Opinion

യു.ഡി.എഫും എല്‍.ഡി.എഫും മുഖാമുഖം നില്‍ക്കുമ്പോള്‍ ആരെ തെരഞ്ഞെടുക്കും – എസ്.എ അജിംസ്

 

കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഒറ്റക്കക്ഷിയായി മാറേണ്ടതിന്റെ ആവശ്യകത മാത്രം മതി യു.ഡി.എഫിന് വോട്ടര്‍മാരെ സമീപിക്കാന്‍. എന്നാല്‍, ഈ വാദത്തെ മറികടന്ന് തങ്ങള്‍ക്കെ ന്തിന് വോട്ട് ചെയ്യണം എന്ന് സി.പി.എമ്മിന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ മികച്ച സ്ഥാനാര്‍ഥികളെ അവതരിപ്പിച്ച് എന്തുകൊണ്ട് വരുന്ന പാര്‍ലമെന്റില്‍ എല്‍.ഡി.എഫ് എം.പിമാരുണ്ടാവണം എന്ന് പറയാമായിരുന്നു. അവരത് ചെയ്തില്ല എന്നു മാത്രമല്ല, പഴകിപ്പുളിച്ച ആരോപണങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണവര്‍ ചെയ്യുന്നത്.

മോദി ജയിച്ചാല്‍ 2024ല്‍ തെരഞ്ഞെടുപ്പുണ്ടാകില്ലെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് വെളിപ്പെടു ത്തിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യ ഇന്ത്യക്കാര്‍ക്ക് നഷ്ടമാകുന്നു എന്നുറപ്പിക്കാവുന്ന സാഹചര്യം. ഇന്ത്യന്‍ ജനാധിപത്യത്തിലും മതേതരത്വത്തിലും ഇന്ത്യന്‍ ഭരണഘടനയിലും വിശ്വാസമുള്ളവരെ സംബന്ധിച്ച് ജീവന്‍ മരണ പോരാട്ടം. ബി.ജെ.പി വിരുദ്ധരായ രണ്ട് മുന്നണികള്‍ കേരളത്തിലെ ഇരുപത് സീറ്റുകളില്‍ മല്‍സരിക്കുന്നു. ഈ ഒരു സാഹചര്യം കേരള രാഷ്ട്രീയത്തില്‍ ഇതിന് മുന്‍പുണ്ടായിട്ടില്ല എന്ന് തന്നെ പറയാം. 2004ലെ തെരഞ്ഞെടുപ്പ് വാജ്‌പേയ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം നടന്നതായിരുന്നു. വാജ്‌പേയ് സര്‍ക്കാരിനെതിരായ ജനവികാരം, അന്ന് കേരളം ഭരിച്ചിരുന്ന യു.ഡി.എഫ് സര്‍ക്കാരിനെതിരായ ജനവികാരവും ഒരുമിച്ചപ്പോള്‍ എല്‍.ഡി.എഫ് ഇരുപതില്‍ പതിനെട്ട് സീറ്റും നേടി. ഒന്നാം യു.പി.എ സര്‍ക്കാരിനെ പുറ ത്തുനിന്ന് പിന്തുണച്ച ഇടതുപക്ഷം ഇന്തോ-അമേരിക്കന്‍ ആണവകരാറിന്റെ പേരില്‍ ആ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചു. 2009ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ജയിച്ചത് കേവലം നാല് ഇടത് സ്ഥാനാര്‍ഥികള്‍ മാത്രമാണ്. അതും എല്‍.ഡി.എഫ് കേരളം ഭരി ച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു. 2014ല്‍ തൃശൂര്‍, ചാലക്കുടി, ഇടുക്കി, കണ്ണൂര്‍, മണ്ഡലങ്ങള്‍ പിടിച്ചെടു ത്ത് എല്‍.ഡി.എഫ് നിലമെച്ചപ്പെടു ത്തി.

കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഉയര്‍ന്ന് വരാറുള്ള രാഷ്ട്രീയ വിഷയമെന്തൊക്കെയാണ്?
കോണ്‍ഗ്രസിന്റെ നവ ലിബറല്‍ സാമ്പത്തിക നയങ്ങളെ ഇടതുപക്ഷം വിമര്‍ശിക്കും. ബി.ജെ.പിയുമായി സാമ്പത്തിക നയങ്ങളില്‍ വ്യത്യാസമില്ലെന്ന് വാദിക്കും. കോണ്‍ഗ്രസാകട്ടെ, ഇടതുപക്ഷം ഇന്ത്യയില്‍ അപ്രസക്തമാണന്ന് വാദിക്കും. ഇന്ത്യയില്‍ ഒരു സുസ്ഥിര സര്‍ക്കാര്‍ രൂപീകരണത്തിന് അവര്‍ക്ക് കഴിയില്ലെന്നും മൂന്നാംമുന്നണി സ്വപ്‌നം മാത്രമാണെന്നും വാദിക്കും. 2014 വരെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഇതായിരുന്നു കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ച. എന്നാല്‍, ഇക്കുറി എന്താണ് രാഷ്ട്രീയ ചര്‍ച്ചയാവേണ്ടത്? ഇക്കുറി ഇടതുപക്ഷത്തിന് അത്തരം രാഷ്ട്രീയ വെല്ലുവിളികള്‍ ഉയര്‍ത്താവുന്ന സാഹചര്യമല്ല ഉള്ളത്. പശ്ചിമബംഗാള്‍, ത്രിപുര എന്നീ പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ അധികാരം നഷ്ടപ്പെട്ട സി.പി.എമ്മിനെ സംബന്ധിച്ച് ദേശീയ പാര്‍ട്ടി എന്ന സ്ഥാനം നഷ്ടമാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. അടുത്ത തെരഞ്ഞെടുപ്പില്‍ സ്വന്തം ചിഹ്നത്തില്‍ മല്‍സരിക്കണമെങ്കില്‍ അവര്‍ക്ക് കേരളം എന്ന അവരുടെ ഇനിയും വേരുകള്‍ നഷ്ടമാകാത്ത സംസ്ഥാനത്ത് നേട്ടമുണ്ടാക്കിയേ മതിയാകൂ. അത് ആ പാര്‍ട്ടിയുടെ നിലനില്‍പുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. അതുകൊണ്ടാണ് ഒരു ജയപ്രതീക്ഷയുമില്ലാത്ത പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി ഒരു തെരഞ്ഞെടുപ്പ് സഖ്യവും വേണ്ടെന്ന് അവര്‍ തീരുമാനിച്ചത്. എന്നാല്‍, ആ നിലപാട് മയപ്പെടുത്തിയ അവര്‍ സീറ്റുധാരണക്ക് ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. ചര്‍ച്ചക്ക് മുന്‍പ് തന്നെ ഇരുപത്തഞ്ച് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച സി.പി.എം നടപടിയാണ് അവിടെ ധാരണ ഇല്ലാതാക്കിയത്. അതിനര്‍ഥം, 2014ലേത് പോലെ അവിടെ ഒരു ചതുഷ്‌കോണ മല്‍സരം രൂപപ്പെടാന്‍ പോകുന്നുവെന്നാണ്. പോയവര്‍ഷം മൊത്തം നാല്‍പത്തിരണ്ടില്‍ 36 സീറ്റുകള്‍ നേടി തൃണമൂല്‍ കോണ്‍ഗ്രസ് വലിയ നേട്ടമുണ്ടാക്കി. കോണ്‍ഗ്രസിന് കേവലം നാല് സീറ്റും സി.പി.എമ്മിനും ബി.ജെ.പിക്കും രണ്ടു സീറ്റുകള്‍ വീതവും. ചതുഷ്‌കോണ മല്‍സരമുണ്ടായാല്‍ ഭരണകക്ഷിക്കും അവരുടെ പ്രധാന എതിരാളിക്കുമാണ് നേട്ടമുണ്ടാവുക. ഈ സാഹചര്യത്തിലാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രധാനമാവുന്നത്.

