press release

വൈത്തിരി ഏറ്റുമുട്ടല്‍ കൊലപാതകം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം – ഹമീദ് വാണിയമ്പലം

 

തിരുവനന്തപുരം: വൈത്തിരിയില്‍ തണ്ടര്‍ ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി ജലീല്‍ കൊല്ലപ്പെട്ടു എന്ന തരത്തില്‍ പുറത്തുവരുന്ന പോലീസ് ഭാഷ്യങ്ങള്‍ അവിശ്വസനീയമാണെന്നും യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഇക്കാര്യത്തില്‍ സംഭവം നടന്ന റിസോര്‍ട്ട് മാനേജറും പോലിസും പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ട്. ഏകപക്ഷീയ കെലപാതകമാണ് നടന്നതെന്ന് റിസോര്‍ട്ട് ജീവനക്കാരുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. ഏറ്റുമുട്ടലാണെങ്കില്‍ തിരിച്ച് ആക്രമിച്ചതിന് സൂചനകളുണ്ടാകും. പോലീസ് പറയുന്ന കഥകള്‍ വിശ്വസനീയമല്ല. തണ്ടര്‍ ബോള്‍ട്ടിനും മാവോയിസ്റ്റ് വേട്ടക്കും കൂടുതല്‍ ഫണ്ട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു എന്ന കാര്യവും ചേര്‍ത്ത് വെച്ചാല്‍ ദുരൂഹത ഏറുകയാണ്. നിലമ്പൂര്‍ കരളായി വനത്തില്‍ രണ്ടു മാവോയിസ്റ്റ് നേതാക്കളെ വെടിവെച്ചു കൊന്ന സംഭത്തില്‍ നടന്ന മജിസ്‌ട്രേറ്റ് തല അന്വേഷണ റിപ്പോര്‍ട്ട് ഇനിയും പുറത്തുവിടാത്തത് ദുരൂഹമാണ്. അതിനിടയിലാണ് വീണ്ടും ഏറ്റുമുട്ടല്‍ കൊല നടക്കുന്നത്. കേരളത്തെ പോലീസ് സ്റ്റേറ്റാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നത്. പോലീസിന്റെ അമിതാധികാരം ജനാധിപത്യ സംവിധാനത്തെ തകര്‍ക്കും. അടിയന്തിരമായി സുതാര്യ അന്വേഷണം നടത്തി വസ്തുതകള്‍ ജനങ്ങളുടെ മുമ്പില്‍ വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757