cultural

കവിത; യാത്രയയപ്പ് – വി. ഹശ്ഹശ്

 

കണ്ടു മടുത്ത
കാഴ്ചകളിനി വേണ്ടാ-
യെന്നടക്കമോതി
അവരെന്റെ മിഴികള്‍
തഴുകിയടച്ചു.

വലിയ വായില്‍
അട്ടഹസിക്കരുതെന്ന്
മൊഴിഞ്ഞ്
അവരെന്റെ കീഴ്ത്താടികള്‍
വലിച്ചു മുറുക്കി കെട്ടി

ശ്വാസകണികകളെങ്ങാനും
വലിഞ്ഞു കേറുമോയെന്ന് –
ഭയന്നവരെന്റെ
നാസികാ ദ്വാരങ്ങള്‍
പഞ്ഞി കൊണ്ടടച്ചുമൂടി

വിരല്‍ ചൂണ്ടി
ചൊല്‍പടിക്ക് നിര്‍ത്തും
വേല വേണ്ടായെന്നോതി-
യവരന്റെ തഴമ്പ് കെട്ടിയ
ഇരു വിരലുകള്‍ കൂട്ടിക്കെട്ടി

അവസാനം
ഇനിയൊരു ചെറുയനക്കവും
കുതറിമാറലും
വേണ്ടായെന്ന് നിനച്ച്
ഈ കറുത്ത മനസ്സകം
മൂന്ന് ശുഭ്രശീലകളാല്‍
പൊതിഞ്ഞ് വരിഞ്ഞ്
മുറുക്കി മണ്ണറയിലാഴ്ത്തി

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757