keralanews

ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയ നാടോടി പെൺകുട്ടിയുടെ കുടുംബത്തെ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു.

കരുനാഗപ്പള്ളിയിൽ ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയ നാടോടി പെൺകുട്ടിയുടെ കുടുംബത്തെ വെൽഫെയർ പാർട്ടി സംസ്ഥാന നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ശഫീഖിന്റെയും വൈസ് പ്രസിഡണ്ട് ശ്രീജ നെയ്യാറ്റിൻകരയുടെയും നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്. കൊല്ലം ജില്ലാ പ്രസിഡണ്ട് അബ്ദുൽ അസീസ് പാരിപ്പിള്ളി, ആലപ്പു ജില്ലാ പ്രസിഡണ്ട് നാസർ ആറാട്ടുപുഴ, കരുനാഗപ്പള്ളി മണ്ഡലം പ്രസിഡണ്ട് സമദ് പുള്ളിയിൽ തുടങ്ങിയവരും സംബന്ധിച്ചു. പെൺ കട്ടിയെ കണ്ടെത്തുന്നതിന് പോലീസ് ഊർജിത നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757