press release

ഹാരിസണില്‍ നിന്ന് കരം സ്വീകരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണം- കെ.എ. ശഫീഖ്

തിരുവനന്തപുരം: ഹാരിസണ്‍ അടക്കമുള്ള വിദേശ കമ്പനികള്‍ വര്‍ഷങ്ങളായി കൈവശം വെച്ചിരിക്കുന്ന തോട്ടം ഭൂമികളുടെ കരം സ്വീകരിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതി ചെയര്‍മാന്‍ കെ.എ. ശഫീഖ് പറഞ്ഞു. ഹാരിസണ്‍ കൈവശം വെച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയാണ്. ഇത് കേരളത്തിലെ ഭൂരഹിതര്‍ക്ക് ലഭിക്കേണ്ടതാണ്. ഹാരിസണിന് ഇതുവരെയും ഈ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന ഒരു രേഖയും കേടതിയില്‍ ഹാജാരാക്കാന്‍ കഴിഞ്ഞിട്ടില്ല. ഉടമസ്ഥത തര്‍ക്കത്തില്‍ കോടതിയില്‍ നടന്ന കേസില്‍ സര്‍ക്കാരിന്റെ അനാസ്ഥ കൊണ്ട് മാത്രമാണ് ഹാരിസണിന് വിജയം നേടാന്‍ കഴിഞ്ഞത്. ഇത് സര്‍ക്കാരും ഹാരിസണും ചേര്‍ന്നുള്ള ഒത്തുകളിയാണ്. അതിന്റെ ഭാഗമായാണ് ഹാരിസണില്‍ നിന്ന് കരം സ്വീകരിക്കാനുള്ള നടപടികളുമായി വേഗത്തില്‍ സര്‍ക്കാര്‍ പോകുന്നത്. കരം സ്വീകരിക്കുന്നതോടെ ഈ ഭൂമി ഹാരിസണിന്റെ കൈകളില്‍ എത്തിച്ചേരും. അതിനാല്‍ സര്‍ക്കാര്‍ ഹാരിസണില്‍ നിന്ന് നികുതി സ്വീകരിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്‍മാറണം. കേരളം കണ്ടതില്‍ ഏറ്റവും വലിയ അഴിമതിക്കാണ് കളമൊരുങ്ങുന്നത്. കേരളത്തിന്റെ റവന്യൂ മന്ത്രിയും സി.പി.ഐയും ഈ കച്ചവടത്തില്‍ പങ്കാളികളാണ്. അതുകൊണ്ടാണ് അവസാന ഉത്തരവ് തയ്യാറായിട്ടും റവന്യൂ മന്ത്രി ഫയല്‍ പഠിച്ചുകഴിയാത്തത്. ഭൂമി വിഷയത്തില്‍ സി.പി.എമ്മില്‍ നിന്നും വ്യത്യസ്തമായ നിലപാടുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇതുവരെയും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. കേരളത്തെ ഒറ്റുകൊടുക്കുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും രംഗത്തുവരണം. സര്‍ക്കാര്‍ ഹാരിസണിന് അനുകൂലമായ നിലപാടെടുത്ത് മുന്‍പോട്ട് പോവുകയാണെങ്കില്‍ ഭൂരഹിതരെ സംഘടിപ്പിച്ച് ശക്തമായ സമരങ്ങള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757