keralanews

സ്വകാര്യ കമ്പനി കൈവശപ്പെടുത്തിയ ദാനഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ കുടില്‍ കെട്ടി.

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഭൂമിഅവകാശ പ്രഖ്യാപനം നടത്തി. സംസ്ഥാന സെക്രട്ടി എം. ജോസഫ് ജോണ്‍ പാര്‍ട്ടി യൂണിറ്റ് പ്രഖ്യാപനം നടത്തി.

തൃശൂര്‍, കുന്നംകുളം മണ്ഡലത്തിലെ കടങ്ങോട് പഞ്ചായത്ത് ചിറമനേങ്ങാട് വില്ലേജില്‍ സ്വകാര്യ കമ്പനി കയ്യേറിയ ദാനഭൂമി തിരിച്ചുപിടിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതിയുടെ നേതൃത്യത്തില്‍ ഭൂരഹിത കുടുംബങ്ങള്‍ കുടില്‍ കെട്ടി. സ്വാതന്ത്ര്യ സമര കാലത്ത് ആചാരി വിനോഭാവയുടെ ഭൂദാന്‍ മൂവ് മെന്റിലേക്ക് ദാനം ചെയ്ത ഭൂമി വര്‍ഷങ്ങളോളം സ്വകാര്യ കമ്പനി കൈവശപ്പെടുത്തിയിരിക്കുകയായിരുന്നു. ഈ ഭൂമിയാണ് കഴിഞ്ഞ ദിവസം വെല്‍ഫെയര്‍ പാര്‍ട്ടി കുന്നംകുളം മണ്ഡലം ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ തിരിച്ചുപിടിച്ചത്. പത്ത് ഭൂരഹിത കുടുംബങ്ങളാണ് ഇവിടെ കുടില്‍ കെട്ടി താമസം ആരംഭിക്കുന്നത്. സമര ഭൂമിയില്‍ വെച്ച് നടന്ന ഭൂമി അവകാശ പ്രഖ്യാപനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം നിര്‍വഹിച്ചു. വിനോഭാവെ നഗര്‍ എന്ന് നാമകരണം ചെയ്ത സമരഭുമിയിലെ വെല്‍ഫെയര്‍ പാര്‍ട്ടി യൂണിറ്റ് രൂപീകരണ പ്രഖ്യാപനം സംസ്ഥാന സെക്രട്ടറി എം.ജോസഫ് ജോണ്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് പതാക കൈമാറിക്കൊണ്ട് നിര്‍വഹിച്ചു. ഭൂരഹിതര്‍ക്കുള്ള കിറ്റ് വിതരണം ജില്ലാ പ്രസിഡണ്ട് എം.കെ അസ്ലം നിര്‍വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി കുന്നംകുളം മണ്ഡലം പ്രസിഡണ്ട് പി.എ ബദറുദ്ധീന്‍ അധ്യക്ഷത വഹിച്ചു. സി.എം ശരീഫ് സ്വാഗതവും അലി ചെരുവില്‍ നന്ദിയും പറഞ്ഞു. മണ്ഡലം നേതാക്കളായ സി.എ കമാലുദ്ധീന്‍, കെ.ബി സുരേഷ്, ഡോ. ഷാനിജ ഷമീറ നസര്‍, അഷ്‌റഫ് മങ്ങാട്, എം.എ കമറുദ്ദീന്‍, ഷബീര്‍ അഹ്‌സന്‍, ഷംസുദ്ദീന്‍ പന്നിത്തടം, രാധിക, ഷീന എന്നിവര്‍ നേതൃത്യം നല്‍കി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757