കേരളത്തില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചു ചെന്നാല്‍ ബി.ജെ.പി വിരുദ്ധ മുന്നണിയെ പിന്തുണക്കുമെന്നുറപ്പാണ്. ആ സാഹചര്യ ത്തില്‍ കേരളത്തില്‍ നടക്കുന്നത് ഒരു സൗഹൃദ മത്സരമാണ്. ആര് ജയിച്ചാലും അത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യത്തിന് നേട്ടമാണ്. ആര് തോറ്റാലും അത് നഷ്ടമല്ല താനും. ഇനി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചാല്‍ അത് ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന കോണ്‍ഗ്രസിന്റെ ലക്ഷ്യത്തിന് ഗുണകരവുമാണ്. ഈ സാഹചര്യത്തില്‍, എല്‍ഡി.എഫ്-യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് മികച്ച നിലവാരമുള്ള തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ കഴിയുന്ന സാഹചര്യമാണ്. എന്തുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫിന് വോട്ടു ചെയ്യണമെന്ന് എന്ന് വൃത്തിയായി പറയാന്‍ യു.ഡി.എഫിന് കഴിയും. കേരളം പോലെ രാഷ്ട്രീയ പ്രബുദ്ധതയുള്ള ഒരു സംസ്ഥാനത്ത് അത് അധികം വിശദീകരിക്കാതെ തന്നെ വോട്ടര്‍മാര്‍ക്ക് മനസിലാവുകയും ചെയ്യും. ഞങ്ങളും ജയിച്ചു ചെന്നാല്‍, ഇതേ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയെയാണ് പിന്തുണക്കുകയെന്ന് തുറന്ന് പ്രഖ്യാപിക്കാതെ തന്നെ, എന്തു കൊണ്ട് കോണ്‍ഗ്രസിനേക്കാള്‍ മികച്ച ജനാധിപത്യ-മതേതര നിലപാടുകള്‍ തങ്ങള്‍ക്കുണ്ടെന്ന് വിശദീകരിക്കാന്‍ എല്‍.ഡി.എഫിനും കഴിയുമായിരുന്നു. എന്നാല്‍, പ്രചാരണ കാലത്ത് കേരളത്തില്‍ നടക്കുന്ന പ്രധാന രാഷ്ട്രീയ ചര്‍ച്ചകളെന്താണ്?

വടകരയില്‍ സി.പി.എം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പി. ജയരാജനെതിരെ കൊലപാതക ഗൂഢാലോചനയുള്‍പ്പടെ ക്രിമിനല്‍ കേസുകളുണ്ട്. ഷുക്കൂര്‍ വധക്കേസിലും കതിരൂര്‍ മനോജ് വധക്കേസിലും പ്രതി ചേര്‍ക്കപ്പെട്ട പി. ജയരാജന്‍ ഈ കേസുകളില്‍ നിരപരാധിയാണെന്നാണ് സി.പി.എമ്മിന്റെ നിലപാട്. നേരത്തെ, ടി.പി വധക്കേസില്‍ ജീവപര്യ ന്തം അനുഭവിക്കുന്ന കുഞ്ഞന ന്തന്റെ കാര്യത്തിലും സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാട് കുഞ്ഞനന്തന്‍ നിരപരാധിയാണെന്നാണ്. ഈ രണ്ട് പേരുടെ കാര്യത്തിലും അവര്‍ നിരപരാധിയാണെന്നതിന് തെളിവായി അവര്‍ ഉന്നയിക്കുന്നത് ഇരുവരും ജനപിന്തുണയുള്ളവരും പൊതുസമ്മതരും അവരവരുടെ നാടുകളില്‍ ജനസമ്മതിയുള്ളവരുമാണെന്നാണ്. എന്നാല്‍, നിയമവാഴ്ചയുള്ള, ഭരണഘടനാനുസൃതമായ നീതിന്യായ സംവിധാനങ്ങളുള്ള ഒരു രാജ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമ്പോള്‍ രാഷ്ട്രീയ കൊലപാതക കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ ഒഴിവാക്കി നിര്‍ത്താനുള്ള ജനാധിപത്യ ബോധം സി.പി.എം പ്രകടി പ്പിക്കണമായിരുന്നു. ഇത് ചെയ്തില്ലെന്ന് മാത്രമല്ല, രാഷ്ട്രീയ കൊലപാതകങ്ങളായിരിക്കും യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷമെന്നുറപ്പായപ്പോള്‍, അതായത്, കാസര്‍കോഡ് ഇരട്ടക്കൊലപാതകവും ഷുക്കൂര്‍-ഷുഹൈബ് വധക്കേസുകള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചയാവുമെന്നുറപ്പായപ്പോള്‍ സി.പി.എം പ്രതിരോധത്തിലായി. വടകര, കണ്ണൂര്‍, കാസര്‍കോഡ് മണ്ഡലങ്ങളില്‍ മാത്രമല്ല, കേരളം മുഴുവന്‍ ഇത് ചര്‍ച്ചയാവുമെന്ന് കണ്ടായിരുന്നു ഇത്. ഇത് മറികടക്കാന്‍ സി.പി.എം കണ്ടെ ത്തിയ മാര്‍ഗമാണ് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ സ്ഥാനാര്‍ഥിത്വം കോ-ലീ-ബി സഖ്യമാണെന്ന ആരോപണം. ഇതോടെ, ന്യൂനപക്ഷ വോട്ടുകള്‍ തങ്ങളിലേക്ക് ആകര്‍ഷിക്കാമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. യഥാര്‍ഥത്തില്‍ മികച്ച സ്ഥാനാര്‍ഥികളെ അണിനിരത്തി എന്തുകൊണ്ട് തങ്ങള്‍ക്ക് വോട്ടു ചെയ്യണമെന്ന് സി.പി.എമ്മിനും എല്‍.ഡി.എഫിനും വോട്ടര്‍മാരോട് പറയാവുന്നതേയുള്ളൂ. എന്നാല്‍, പി.വി അന്‍വര്‍, ഇന്നസെന്റ ്, ജോയ്‌സ് ജോര്‍ജ് എന്നിവരെ അണിനിരത്തിയ സി.പി.എം ഉടന്‍ ചെയ്തത്, സോളാര്‍ കേസിലെ ലൈംഗിക പീഡനാരോപണങ്ങളില്‍ മൂന്ന് കോണ്‍ഗ്രസുകാരായ ജനപ്രതിനിധികള്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുകയാണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് കാലത്ത് ഇതേ കേസ് ഉയര്‍ത്തി തെരഞ്ഞെടുപ്പു നേട്ടം കൊയ്യാന്‍ ശ്രമിച്ച പിണറായി സര്‍ക്കാര്‍ അതു തന്നെ ഇവിടെയും ചെയ്യുന്നു.

