press release

വിലക്കയറ്റമുണ്ടാക്കുന്നതും ജനജീവിതം ദുഷ്‌കരവുമാക്കുന്ന ബജറ്റ്- ഹമീദ് വാണിയമ്പലം

തിരുവനന്തപുരം : ജനപ്രിയമെന്നു തോന്നിപ്പിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങളാണ് തോമസ് ഐസക് അവതരിപ്പിച്ച കേരളാ ബജറ്റിലുള്ളതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സംസ്ഥാനത്തിന് നികുതി നിര്‍ണ്ണയിക്കാന്‍ അധികാരമുള്ള എല്ലാ മേഖലയിലും നികുതി വര്‍ദ്ധിപ്പിച്ചത് വിലക്കയറ്റം വര്‍ദ്ധിപ്പിക്കും. ഇത് ജനങ്ങളുടെ ജീവിതം ദുഷ്‌കരമാക്കും. ക്ഷേമ പെന്‍ഷനുകളില്‍ വരുത്തിയ വര്‍ദ്ധന നാമമാത്രമാണ്. അതിന്റെ ഗുണഫലം വിലക്കയറ്റം മൂലം ആര്‍ക്കും ലഭി്ക്കില്ല. പ്രളയാനന്തര നവകേരളത്തിന് ഭാവനാകരമായ ഒരു പദ്ധതിയും പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല. നേരത്തേ പ്രഖ്യാപിച്ച ചില കാര്യങ്ങളെ 25 ഇന പരിപാടി എന്ന തരത്തില്‍ വീണ്ടും ആവര്‍ത്തിക്കുക മാത്രമാണ് ധനമന്ത്രി ചെയ്തത്. മത്സ്യതൊഴിലാികളേയും തീര ദേശ ജനതയേയും അവഗണിക്കുന്ന സമീപനമാണ് ബജറ്റിലുള്ളത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മുന്‍കാലങ്ങളില്‍ പ്രഖ്യാപിച്ച ഒരു പദ്ധതിയും നടപ്പാക്കാതെ ഇപ്പോള്‍ 20 കോടി പ്രഖ്യാപിച്ചിരിക്കുന്നത് കബളിപ്പിക്കാന്‍ മാത്രമാണ് നേരത്തേ് ജനങ്ങളുടെ എതിര്‍പ്പു മൂലം സര്‍ക്കാര്‍ പിന്മാറിയ അതിവേഗ റെയില്‍ കോറിഡോറിനെ തെക്കുവടക്ക് സമാന്തര പാത എന്ന പുതിയ കുപ്പിയിലിറക്കിയിരിക്കുകയാണ്. ചെലവു ചുരുക്കലും വരുമാന മാര്‍ഗമെന്നിരിക്കെ ഭരണചെലവ് ചെലവു ചുരുക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത നടപടി നിരുത്തരവാദപരമാണ്. കേരളത്തിലെ അഞ്ച് ലക്ഷത്തിലധികും ഭൂരഹിതകുടുംബങ്ങളുടെ കാര്യത്തില്‍ സമ്പൂര്‍ണ്ണമൗനമാണ് ബജറ്റിലുള്ളത്. മുന്‍ ബജറ്റിലെ പല പ്രഖ്യാപനങ്ങളും വെറും ജലരേഖയായിരിക്കെ ബജറ്റ് വെറും പ്രസംഗം മാത്രമായി പോകുന്ന പതിവാണ് എപ്പോഴുമുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757