press release

ആദിവാസികളെ വനത്തില്‍ നിന്ന് പുറം തള്ളരുത് – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: കേരളത്തിലെ 894 കുടുംബങ്ങളുള്‍പ്പെടെ രാജ്യത്തെ പന്ത്രണ്ട് ലക്ഷത്തോളം വരുന്ന ആദിവാസി കുടുംബങ്ങളെ വനത്തില്‍ നിന്ന് പുറത്താക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ദൗര്‍ഭാഗ്യകരമാണെന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. വനാവകാശ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ നിരത്താന്‍ അഭിഭാഷകന്‍ ഹാജരാകാതിരുന്നതാണ് ആദിവാസി ജനതയെ സ്വന്തം ആവാസസ്ഥലത്തു നിന്ന് പുറം തള്ളാനിടയാക്കുന്ന കോടതി ഉത്തരവിലേക്കെത്തിച്ചത്. ഇത്തരമൊരു ഹര്‍ജിയുമായി ചിലര്‍ കോടതിയെ സമീപിച്ചതിന് പിന്നിലും സ്ഥാപിത താത്പര്യങ്ങളുണ്ട്. വനസമ്പത്ത് കൊള്ളയടിക്കാനുള്ള കോര്‍പ്പറേറ്റുകളുടെ നീക്കം എളുപ്പമാകണെമങ്കില്‍ ആദിവാസികളെ വനത്തില്‍ നിന്ന് പുറത്താക്കേണ്ടി വരും. അതിന് വഴിയൊരുക്കാനാണ് മോദി സര്‍ക്കാരിന്റെ അഭിഭാഷകര്‍ കോടതിയിലെത്താഞ്ഞത്. ആദിവാസികളെ വനത്തില്‍ നിന്ന് യാതൊരു കാരണവശാലും പുറത്താക്കരുതെന്നും വനാവകാശ നിയമം അതിന്റെ അന്തസത്ത ചോരാതെ നടപ്പാക്കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757