ജയരാജന്‍, പി.വി അന്‍വര്‍, ഇന്നസെന്റ ്, ജോയ്‌സ് ജോര്‍ജ് എന്നിവരുടെ സ്ഥാനാര്‍ഥിത്വം തന്നെയാകും ഇക്കുറി അവര്‍ക്ക് നേരിടുന്ന തിരിച്ചടി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ് സ്വീകരിച്ച നിലപാടുകള്‍, അത് ഹാദിയ വിഷയത്തിലാകട്ടെ, ന്യൂനപക്ഷങ്ങള്‍ക്കെതിരായ സംഘ്പരിവാര്‍ ആക്രമണങ്ങളുടെ വിഷയത്തിലാകട്ടെ, ന്യൂനപക്ഷവോട്ടുകള്‍ ഈ സര്‍ക്കാരിനെതിരായി മാറും. സംവരണ വിഷയത്തില്‍ പിന്നാക്ക-ദലിത് വോട്ടുകളും എതിരായി മാറും. ഇതിനെ മറികടക്കാനുള്ള ഒരു പ്രചാരണായുധവും സി.പി.എമ്മിനും എല്‍.ഡി.എഫിനുമില്ല. ബി.ജെ.പിക്കെതിരെ തങ്ങള്‍ക്ക് എ ന്തുകൊണ്ട് വോട്ട് ചെയ്യണമെന്ന് പറയാന്‍ സി.പി.എമ്മിന് സാധിക്കാത്തതാണ് അവരുടെ ഏറ്റവും വലിയ പരാജയം. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഒറ്റക്കക്ഷിയായി മാറേണ്ടതിന്റെ ആവശ്യകത മാത്രം മതി യു.ഡി.എഫിന് വോട്ടര്‍മാരെ സമീപിക്കാന്‍. എന്നാല്‍, ഈ വാദത്തെ മറികടന്ന് തങ്ങള്‍ക്കെ ന്തിന് വോട്ട് ചെയ്യണം എന്ന് സി.പി.എമ്മിന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ മികച്ച സ്ഥാനാര്‍ഥികളെ അവതരിപ്പിച്ച് എന്തുകൊണ്ട് വരുന്ന പാര്‍ലമെന്റില്‍ എല്‍.ഡി.എഫ് എം.പിമാരുണ്ടാവണം എന്ന് പറയാമായിരുന്നു. അവരത് ചെയ്തില്ല എന്നു മാത്രമല്ല, പഴകിപ്പുളിച്ച ആരോപണങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണവര്‍ ചെയ്യുന്നത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757