press release

പ്രളയം: അമിക്യസ് ക്യൂറി റിപ്പോര്‍ട്ട് പിണറായി സര്‍ക്കാരിന്റെ വീഴ്ച ശരിവെക്കുന്നു – വെല്‍ഫെയര്‍ പാര്‍ട്ടി

 

തിരുവനന്തപുരം: മഹാപ്രളയത്തിന്റെ കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന അമിക്യസ് ക്യൂറി റിപ്പോര്‍ട്ട് പിണറായി സര്‍ക്കാരിന്റെ വീഴ്ചകള്‍ ശരിവെക്കുന്നതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. ഡാം മാനേജ്‌മെന്റിലെ പരാജയം, കാലാവസ്ഥാ മുന്നറിയിപ്പുകളെ അവഗണിച്ചത് തുടങ്ങി നേരത്തേ വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളാണ് അമിക്യസ് ക്യൂറി റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ വന്നിട്ടുള്ളത്. ഒഴിവാക്കാമായിരുന്ന ഒരു ദുരന്തം സര്‍ക്കാറിന്റെ വീഴ്ചമൂലമാണ് ഉണ്ടായത്. ഇത് മറച്ചുപിടിച്ച് രക്ഷകവേഷം കെട്ടി പ്രളയത്തെ അതിജീവിക്കാനുള്ള കേരളീയ സമൂഹത്തിന്റെ ഒറ്റക്കെട്ടായ ശ്രമത്തെ ഭരണമികവാക്കി മാറ്റി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇത് വെറുതെ ആയിരുന്നുവെന്ന് അമിക്യസ് ക്യൂറി റിപ്പോര്‍ട്ടോടെ വെളിപ്പെടുകയാണ്. പ്രളയത്തിന്റെ കാരണങ്ങളെപ്പറ്റി സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണം നടത്തി വീഴ്ച പറ്റിയവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണം. ഭാവിയില്‍ ഇത്തരം ദുരന്തങ്ങളുണ്ടായാല്‍ അത് നേരിടാനുള്ള ആധുനികവും ശാസ്ത്രീയവുമായ ഡിസാസ്റ്റര്‍ സംവിധാനം രൂപപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757