press release

കേന്ദ്ര ബജറ്റ് വെറും തെരഞ്ഞെടുപ്പ് പ്രകടന പത്രിക – ഹമീദ് വാണിയമ്പലം

 

തിരുവനന്തപുരം: നടപ്പാക്കാനുദ്ദേശമില്ലാത്ത വാഗ്ദാനങ്ങള്‍ നിറച്ച തെരഞ്ഞെടുപ്പ് പ്രകടന പത്രിക മാത്രമാണ് കേന്ദ്ര ബജറ്റെന്ന് ഹമീദ് വാണിയമ്പലം. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വെറും ഗിമ്മിക്കുകളാണെന്നും അവ കാര്യമാക്കാനില്ലെന്നും നേരത്തേ നിതിന്‍ ഗഡ്ഗരി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. അഞ്ച് വര്‍ഷം ലഭിച്ചിട്ടും കര്‍ഷക പ്രശ്നങ്ങളൊന്നും പരിഹരിക്കാതെ കാര്‍ഷിക മേഖല പ്രതിസന്ധയിലാക്കിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച കിസാന്‍ സമ്മാന്‍ പദ്ധതി പഴയ 15 ലക്ഷത്തിന്റെ വ്യാജ വാഗ്ദാനം പോലെയാണ്. അതില്‍ പോലും കര്‍ഷകരെ അപമാനിച്ചിരിക്കുകയാണ്. കര്‍ഷകന് പ്രതിവര്‍ഷം 6000 രൂപയെന്നാല്‍ പ്രതിദിനം 17 രൂപയാണ്. കര്‍ഷകര്‍ 17 രൂപ കൊണ്ട് ജീവിച്ചാല്‍ മതിയെന്ന മനോഭാവം രാജ്യത്തെ കര്‍ഷക സമൂഹത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. പൊള്ളയായ വാഗ്ദാനങ്ങളില്‍ ജനം വീഴില്ലെന്നും ഇത് ബി.ജെ.പി സര്‍ക്കാരുകളുടെ അവസാന ബജറ്റായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757