press release

രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തി അധിക്ഷേപം; മാപ്പുപറയേണ്ടത് സി.പി.എം നേതൃത്വം – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം : പാര്‍ട്ടി മുഖപത്രത്തിലൂടെ രാജ്യത്തെ പ്രധാനപ്പെട്ട ദേശീയ നേതാവായ രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തി അധിക്ഷേപം നടത്തിയതിന് സി.പി.എം നേതൃത്വം മാപ്പ് പറയണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. രാജ്യത്തെ പ്രധാനപ്പെട്ട നേതാവിനെ വിലകുറഞ്ഞ രീതിയില്‍ ആക്ഷേപിക്കുക വഴി രാഷ്ട്രീയ മാന്യതയില്ലാത്ത നിലപാടാണ് സി.പി.എം സ്വീകരിച്ചത്. പാര്‍ട്ടി പത്രത്തില്‍ മുഖപ്രസംഗമായി വന്ന വാക്കുകള്‍ക്ക് ഉത്തരം പറയാനുള്ള ബാധ്യത സി.പി.എം സംസ്ഥാന നേതൃത്വത്തിനുണ്ട്. തെരഞ്ഞെടുപ്പിലെ പ്രതിയോഗികളെ സമനില തെറ്റിയ രീതിയിലാണ് സി.പി.എം നേതാക്കള്‍ നേരിടുന്നത്. ഈ രീതി ഉപേക്ഷിച്ച് ആരോഗ്യകരമായ ജനാധിപത്യ പോരാട്ടത്തിന് സി.പി.എം തയ്യാറാകണം. സംഘ്പരിവാര്‍ നേതാക്കളുടെ അതേ ഭാഷ സ്വീകരിക്കുന്ന സി.പി.എം രീതിക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757