ് തയാറായിട്ടില്ല. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ഇടപെടലാണ് ആദായ നികുതി വകുപ്പിന്റെ വായ മൂടിക്കെട്ടിയതെന്ന ആരോപണങ്ങള്‍ ശക്തമാണ്. കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ വീട്ടില്‍ നിന്നാണ് ആദായ നികുതി വകുപ്പിന് യെദിയൂരപ്പയുടെ ഡയറിക്കുറിപ്പുകള്‍ ലഭിച്ചതെന്നാണ് കാരവന്‍ മാഗസിന്‍ പറയുന്നത്. ശിവകുമാറിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോയ ആദായ നികുതി വകുപ്പ് യെദിയൂരപ്പക്കെതിരെ മൃദുസമീപനം സ്വീകരിക്കുകയായിരുന്നു. കേന്ദ്രത്തില്‍ ഭരണ ത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ തന്നെയാണ് ആദായ നികുതി വകുപ്പിന്റെ മൃദു സമീപനത്തിന് പിന്നിലെന്ന് വ്യക്തം.

ബി.ജെ.പിയുടേത് പതിവ് പല്ലവി
ഡയറിക്കുറിപ്പുകള്‍ വ്യാജമാണെന്നും പുറത്തുവിട്ട കാരവന്‍ മാസികക്കെതിരെ നടപടി സ്വീകരിക്കുമെന്നുമുള്ള പതിവ് പല്ലവി ആവര്‍ത്തിക്കുകയാണ് ബി.ജെ.പി നേതൃത്വം. എന്നാല്‍, ഇക്കാര്യത്തില്‍ കാര്യമായ നടപടികള്‍ക്കൊന്നും ബി.ജെ.പി നേതൃത്വം മുതിര്‍ന്നിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
പാര്‍ട്ടി മുഴുവന്‍ പ്രതിരോധത്തിലായിട്ടും ബി.ജെ.പി ദേശീയ നേതൃത്വം മൗനം തുടരുകയാണ്. വന്‍ അഴിമതി ആരോപണമുണ്ടായാലും പ്രതികരിക്കുക എന്ന് ജനാധിപത്യ മര്യാദപോലും ലംഘിച്ച് മുന്നേറുകയാണ് ബി.ജെ.പിറഫാല്‍ ഉള്‍പ്പടെയുള്ള അഴിമതി കേസുകളില്‍ പ്രതിപക്ഷം വിശദമായ അന്വേഷണം ആവശ്യപ്പെടുമ്പോള്‍ അതില്‍ നിന്ന് ബി.ജെ.പി എങ്ങിനെ ഒഴിഞ്ഞ് മാറിയോ അതേ രീതി തന്നെയാണ് യെദിയൂരപ്പക്കെതിരായ ആരോപണങ്ങളില്‍ പാര്‍ട്ടി പിന്തുടരുന്നത്. നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ തുടങ്ങി ഒരു ഏജന്‍സിയും കേസില്‍ ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. കാവല്‍ക്കാരനെന്ന് സ്വയം അവകാശപ്പെടുന്ന ചൗക്കിദാര്‍ മോദിയും ഇതുവരെ മിിേയിട്ടില്ല. അഴിമതിക്കഥകളില്‍ അനുദിനം മുങ്ങുകയാണ് രാജ്യത്തെ ബി.ജെ.പി നേതൃത്വം. അഞ്ച് വര്‍ഷ െത്ത ഭരണം കൊ്േ കോടികളാണ് ബി.ജെ.പി നേതാക്കള്‍ വാരിക്കൂട്ടിയത്. കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും പലപ്പോഴും ഇത്തരത്തിലുള്ള അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തി കൊുേവരുന്നുേെങ്കിലും ബി.ജെ.പി സ്വാധീനം ഉപയോഗിച്ച് ഇത്തരം ആരോപണങ്ങളെ ഇല്ലാതാക്കുകയാണ്. കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്ന ദേശീയ മാധ്യമങ്ങളും തയാറാകുന്നില്ല. സ്വതന്ത്ര അന്വേഷണ ഏജന്‍സികളും കാവിക്കൊടിക്ക് കീഴിലായതോടെ ബി.ജെ.പിക്കെതിരായ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാവുന്നില്ല.

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757