press release

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനരോഷമുയരണം – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം : കേരളത്തില്‍ സിപിഎം തുടര്‍ന്നുവരുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനരോഷമുയരണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു. എതിരാളികള്‍ക്കെതിരെ നിരന്തരമായി തുടരുന്ന കൊലപാതക പരമ്പരയുടെ അവസാനത്തെ ഇരകളാണ് കാസര്‍കോഡ് കൊല്ലപ്പെട്ട കൃപേഷും ശരത്തും. പോലീസ് വകുപ്പു ഭരിക്കുന്ന പാര്‍ട്ടി തന്നെ സായുധസംഘമാകുന്നത് നിയമ വ്യവസ്ഥയിലും ജനാധിപത്യത്തിലും അവര്‍ക്ക് വിശ്വാസമില്ലാത്തത് കൊണ്ടാണ്. കേരളത്തിന്റെ സമാധാനന്തരീക്ഷത്തിനും ജനാധിപത്യത്തിനും കടുത്ത വെല്ലുവിളിയാണ് സിപിഎമ്മിന്റെ ഈ നിലപാട്. വരമ്പത്ത് കൂലി നല്‍കണം എന്ന ആഹ്വാനത്തോടെ അണികളെ ആയുധമണിയാന്‍ പ്രേരിപ്പിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി അടക്കമുള്ള നേതാക്കളാണ് അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നത്. ഷുക്കൂര്‍ വധക്കേസില്‍ രണ്ട് ഉന്നത നേതാക്കള്‍ തന്നെ പ്രതിയായിരിക്കുന്നു. കാമ്പസുകളിലെ വിദ്യാര്‍ഥികളെ മുതല്‍ അക്രമത്തിന് സജ്ജരാക്കുന്ന സിപിഎമ്മിന്റെ ഹിംസാത്മക രാഷ്ട്രീയത്തിനെതിരെ ശക്തമായ ജനാധിപത്യ പ്രതിരോധങ്ങള്‍ ഉയരണം. കാസര്‍ഗോട്ടെ കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്ത് കര്‍ശന നിയമനടപടി സ്വീകരിക്കണം. പ്രദേശത്ത് നിലനിന്ന രാഷ്ട്രീയ സംഘട്ടനത്തിന്റെ തുടര്‍ച്ചയായി നടന്ന കൊലപാതകത്തെ ലഘൂകരിച്ച് കാണാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണ്. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്തിന്റെയും കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757