keralanews

ആദിവാസികളെ അന്യായമായി അക്രമിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണം – വെല്‍ഫെയര്‍ പാര്‍ട്ടി

 

തൃശൂര്‍: ഒളകരയിലെ ആദിവാസി കോളനിയില്‍ കയറി കോളനി നിവാസികളെ തല്ലിച്ചതച്ച ഫോറസ്റ്റ് ഓഫീസര്‍മാരെ അറസ്റ്റ് ചെയ്യണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് എം.കെ.അസ്‌ലം ആവശ്യപ്പെട്ടു. ഫോറസ്റ്റ് ഓഫീസര്‍മാര്‍ മര്‍ദിച്ച് അവശരാക്കി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആദിവാസികളെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ തന്നെ ആദിവാസികള്‍ക്ക് അനുവദിച്ച ആട്ടിന്‍ കൂടുകളാണ് അമ്പതോളം വരുന്ന ഉദ്യോഗസ്ഥന്മാര്‍ അവ പൂര്‍ണമായും നശിപ്പിച്ചത്. ആട്ടിന്‍ കൂട് പൊളിച്ച് നീക്കുന്നതിനെ എതിര്‍ത്ത ഊരു വാസികളെ നിഷ്ഠൂരമായി മര്‍ദിക്കുകയും ചെയ്തു. ആദിവാസികളെ അവരുടെ ഊരുകളില്‍ നിന്നും ഉറക്കിവിടാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഇത്. ആദിവാസികള്‍ക്കുനേരെ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഇത്തരം അക്രമങ്ങള്‍ അപലപനീയമാണ്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ശക്തമായ സമരപരിപാടികളുമായി രംഗത്തുവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി സി.എ ഉഷകുമാരി, തൃശൂര്‍ മണ്ഡലം പ്രസിഡണ്ട് സി.എ.നൗഷാദ്, ജില്ലാ കമ്മിറ്റി അംഗം കെ.കെ ഷാജഹാന്‍, ഫ്രറ്റേണിറ്റി ജില്ലാ നേതാക്കളായ ശുഹൈബ്, പി,ബി ആരിഫ്, തൃശൂര്‍മണ്ഡലം കമ്മിറ്റി അംഗം ഷാജി എന്നിവര്‍ സന്ദര്‍ശന സംഘത്തില്‍ ഉണ്ടായിരുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757