editorial

അതി നിര്‍ണായകം ഈ തെരഞ്ഞെടുപ്പ്

 

രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. സാധാരണ തെരഞ്ഞെടുപ്പുകളിലേതുപോലെ ഭരണാധികാരികളെ മാറ്റുകയോ നിലനിര്‍ത്തുകയോ അല്ല ഇത്തവണ രാജ്യത്തെ വോട്ടര്‍മാരുടെ ദൗത്യം. നമ്മുടെ ഭരണഘടന ഈ രാജ്യത്തെ പരമാധികാര-സ്ഥിതിസമത്വ-മതേതര-ജനാധിപത്യ റിപ്പബ്ലിക്കായാണ് നിര്‍വചിച്ചിട്ടുള്ളത്. അങ്ങിനെ ഈ രാജ്യം നില്‍ക്കണോ വംശീയതയിലധിഷ്ഠിതമായ തീവ്രദേശീയ രാഷ്ട്രമായി പരിണമിക്കണോ എന്നതാണ് വോട്ടര്‍മാരുടെ മുന്നിലെ ചോദ്യം. രാജ്യത്താകെയുള്ള 90 കോടി വോട്ടര്‍മാര്‍ തെരഞ്ഞെടുക്കുന്ന 543 പേരാണ് ഈ രാജ്യത്തിന്റെ വിധി നിര്‍ണയിക്കുക. 2014ലെ മോദിയുടെ അധികാരാരോഹണത്തിന്റെ പ്രത്യേകത ആദ്യമായി രാജ്യത്ത് ബി.ജെ.പിക്ക് (സംഘ്പരിവാറിന്) കേവല ഭൂരിപക്ഷം ലഭിച്ചു എന്നതാണ്. അതിന് മുന്‍പ് മൂന്ന് തവണ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തിലേറിയെങ്കിലും അന്നെല്ലാം സഖ്യകക്ഷികളുടെ ബലത്തിലാണ് ഭരണം മുന്നോട്ട് കൊണ്ടുപോകേണ്ടി വന്നത്. ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി എന്ന നിലയില്‍ കുപ്രസിദ്ധനായ മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതുമുതല്‍ സംഘ്പരിവാര്‍ നല്‍കി സന്ദേശം വ്യക്തമായിരുന്നു. തങ്ങളുടെ എല്ലാ വംശീയ അജണ്ടകളും പരസ്യമായി നടപ്പാക്കുന്ന ഭരണകൂടമായിരിക്കും രാജ്യ ത്ത് ഇനിയുണ്ടാകുക എന്നതാണ് അത്. അക്ഷരം പ്രതി അത് മോദി സര്‍ക്കാര്‍ പാലിച്ചു. പശുവിന്റെ പേരിലെ കൊലകള്‍, വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തല്‍, ദലിതരേയും മുസ്‌ലിംകളേയും ചുട്ടുകൊല്ലല്‍ തുടങ്ങിയ പരിപാടികള്‍ പരിശീലിക്കപ്പെട്ട അണികളാല്‍ സര്‍ക്കാര്‍ പിന്തുണയോടെ നടപ്പാക്കി വന്നു. അതിന് പിന്തുണയായി മന്ത്രിമാരും എംപിമാരും എരിതീയിലെണ്ണയൊഴിക്കുന്ന പ്രസ്താവനകളും നടത്തിക്കൊണ്ടിരുന്നു. എത്രയെത്ര പ്രസിദ്ധീകരണങ്ങളുടെ കഴുത്താണരിഞ്ഞത്. സ്വതന്ത്രമായ അഭിപ്രായം പറയുന്നവരെ സംഘ്പരിവാര്‍ ഗുണ്ടകളുടെ വെടിയുണ്ടയാണ് കാത്തിരുന്നത്. മറുഭാഗത്ത് രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും പട്ടിണിയിലേക്കും കടക്കെണിയിലേക്കും എടു െത്തറിയപ്പെട്ടു. കോര്‍പറേറ്റുകള്‍ രാജ്യ സമ്പത്ത് ഊറ്റിയെടു ത്തു. അദാനിക്കും അംബാനിക്കും വേണ്ടിയുള്ള ദല്ലാള്‍ പണി പ്രധാനമന്ത്രി തന്നെ നേരിട്ടേറ്റെടുത്തു. നോട്ടുനിരോധം പോലെയുള്ള ഭ്രാന്തന്‍ പരിഷ്‌കാരങ്ങള്‍ ഒരേ സമയം അമിതാധികാര പ്രയോഗവും, കോര്‍പറേറ്റ് പ്രീണനവും, സാമ്പത്തിക സുസ്ഥിതി തകര്‍ക്കുന്നതുമായി. രാജ്യത്തിന്റെ പുരോഗതി 75 വര്‍ഷം പിറകോട്ടടി ച്ചു. അതിനുമപ്പുറം ഭരണഘടനാ സ്ഥാനങ്ങളെ നോക്കുകുത്തിയാക്കി. സ്വതന്ത്ര തെരഞ്ഞെടുപ്പ് പോലും നടക്കുമോ എന്ന സംശയം ബാക്കിയാണ്. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനെ പൂര്‍ണമായും വിശ്വസിക്കാനാവാത്ത സ്ഥിതിയുണ്ട്. ജുഡീഷ്യറിയിലടക്കം സര്‍ക്കാര്‍ കൈകടത്തി. ഭരണഘടനാ മൂല്യങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയാണ് ഇപ്പോള്‍ അവര്‍. ഇനിയും ഇതു തുടര്‍ന്നാല്‍ രാജ്യം ബാക്കിയുണ്ടാകില്ല. തെരഞ്ഞെടുപ്പോ, ജനാധിപത്യമോ, പൗരാവകാശമോ അവശേഷിക്കില്ല. ഈ സാഹചര്യം നമ്മുടെ വോട്ടവകാശ ത്തില്‍ പ്രതിഫലിക്കുക തന്നെ വേണം. മോദിയേയും കൂട്ടരേയും അധികാര ത്തില്‍ നിന്ന് പുറംതള്ളുക എന്ന ഏക അജണ്ടയാണ് ഈ രാജ്യത്തെ പൗരന്മാരുടെ മുന്നിലുള്ളത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757