press release

മുസ്‌ലിം വ്യക്തിനിയമ ഭേദഗതിയിലെ ഭരണഘടനാ വിരുദ്ധ ചട്ടങ്ങള്‍ കേരള സര്‍ക്കാര്‍ തിരുത്തണം – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം : മുസ്‌ലിം വ്യക്തിനിയമത്തിന്റെ നാലാം വകുപ്പിന് കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി മുസ്‌ലിംകളോട് വിവേചനം കാട്ടുന്നതും ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണ്. ചട്ടം ഭേദഗതി, സര്‍ക്കാര്‍ അടിയന്തിരമായി തിരുത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. മുസ്‌ലിമിന് ഇനിമുതല്‍ വ്യക്തിനിയമം ബാധകമാകാന്‍ നൂറു രൂപ ഫീസടച്ച് 50 രൂപ മുദ്രപത്രത്തില്‍ നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം വേണം. മുസ്‌ലിംകള്‍ക്ക് പ്രത്യേകമായി ഇത്തരമൊരു ഫീസ് ഏര്‍പ്പെടുത്തിയത് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. സ്വന്തം മതവിശ്വാസമനുസരിച്ച് ജീവിക്കുന്നതിന് ഒരു കൂട്ടര്‍ക്ക് പ്രത്യേകമായി ഫീസ് ഏര്‍പ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ തിരുത്തണം. ഇത് സാമൂഹ്യമായ വിവേചനമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതിയുടേയും തുല്യാവകാശത്തിന്റേയും ലംഘനമാണ്. ഭരണഘടനാ മൂല്യങ്ങളെപ്പറ്റി നിരന്തരം പ്രഭാഷണം നടത്തുന്ന പിണറായി വിജയന്‍ ഭരിക്കുമ്പോഴാണ് ഈ വിവേചനങ്ങള്‍ എന്നതാണ് ആശ്ചര്യകരം. വിവേചനം അവസാനിപ്പിച്ച് ചട്ടത്തിലെ ഭേദഗതിയിലെ ഭരണഘടനാ വിരുദ്ധ നീക്കങ്ങള്‍ മാറ്റി ചതിരുത്തിയ ചട്ടം അടിയന്തിരമായി അവതരിപ്പിക്കണെമന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757