Indianewspress release

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി വിദ്യാർഥികളെ ആയുധമാക്കുന്നു -വെൽഫെയർ പാർട്ടി

 

ന്യൂദൽഹി : പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, സർവകലാശാലാ വിദ്യാർഥികൾക്കെതിരെ ദേശദ്രോഹ കുറ്റം ചുമത്തി ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ശീമ മുഹ്‌സിൻ കുറ്റപ്പെടുത്തി.
മൂന്ന് വർഷം മുമ്പ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി എന്ന കേസിൽ ജെ.എൻ.യു മുൻ വിദ്യാർഥികൾക്കെതിരെ രാജ്യ ദ്രോഹ കുറ്റങ്ങൾ ചുമത്തിയിരിക്കയാണ്. മറ്റു യൂനിവേഴ്‌സിറ്റികളിലെ വിദ്യാർഥികളേയും കള്ളക്കേസുകളിൽ കുടുക്കുകയാണ്.
സർക്കാരിന്റെ പരാജയങ്ങൾ മറച്ചുപിടിച്ച് ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണ് രാജ്യദ്രോഹം, നിയമ വിരുദ്ധമായി സംഘം ചേരൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ഒട്ടേറെ വകുപ്പുകൾ ചേർത്ത് വിദ്യാർഥികൾക്കെതിരെ കുറ്റപത്രം നൽകിയ നടപടി. സർക്കാർ നടപടിക്കെതിരെ ദേശവ്യാപകമായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.
ഇത്ര ഗുരുതരമായ കുറ്റകൃത്യമാണെങ്കിൽ കുറ്റപത്രം തയാറാക്കാൻ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ വരെ കാത്തുനിന്നതെന്തിനെന്ത് സർക്കാർ വ്യക്തമാക്കണം.
തങ്ങളുടെ അജണ്ടകൾ നടപ്പാക്കാൻ ഭരണഘടനാ വിരുദ്ധമായ മാർഗങ്ങളിലൂടെ സർക്കാർ സഞ്ചരിക്കുകയാണ്. സർക്കാരിന്റെ അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. തെറ്റായ മാർഗങ്ങൾ ഉപയോഗപ്പെടുത്തി രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാനാണ് സർക്കാർ ശ്രമം -അവർ പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757