keralanews

പ്രിയ എസ്‌റ്റേറ്റിന് നികുതി സ്വീകരിക്കല്‍ ;  വെല്‍ഫെയര്‍ പാര്‍ട്ടി നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്

 

പ്രിയ എസ്റ്റേറ്റുകളുടെ 582 ഏക്കര്‍ വിവാദ ഭൂമിക്ക് നികുതി സ്വീകരിച്ച കൊല്ലം തെന്‍മല വില്ലേജ് ഓഫീസറുടെ നടപടിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നികുതി സ്വീകരിക്കുന്നതിന് ശിപാര്‍ശ ചെയ്ത കൊല്ലം ജില്ലാ കലക്ടര്‍, ആര്‍.ഡി.ഒ, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരുടെ നടപടികളിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. നികുതി സ്വീകരിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടികളും അന്വേഷണ പരിധിയില്‍ വരും. വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റായിരിക്കും അന്വേഷിക്കുക. പതിനാല് ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്തി മറുപടി നല്‍കാനാണ് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757