press release

കെ.എ.എസില്‍ മുഴുവന്‍ നിയമനങ്ങളിലും സംവരണം; പോരാട്ടത്തിന്റെ വിജയം – ഹമീദ് വാണിയമ്പലം

കെ.എ.എസില്‍ മുഴുവന്‍ നിയമനങ്ങളിലും സംവരണം; പിണറായി വിജയന്‍ സര്‍ക്കാരിന്റെ നവോത്ഥാന ഗിമ്മിക്കില്‍ വീഴാതെ ജാഗ്രതയോടെ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ്.

തിരുവനന്തപുരം : കെ.എ.എസിലെ മൂന്ന് സ്ട്രീമുകളിലും സംവരണം പാലിക്കുമെന്ന സര്‍ക്കാര്‍ തീരുമാനം വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിയ പ്രക്ഷോഭങ്ങളുടെ വിജയമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥ മേഖലകളില്‍ സവര്‍ണാധിപത്യം കൊണ്ടുവരാനുള്ള ഗൂഢനീക്കമാണ് ജനങ്ങളുടെ പോരാട്ടത്താല്‍ പരാജയപ്പെടുന്നത്. ഇത് ജനാധിപത്യ പോരാട്ടങ്ങളുടെ മുന്നില്‍ എത്ര ധാര്‍ഷ്ട്യം പ്രകടിപ്പിച്ചാലും ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കുമെന്നതിന്റെ വ്യക്തമായ തെളിവാണ്. നവോത്ഥാനത്തിന്റെ വക്താക്കളായി ചമയുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ തന്നെ സാമൂഹ്യ നീതിയെ അട്ടിമറിക്കാന്‍ കച്ചകെട്ടിയിറങ്ങിയപ്പോള്‍ ആ ഗിമ്മിക്കില്‍ വീഴാതെ ജാഗ്രതയോടെ നടത്തിയ പോരാട്ടങ്ങളാണ് ഈ തീരുമാനത്തിന് പിന്നില്‍. സാമൂഹ്യ നീതിക്കായി പോരാടിയ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ഈ തീരുമാനത്തില്‍ സന്തോഷമുണ്ട്. സാമ്പത്തിക സംവരണമെന്ന ആര്‍.എസ്.എസ് അജണ്ടയില്‍ നിന്നുകൂടി പിന്‍മാറാന്‍ രാജ്യത്തെ മതേതര പാര്‍ട്ടികള്‍ സന്നദ്ധമാവണം. കെ.എ.എസിലെ സംവരണത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ സമുദായ-സാമൂഹ്യ സംഘടനകളേയും മാധ്യമ പ്രവര്‍ത്തകരേയും പ്രത്യേകം അഭിനന്ദിക്കുന്നതായി അദ്ദേഹം അറിയിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757