keralanews

വെൽഫെയർ പാർട്ടി സന്നദ്ധ സേവന വിഭാഗമായ ടീം വെൽഫെയർ നിലവിൽ വന്നു

പ്രളയനാനന്തര കേരള പുനർ നിർമ്മാണം:
കേരള സർക്കാർ ഇരുട്ടിൽ തപ്പുന്നു -ഹമീദ് വാണിയമ്പലം

10ആലുവ : പ്രളയാനന്തര കേരള പുനർമാണം വാഗ്ദാനം ചെയ്ത പിണറായി സർക്കാർ വാഗ്ദാനം പാലിക്കാനാവാതെ ഇരുട്ടിൽ തപ്പുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ രൂപീകരിക്കപ്പെട്ട സന്നദ്ധ സേവന വിഭാഗമായ ടീം വെൽഫെയറിന്റെ സംസ്ഥാന പ്രഖ്യാപനം ആലുവ വൈഎം.സി.എ ഹാളിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പ്രളയം മനുഷ്യ നിർമ്മിതമായിരുന്നു. സർക്കാരിന് രക്ഷാപ്രവർത്തനത്തിലോ ദുരിതാശ്വാസ പ്രവർത്തനത്തിലോ കാര്യമായൊന്നും ചെയ്യാനായില്ല. മത്സ്യതൊഴിലാളികളടക്കമുള്ളവരും കേരളത്തിലെ രാഷ്ട്രീയ സമുദായ സന്നദ്ധ സംഘടനകളും വ്യക്തികളും ഒരുപോലെ കൈകോർത്തതുകൊണ്ടാണ് വലിയ ദുരന്തത്തിൽ നിന്ന് കരകയറിയത്. സർക്കാരിന്റെ പുനരധിവാസ പദ്ധതികളെല്ലാം വെള്ളത്തിലെ വരപോലെയാണ്. ബജറ്റിൽ പോലും വ്യക്തമായ പദ്ധതികളൊന്നും കേരള പുനർനിർമ്മാണത്തിനായി പ്രഖ്യാപിക്കാനായില്ല. പ്രളയ പുനരധിവാസത്തിൽ മൗനത്തിലാണ് മുഖ്യമന്ത്രി. വെൽഫെയർ പാർട്ടി പൊതുസമക്ഷം അക്കമിട്ട് ഈ പ്രശ്‌നങ്ങളെല്ലാം ഉയർത്തിക്കൊണ്ടുവരുമെന്നും സർക്കാരിനെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ട്രഷറർ അബ്ദുൽ ഹക്കീം അദ്ധ്യക്ഷത വഹിച്ചു. പുതുതായി രൂപവത്കരിക്കപ്പെട്ട ടീം വെൽഫെയർ സംസ്ഥാന ക്യാപ്റ്റനായി സമദ് നെടുമ്പാശേരിയെ പ്രഖ്യാപിച്ചു. ഡോ. നസിയാ ഹസൻ ഇടുക്കി, പി. ലുഖ്മാൻ പാലക്കാട് എന്നിവരാണ് വൈസ് ക്യാപ്റ്റൻമാർ. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുരേന്ദ്രൻ കരിപ്പുഴ, കെ.എ ഷഫീഖ്, വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിൻകര, സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്, എറണാകുളം ജില്ലാ പ്രസിഡന്റ് ജ്യോതിവാസ് പറവൂർ, ഫ്രട്ടേണിറ്റി സംസ്ഥാന സെക്രട്ടറി കെ.എസ് നിസാർ എന്നിവർ സംസാരിച്ചു.
വിവിധ പരിശീന ക്ലാസുകൾക്ക് വി.ഐ. സമീർ, ഷാജി കെ. സെയ്തുമുഹമ്മദ്, ഷംസുദ്ദീൻ എടയാർ, മുഹമ്മദ് മലമ്പുഴ എന്നിവർ നേതൃത്വം നൽകി. എം സുലൈമാൻ സ്വാഗതവും ടി.കെ സുധീർ നന്ദിയും പറഞ്ഞു.

ടീം വെൽഫെയർ ഇവർ നയിക്കും

ആലുവ വൈ എം സി എ യിൽ ആവേശോജ്വലമായ പ്രഖ്യാപന സമ്മേളനത്തിൽ വച്ച് ടീം വെൽഫെയർ നേതാക്കളെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രഖ്യാപിച്ചു …

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757