keralanews

ഇടത് സർക്കാർ ഭൂരഹിതരെ വഞ്ചിച്ചു – വെൽഫെയർ പാർട്ടി

 

തിരുവല്ല: കേരളത്തിലെ മൂന്നര ലക്ഷം കുടുംബങ്ങളെ ലൈഫ് പദ്ധതി എന്ന സ്വപ്‌നം നൽകി വഞ്ചിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീഖ് പറഞ്ഞു. സംസ്ഥാനത്ത് അനധികൃത കൈയ്യേറ്റക്കാരുടെ കൈവശത്തുള്ള അഞ്ചര ലക്ഷം ഏക്കർ ഭൂമി കൈയ്യേറ്റ കമ്പനികൾക്ക് പതിച്ച് നൽകാൻ തിടുക്കം കാട്ടുന്ന ഇടത് സർക്കാർ ഭരണത്തിൽ ആയിരം ദിവസം കഴിഞ്ഞിട്ടും ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതിൽ കടുത്ത അവഗണനയാണ് തുടരുന്നത്. ഭൂരഹിതരോട് അവഗണന തുടർന്നാൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്നും അദ്ദേഹം താലൂക്ക് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. വെൽഫെയർ പാർട്ടി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അജി പാലമല, ഭൂസമര സമിതി സംസ്ഥാന കൺവീനർ ഷെഫീക്ക് ചോഴിയക്കോട്, അജിത്ത് മാന്തുക, ബഷീർ ഫാറൂഖി, അബ്ദുൽ ഖാദർ, മാജിദ തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് ഷെരീഫ്, പുഷ്പൻ, ലീല വിജയൻ, ബിജു കോയിപ്രം, ശ്യാമ, സിന്ധു, തുടങ്ങിയവർ നേതൃത്വം നൽകി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757