press release

ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം : വംശീയ വെറിക്കെതിരെ ലോക സമൂഹം ഉണരണം – വെൽഫെയർ പാർട്ടി

17

തിരുവനന്തപുരം : ന്യൂസിലാന്റിലെ െ്രെകസ്റ്റ്ചർച്ചിൽ മുസ്ലിം പള്ളിയിൽ പ്രാർത്ഥനക്കെത്തിയവർക്ക് നേരെ ബ്രന്റൻ ടാരൻറ് എന്ന ഭീകരൻ വെടിയുതിർത്തത് വംശീയ വെറിയിൽ നിന്നാണ്. കൊടുങ്ങല്ലൂർ സ്വദേശിനി ആൻസി അലി ബാവയടക്കം 50 പേരാണ് സംഭത്തിൽ രക്തസാക്ഷികളായത്. ഇത്തരം നീചമായ ആക്രമണങ്ങൾ ലോകത്തെല്ലായിടത്തും ഉണ്ടാകുന്നതിന് അടിസ്ഥാന കാരണം ഇസ്ലാമോഫോബിയ എന്ന വംശീയ വിദ്വേഷമാണ്. അത് ആളിക്കത്തിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങൾ നമ്മുടെ രാജ്യത്തടക്കം ലോകത്തെല്ലായിടത്തും നടന്നുകൊണ്ടിരിക്കുന്നു. ന്യൂസിലാന്റിൽ അക്രമി കുടിയേറ്റക്കാർക്കെതിരെയുള്ള വിദ്വേഷം എന്ന നിലയിലാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്. അമേരിക്കയിൽ കുടിയേറ്റം തടയാൻ ഡോണാൾഡ് ട്രംപ് കൊണ്ടുവന്ന നീക്കങ്ങളും അക്രമിക്ക് പ്രചോദനമായി. അതേ നിയമത്തിൽ പ്രചോദിതമായാണ് നമ്മുടെ രാജ്യത്ത് മോദി സർക്കാർ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ലക്ഷ്യമാക്കി പൗരത്വ ബിൽ കൊണ്ടുവന്നത് എന്നതും യാദൃശ്ചികമല്ല. ലോകത്ത് സമാധാനം ആഗ്രഹിക്കുന്ന മുഴുവൻ ജനതയും ഐക്യപ്പെട്ട് വംശീയ വെറിക്കെതിരെ കൈകോർക്കണമെന്ന് വെൽഫെയർ പാർട്ടി ആഹ്വാനം ചെയ്യുന്നു. ഭീകരാക്രമണങ്ങളിൽ രക്തസാക്ഷികളായ എല്ലാവരുടെയും കുടുംബങ്ങളുടെ, വിശിഷ്യാ കൊടുങ്ങല്ലൂർ സ്വദേശി ആൻസി അലിബാവയുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു. ആൻസി അലിബാവയുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുന്നു.

Check Also
Close
Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757